Published : Apr 13, 2026, 09:15 AM ISTUpdated : Apr 13, 2026, 11:45 PM IST

Malayalam News Live: അടുവാശേരിയിൽ ബൈ ബൈ പിണറായി ഫ്ലക്സിനെ ചൊല്ലി എൽഡിഎഫ്- യുഡിഎഫ് കയ്യാങ്കളി; കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന് യുഡിഎഫ് പ്രവർത്തകർ

Summary

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ഇന്ന് സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി എടുക്കും. സസ്പെൻഷനിലായ അധ്യാപകർ ഒളിവിലെന്ന് സൂചന. കോളേജിലേക്ക് ഇന്ന് വിവിധ സംഘടനകളുടെ പ്രതിഷേധ മാർച്ച്.

udf-ldf clash

11:45 PM (IST) Apr 13

അടുവാശേരിയിൽ ബൈ ബൈ പിണറായി ഫ്ലക്സിനെ ചൊല്ലി എൽഡിഎഫ്- യുഡിഎഫ് കയ്യാങ്കളി; കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന് യുഡിഎഫ് പ്രവർത്തകർ

ഫ്ലക്സ് നീക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായി യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു. ഫ്ലക്സ് മാറ്റിയില്ലെങ്കിൽ കുത്തുമെന്നും ഭീഷണിപ്പെടുത്തി.

Read Full Story

11:29 PM (IST) Apr 13

കോയമ്പത്തൂരിൽ ജനനായകൻ പ്രദർശിപ്പിച്ച ലോക്കൽ കേബിൾ ടിവി ഓപ്പറേറ്റർ അറസ്റ്റിൽ; എസ് പളനിസാമി ആണ് അറസ്റ്റിലായത്

4 ഹാർഡ് ഡിസ്‌കും കംപയൂട്ടറും പിടിച്ചെടുത്തു. രണ്ടാം പകുതിയുടെ 21ആം മിനിറ്റ് വരെയാണ് പ്രദർശിപ്പിച്ചത്. അതേസമയം ടിവികെ പ്രവർത്തകർ കേബിൾ ടിവി ഓഫീസിൽ എത്തി പ്രദർശനം നിർത്തിവയ്പ്പിച്ചു.

Read Full Story

10:52 PM (IST) Apr 13

മലയാളി വിദ്യാർത്ഥി കൊൽക്കത്തയിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച നിലയിൽ; പാലാരിവട്ടം സ്വദേശി ജുവൽ ജോസാണ് മരിച്ചത്

പശ്ചിമ ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജുറിഡിക്കൽ സയൻസ് ( കൊൽക്കത്ത)ഒന്നാംവർഷ വിദ്യാർഥിയാണ് മരിച്ച ജുവൽ ജോസ്.

Read Full Story

10:30 PM (IST) Apr 13

കോഴിക്കോട് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം ഒത്തുതീപ്പിലേക്ക്; സംസ്ഥാനത്ത് ഇനി ഒത്തുതീർപ്പാകാനുള്ളത് മൂന്ന് ആശുപത്രികൾ

ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്ക ശമ്പളം 36000 രൂപയും മെയ്ത്രയിൽ ശമ്പളം 37000 രൂപയുമാക്കി. അതേസമയം സംസ്ഥാനത്ത് ഇനി സമരം ഒത്തുതീർപ്പാകാനുള്ളത് മൂന്ന് ആശുപത്രികളിൽ മാത്രമാണ്.

Read Full Story

09:00 PM (IST) Apr 13

മരണത്തിന് ശേഷമാണ് എല്ലാവരും സംസാരിച്ചത്, നേരത്തെ പ്രതികരിക്കണമായിരുന്നു; ഇനി ഒരു വിദ്യാർത്ഥിക്കും ഈ അവസ്ഥ വരരുതെന്ന് നിതിന്റെ പിതാവ്

ഇനിയും വിദ്യാർത്ഥികൾ കാര്യങ്ങൾ തുറന്നു പറയണം. കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യണം. ഇനി ഒരു വിദ്യാർത്ഥിക്കും ഈ അവസ്ഥ വരരുതെന്നും നിതിന്റെ പിതാവ്.

Read Full Story

08:20 PM (IST) Apr 13

'സർ അല്ല, ഒരു മൃഗമാണ് അയാൾ; നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു, വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് നിതിന്റെ സഹപാഠി

പരാതി നൽകിയാലും തനിക്ക് ഒന്നും സംഭവിക്കില്ല എന്ന രീതിയിലാണ് എച്ച് ഒ ഡി പെരുമാറുന്നത്. സർ അല്ല അയാൾ ഒരു മൃഗമാണ്. എച്ച് ഒ ഡിയെ പേടിച്ചാ പലരും ഒന്നും പറയാത്തത്. അയാൾ പഠിപ്പിക്കാൻ യോഗ്യനല്ല.

Read Full Story

08:18 PM (IST) Apr 13

മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച സിസിടിവി മോഷണം പോയി; പിന്നിൽ മാലിന്യ ലോബിയെന്ന് സംശയം, അന്വേഷണം ആരംഭിച്ചു

മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച സിസിടിവി ക്യാമറകൾ കള്ളൻമാർ കൊണ്ടുപോയി. തിരുവനന്തപുരം മംഗലപുരം പഞ്ചായത്ത് സ്ഥാപിച്ച സിസിടിവി ക്യാമറകളാണ് മോഷ്ടാക്കൾ കവർന്നത്.

Read Full Story

07:57 PM (IST) Apr 13

കോഴിക്കോട് റെയിവേ സ്‌റ്റേഷനിൽ കുഴൽപ്പണം പിടികൂടി; സംഭവത്തിൽ രണ്ട് മഹാരാഷ്ട്ര സ്വദേശികൾ അറസ്റ്റിൽ

സംഭവത്തിൽ രണ്ട് മഹാരാഷ്ട്ര സ്വദേശികൾ അറസ്റ്റ് ചെയ്തു. മാധവ് സദാശിവ് സാജൻ, സഞ്ജിത് ജയ് സിംഗ് ചവാൻ എന്നിവരാണ് പിടിയിലായത്.

Read Full Story

07:47 PM (IST) Apr 13

`തെറ്റിധാരണകൾ ഒന്നുമില്ല, എല്ലാ കാര്യങ്ങളും സംസാരിച്ചു'; മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തി ഷോൺ ജോർജ്

മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തി ഷോൺ ജോർജ്. സിറോ മലബാർ സഭ ആസ്ഥാനത്തെത്തിയായിരുന്നു കൂടിക്കാഴ്ച.

Read Full Story

07:44 PM (IST) Apr 13

സേലത്ത് അധ്യാപികയെ സ്കൂളിൽ വച്ച് ഭർത്താവ് വെട്ടിക്കൊന്നു; സംഭവശേഷം പ്രതി ഇറങ്ങിയോടി

ഓമലൂർ സർക്കാർ സ്കൂളിൽ വച്ചാണ് സംഭവം നടന്നത്. ശ്രീവിദ്യയെ വെട്ടിപരിക്കേല്പിച്ച ശേഷം പ്രതി വിജയമുരുഗൻ ഇറങ്ങിയോടുകയായിരുന്നു.

Read Full Story

06:55 PM (IST) Apr 13

'2018 ലെ പ്രളയം മനുഷ്യനിർമിതം, മന്ത്രി രാജിവയ്ക്കുക', കെ കൃഷ്ണൻകുട്ടിയുടെ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്; ചിറ്റൂരിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

2018 ലെ പ്രളയം മനുഷ്യനിർമിതമാണെന്ന് ആരോപിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ചിറ്റൂരിലെ ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ച് നടത്തി. മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ സംഘർഷമുണ്ടാവുകയും പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. അഴിമതിക്കായി പ്രളയമുണ്ടാക്കിയ മന്ത്രി രാജിവയ്ക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം

Read Full Story

06:38 PM (IST) Apr 13

നോയിഡയിലെ തൊഴിലാളി സംഘർഷം - ശമ്പളം കൃത്യമായി നൽകുകയും തൊഴിൽ നിയമങ്ങൾ പാലിക്കുകയും വേണം; ഫാക്ടറികൾക്ക് നിർദ്ദേശവുമായി യോഗി ആദിത്യനാഥ്

ഹരിയാന സർക്കാർ മിനിമം വേതനം നടപ്പാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് നോയിഡയിലെ തൊഴിലാളികൾ വേതനം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രം​ഗത്തെത്തിയത്. തൊഴിലാളികളിൽ ഭൂരിഭാഗവും പ്രതിമാസം 15,000 രൂപയിൽ താഴെ വരുമാനം മാത്രമാണ് ലഭിക്കുന്നതെന്നും ഈ തുക കൊണ്ട് എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്നും ചോദ്യം ഉയർത്തിയിരുന്നു.

Read Full Story

06:30 PM (IST) Apr 13

'ആർഎസ്എസ് ബന്ധമുള്ള 4 പരിപാടിയിൽ പങ്കെടുത്ത നിങ്ങളിൽ നിന്ന് നീതി കിട്ടില്ല', ജഡ്ജിക്ക് മുന്നിൽ നേരിട്ട് വാദിച്ച് കെജ്രിവാൾ; 'ജസ്റ്റിസ് ശർമ പിന്മാറണം'

മദ്യനയ അഴിമതിക്കേസിലെ സിബിഐ അപ്പീലിൽ, ദില്ലി ഹൈക്കോടതി ജഡ്ജി സ്വർണ്ണ കാന്ത ശർമ്മ പിന്മാറണമെന്ന് അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. ജഡ്ജിക്ക് മുന്നിൽ നേരിട്ട് ഹാജരായി വാദിച്ച കെജ്രിവാൾ, ജഡ്ജിയുടെ ഉത്തരവുകളിലും ആർഎസ്എസ് ബന്ധമുള്ള 4 പരിപാടികളിലെ പങ്കാളിത്തവും ചോദ്യം ചെയ്തു

Read Full Story

06:05 PM (IST) Apr 13

കൊല്ലത്തെ വിജയ സാധ്യത വിലയിരുത്തി സിപിഎം ജില്ല സെക്രട്ടേറിയറ്റ്;`കൊട്ടാരക്കരയിലും പത്തനാപുരത്തും അഞ്ചക്ക ഭൂരിപക്ഷം'

കൊല്ലം ജില്ലയിൽ ഏഴ് മുതൽ ഒമ്പത് മണ്ഡലങ്ങളിൽ വരെ വിജയ സാധ്യത ഉറപ്പിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. കൊട്ടാരക്കരയിലും പത്തനാപുരത്തും അഞ്ചക്ക ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ

Read Full Story

05:35 PM (IST) Apr 13

കാലവർഷം ദുർബലമാകും; തെക്കൻ സംസ്ഥാനങ്ങളിൽ മഴ കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

എൽ-നിനോ പ്രതിഭാസം മൺസൂണിനെ ബാധിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വേനൽ മഴക്ക് സാധ്യതയുണ്ടെങ്കിലും സംസ്ഥാനത്ത് ചൂട് കൂടുകയാണ്.

Read Full Story

05:30 PM (IST) Apr 13

72 വയസുളള അച്ഛനെ ക്രൂരമായി തല്ലിച്ചതച്ച മകൻ അറസ്റ്റിൽ, സംഭവം വല്ലാർപാടത്ത്, സഹോദരിക്ക് വസ്തു കൊടുത്തത് പ്രകോപനം

ഇവർക്കുള്ള 3 സെന്‍റ് സ്ഥലത്തിൽ ഒന്നര സെന്റ് സഹോദരിക്ക് എഴുതിക്കൊടുത്തു. ഇതിൽ പ്രകോപിതനായ പ്രവീൺ മദ്യപിച്ചെത്തി അച്ഛനെ മർദിക്കുകയായിരുന്നു. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് വീണ്ടും പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.

Read Full Story

05:24 PM (IST) Apr 13

മണ്ഡലത്തിൽ ഒഴിവാക്കപ്പെട്ടവരുടെ എണ്ണത്തേക്കാൾ ഭൂരിപക്ഷം കുറവെങ്കിൽ മാത്രം ഇടപെടാം, ബംഗാൾ എസ്ഐആറിൽ സുപ്രീംകോടതി; 'ജുഡിഷ്യൽ ഉദ്യോഗസ്ഥരുടെ സുരക്ഷ തുടരണം'

പശ്ചിമ ബംഗാളിലെ എസ്ഐആർ കേസുമായി ബന്ധപ്പെട്ട്, ഒരു മണ്ഡലത്തിലെ ഭൂരിപക്ഷം വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ എണ്ണത്തേക്കാൾ കുറവാണെങ്കിൽ മാത്രമേ ഫലത്തിൽ ഇടപെടൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്തരുതെന്നും ജുഡിഷ്യൽ ഉദ്യോഗസ്ഥരുടെ സുരക്ഷ തിരഞ്ഞെടുപ്പിന് ശേഷവും തുടരണമെന്നും കോടതി നിർദ്ദേശിച്ചു.
Read Full Story

05:10 PM (IST) Apr 13

സെക്രട്ടറിയേറ്റിൽ കൻോൺമെൻ്റ് ഗേറ്റിൽ മരം ഒടിഞ്ഞുവീണു; ഒഴിവായത് വൻ ദുരന്തം, ഫയർഫോഴ്സെത്തി മരം മുറിച്ചു മാറ്റി

സെക്രട്ടറിയേറ്റിലെ കൻോൺമെൻ്റ് ഗേറ്റിലുണ്ടായിരുന്ന വലിയ മരം ഒടിഞ്ഞു വീണു. മരം ഒടിഞ്ഞു വീഴുമ്പോഴുളള ശബ്ദം കേട്ട് ജീവനക്കാരും സന്ദർശകരും ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി

Read Full Story

05:05 PM (IST) Apr 13

നിതിൻ രാജിന്റെ മരണം - അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ സംസ്ഥാന പൊലീസ് മേധാവിയെ സമീപിക്കും

വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് ഡിജിപിയെ നേരിൽ കാണുക. നിതിൻ്റെ മാതൃ സഹോദരനും, സഹോദരി ഭർത്താവുമാണ് ഡിജിപിയെ കാണുന്നത്.

Read Full Story

04:53 PM (IST) Apr 13

ഫുട്ബോൾ കളിക്കുന്നതിനിടയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കിണറ്റിൽ വീണു; 14കാരന് തുണയായി അഗ്നിരക്ഷാസേന

ഫുട്ബോൾ കളിക്കുന്നതിനിടയിൽ കിണറ്റിൽ വീണ കുട്ടിക്ക് രക്ഷകരായി നിലമ്പൂർ അഗ്നിരക്ഷാസേന. ചുങ്കത്തറ മാമ്പൊയിൽ സ്വദേശിയായ അദിനാൻ എന്ന 14കാരനാണ് അഗ്നി രക്ഷാ സേനാംഗങ്ങൾ രക്ഷകരായത്.

Read Full Story

04:53 PM (IST) Apr 13

വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ, ധരിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ല, മോഷണത്തിനിടെയുള്ള കൊലപാതക സാധ്യത സംശയിച്ച് പൊലീസ്

മകൾ വീട്ടിൽ ഇല്ലാത്തപ്പോൾ സമീപത്തുള്ള ബന്ധു വീടുകളിലേക്ക് സഫിയ കിടന്നുറങ്ങാൻ പോകുന്നതായിരുന്നു പതിവ്. എന്നാൽ ഇന്നലെ രാത്രി വൈകിയും സഫിയ എത്താതെ വന്നതോടെ അന്വേഷിച്ചിറങ്ങിയ ബന്ധുക്കളാണ് വീടിനുള്ളിൽ മൃതദേഹം കണ്ടത്.

Read Full Story

04:45 PM (IST) Apr 13

കേരളത്തിൽ 79.63 ശതമാനം പോളിങ്; ഹോം, സർവീസ് വോട്ടുകൾ ഉൾപ്പെടുത്തിയിട്ടില്ല, അന്തിമ കണക്ക് മാറും

സാധാരണ വൈകൽ മാത്രമാണ് ഉണ്ടായത്. 3 ദിവസം മാത്രമാണ് എടുത്തതെന്നും എല്ലാ ഘട്ടങ്ങളിലും പാർട്ടികൾക്ക് പങ്കാളിത്തമുണ്ടെന്നും രത്തൻ യു കേൽക്കർ പറഞ്ഞു.

Read Full Story

04:35 PM (IST) Apr 13

'ട്രംപ് ഭരണകൂടത്തെ പേടിയില്ല, യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തും' - ലെയോ പതിനാലാമൻ മാർപാപ്പ

യുദ്ധത്തിനെതിരെ ഇനിയും ശബ്ദം ഉയർത്തും. സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ എന്നും ലിയോ പതിനാലാമൻ മാർപാപ്പ പറ‍ഞ്ഞു.

 

Read Full Story

04:00 PM (IST) Apr 13

ചുട്ടുപൊള്ളി കേരളം, പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; പാലക്കാട്, പുനലൂർ അടക്കമുള്ള സ്റ്റേഷനുകളിൽ ജാഗ്രത

10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. പാലക്കാട്, പുനലൂർ അടക്കമുള്ള സ്റ്റേഷനുകളിൽ ജാഗ്രത വേണം. 55 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്ന പ്രചാരണം വ്യാജമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി വിശദീകരണം.

Read Full Story

03:59 PM (IST) Apr 13

ബ്രിട്ടനൊപ്പം കൈകോർത്ത് ഫ്രാൻസ്, ട്രംപിന് വമ്പൻ പ്രഹരം; ഹോർമുസ് തുറക്കാൻ വിളിച്ച അന്താരാഷ്ട്ര യോഗത്തിൽ പങ്കെടുക്കുമെന്ന് മാക്രോൺ

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സുഗമമാക്കാൻ ബ്രിട്ടനൊപ്പം ചേരുമെന്ന് ഫ്രാൻസ് പ്രഖ്യാപിച്ചു. ഹോർമൂസിൽ കപ്പലുകൾ പ്രവേശിക്കുന്നത് തടയുമെന്ന ട്രംപിന്‍റെ പ്രഖ്യാപനം നിലനിൽക്കെയാണ് മാക്രോൺ നിലപാട് പ്രഖ്യാപിച്ചത്

Read Full Story

02:57 PM (IST) Apr 13

ട്രംപിന്‍റെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാന്‍റെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ലോകത്തിനും ആശങ്ക

ഹോർമുസ് കടലിടുക്ക് തടയുമെന്ന അമേരിക്കൻ ഭീഷണിക്ക്, ചെങ്കടലിലെ ബാബ് അൽ മന്ദബ് പൂട്ടുമെന്ന് ഇറാൻ തിരിച്ചടിച്ചു. ഇത് മേഖലയിലെ കപ്പൽ ഗതാഗതത്തിൽ ആശങ്ക വർദ്ധിപ്പിക്കുമ്പോൾ, ഇരു രാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാമെന്ന് റഷ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്

Read Full Story

02:45 PM (IST) Apr 13

'പണ്ടത്തെ പ്രസം​ഗം മറക്കരുത്, അന്ന് ഒപ്പം നിന്നത് ബിജെപി മാത്രമാണ്' - പാലാ ബിഷപ്പിന് മറുപടിയുമായി ഷോൺ ജോർജ്

പാലാ ബിഷപ്പിനെ താൻ പിതാവിനേക്കാൾ ബഹുമാനിക്കുന്നുവെന്നും പക്ഷേ ബിഷപ്പ് പരസ്യമായ നിലപാട് സ്വീകരിക്കണമെന്നും ഷോൺ അഭിപ്രായപ്പെട്ടു.

Read Full Story

02:39 PM (IST) Apr 13

ഫുട്ബോൾ കളിച്ച്‌ വീട്ടിലേക്ക് മടങ്ങവേ വാഹനാപകടം, ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

മാവേലിക്കരയിൽ ടിപ്പർ ലോറി ബൈക്കിലി‌ടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പെരിങ്ങിലിപ്പുറം സ്വദേശികളായ മാനവ് (18), ആദിത്യൻ (16) എന്നിവരാണ് മരിച്ചത്.

Read Full Story

01:57 PM (IST) Apr 13

കാർപാത്തിയൻ താഴ്വരയിൽ ഒന്നര പതിറ്റാണ്ടിന് ശേഷം മാറ്റത്തിൻ്റെ കൊടുങ്കാറ്റ്, ഓർബനൊപ്പം ട്രംപിന്‍റെ സ്വപ്നവും പാളി; ഹംഗറിയിൽ മഗ്യാറിന്‍റെ 'ടീസാ' വിപ്ലവം

ഹംഗറിയിൽ 16 വർഷം നീണ്ട വിക്ടർ ഓർബൻ ഭരണത്തിന് അന്ത്യമായി. പീറ്റർ മഗ്യാർ നേതൃത്വം നൽകുന്ന പ്രതിപക്ഷമായ ടിസാ പാർട്ടി തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി അധികാരം പിടിച്ചു. ഹംഗറിയിലെ ഈ ഭരണമാറ്റം ഡോണാൾഡ് ട്രംപിനും തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു

Read Full Story

01:39 PM (IST) Apr 13

'ആൺകുട്ടികളെ കൊണ്ട് പെൺകുട്ടികളെ തല്ലിക്കും, ബോഡി ഷെയിമിം​ഗ് സ്ഥിരം ശൈലി, സ്ഥിരമായി മോശം ഭാഷ ഉപയോ​ഗിക്കും; ഡോ. റാം പ്രശ്നക്കാരനെന്ന് വിദ്യാര്‍ത്ഥികള്‍

പതിവായി ബോഡി ഷെയ്മിം​ഗ് ചെയ്യുമായിരുന്നു. ആൺകുട്ടികളെ കൊണ്ട് പെൺകുട്ടികളെ തല്ലിക്കും. നേരത്തെയും രണ്ട് തവണ റാമിനെ സസ്പെൻഡ് ചെയ്തിരുന്നു എന്നും വിദ്യാർത്ഥികൾ പറയുന്നു.

Read Full Story

01:01 PM (IST) Apr 13

നിതിൻ രാജിന്റെ മരണം - 'സംഭവം സർക്കാർ ഗൗരവത്തോടെ കാണുന്നു'; ആരോപണങ്ങൾ അന്വേഷിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

നിതിന്റെ രക്ഷിതാക്കൾക്ക് മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ അവസരമൊരുക്കുമെന്ന് മന്ത്രി നിതിന്റെ വീട് സന്ദർശിച്ച സമയത്ത് അറിയിച്ചിരുന്നു. എല്ലാ സഹായങ്ങളും കുടുംബത്തിന് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

 

Read Full Story

12:14 PM (IST) Apr 13

'നൂറ്റാണ്ടിലെ സുപ്രധാന തീരുമാനം, ഇന്ത്യ പുതിയ ഇതിഹാസം രചിക്കും', വനിതാ സംവരണ ബിൽ ഈ പാർലമെന്‍റ് സമ്മേളനത്തിൽ യാഥാർഥ്യമാക്കുമെന്ന് പ്രധാനമന്ത്രി

വനിതാ സംവരണ ബിൽ ഈ പാർലമെന്റ് സമ്മേളനത്തിൽ യാഥാർഥ്യമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമെന്ന് വിശേഷിപ്പിച്ച ബിൽ, 2029 ഓടെ  പൂർണ്ണമായി നടപ്പിലാക്കാനാകുമെന്ന പ്രതീക്ഷയും മോദി പങ്കുവച്ചു

Read Full Story

11:48 AM (IST) Apr 13

'ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമം, ഭർത്താവും അമ്മയും ചൂഷണം ചെയ്തു'; ആലത്തൂരിലെ അസ്നയുടെ മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരെ കുടുംബം

പെൺകുട്ടി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ഏറെ ദുരൂഹതയുണ്ടെന്നും കുടുംബം ആവർത്തിച്ച് ആരോപിക്കുന്നു. പൊലീസിൽ പരാതി നൽകുമെന്നും കുടുംബം അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത ആലത്തൂർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read Full Story

11:41 AM (IST) Apr 13

'10 ലക്ഷം വീതം നൽകി', ഇന്ന് നടക്കേണ്ട എക്സൈസ് കോൺസ്റ്റബിൾ ചോദ്യപേപ്പർ ചോർന്നതിൽ ജാർഖണ്ഡിൽ വൻ വേട്ട, ഉദ്യോഗാർഥികളടക്കം 165 പേർ അറസ്റ്റിലെന്ന് പൊലീസ്

ജാർഖണ്ഡിൽ എക്സൈസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ 165 പേർ അറസ്റ്റിലായി. 10 ലക്ഷം രൂപ വരെ വാങ്ങി ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത അന്തർ സംസ്ഥാന തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. സംഭവത്തിൽ 159 ഉദ്യോഗാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു

Read Full Story

10:10 AM (IST) Apr 13

പരിക്കേറ്റ യുവതിയ്ക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ സംഭവം - പ്രതിക്ക് ജാമ്യം നൽകിയത് നടപടിക്രമം പാലിച്ച്; പൊലീസിനെ സംരക്ഷിച്ച് എസ്പിയുടെ റിപ്പോർട്ട്

ഈ മാസം 7ന് രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയിൽ അപേക്ഷ നൽകിയെന്നും എസ് പി മോഹനചന്ദ്രന്റെ റിപ്പോർട്ടിൽ പറയുന്നു. കേസെടുക്കുന്നതിൽ കാലതാമസം വന്നിട്ടില്ല.

Read Full Story

09:55 AM (IST) Apr 13

ഇന്ത്യയടക്കം ലോകരാജ്യങ്ങൾക്ക് ഭീഷണി, ട്രംപിന്റെ പ്രഖ്യാപനം, 'ഇറാന് ടോൾ നൽകി കടന്നുപോകുന്ന കപ്പലുകൾ പിടിച്ചെടുക്കും'

ഹോർമുസ് കടലിടുക്കിലൂടെ ഇറാന് ടോൾ നൽകി കടന്നുപോകുന്ന കപ്പലുകൾ പിടിച്ചെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. യുഎസ് നാവികസേന കടലിടുക്ക് ഉപരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാനിൽ വെച്ച് ഇറാനുമായി നടത്തിയ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ കടുത്ത നടപടി. 

Read Full Story

09:18 AM (IST) Apr 13

നിതിനെ ലോൺ മാഫിയ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്

കണ്ണൂരിൽ അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ഓൺലൈൻ വായ്പാസംഘത്തിന്റെ ഭീഷണിയും മരണകാരണം ആയെന്ന സംശയത്തിലാണ് പൊലീസ്. ജാതി അധിക്ഷേപത്തിന് പുറമേ നിതിൻ ഓൺലൈൻ വായ്പ സംഘത്തിൽ നിന്നും ഭീഷണി നേരിട്ടതിൻ്റെ നിർണായക ചാറ്റുകളടക്കം പൊലീസ് കണ്ടെത്തി.

Read Full Story

09:17 AM (IST) Apr 13

വൈറൽ താരത്തിന്റെ വിവാഹം; കേരള പൊലീസിൽ നിന്ന് വിവരങ്ങൾ തേടാൻ മധ്യപ്രദേശ് പൊലീസ്

കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ കേരള പൊലീസിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടാൻ മധ്യപ്രദേശ് പൊലീസ്. പെൺകുട്ടിയുടെ കേരളത്തിൽ രജിസ്റ്റർ ചെയ്ത വിവാഹ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ശേഖരിക്കും. ഇതിനായി കേരള പൊലീസുമായി ആശയവിനിമയം ഉടൻ നടത്തുമെന്ന് മധ്യപ്രദേശ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

Read Full Story

09:16 AM (IST) Apr 13

കെ പി. ശങ്കരദാസിൻ്റെ ജാമ്യഹർജി വിജിലൻസ് കോടതിയിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന അവസാന പ്രതിയും പുറത്തേക്ക്. ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിൻ്റെ സ്വാഭാവിക ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.

Read Full Story

09:15 AM (IST) Apr 13

ആരോപണ വിധേയരായ അധ്യാപകരുടെ അറസ്റ്റ് ഉടനുണ്ടായേക്കും

കണ്ണൂരിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകർക്കെതിരെ അന്വേഷണം ഊർജിതമാക്കി പൊലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ ഡോ. എം.കെ. റാം, ഡോ. കെ ടി സംഗീത എന്നിവരെ വൈകാതെ അറസ്റ്റ് ചെയ്തേക്കും. ഇ

Read Full Story

More Trending News