പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. പ്രായപൂർത്തിയാകാത്ത എട്ട് പേരാണ് കേസിലെ പ്രതികൾ എന്നാണ് സൂചന. ആറുപേരെ തിരിച്ചറിഞ്ഞു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് പീഡനത്തിന് ഇരയായത്. സ്കൂളിലെ കൗൺസിലിംഗിലാണ് പെണ്‍ കുട്ടിയുടെ വെളിപ്പെടുത്തൽ.

10:19 PM (IST) Jul 04
കെഎസ്ആർടിസിയിലെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ പുരോഗതി പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കും. പദ്ധതി സ്വകാര്യ ബസ് മേഖലയിലുണ്ടാക്കിയ നഷ്ടങ്ങൾ വിലയിരുത്തുന്നതിൻ്റെ ഭാഗമായി, ബസ് ഉടമകളുമായി ഈ മാസം 13-ന് പ്രത്യേക ചർച്ചയും നടത്തും
10:18 PM (IST) Jul 04
ചക്കയിടാന്‍ കയറുന്നതിനിടെ ഏണിയില്‍ നിന്ന് വീണ ഗൃഹനാഥന്‍ ചികിത്സയിലിരിക്കെ മരിച്ചു
10:07 PM (IST) Jul 04
കോട്ടയം മെഡിക്കൽ കോളേജ് യൂണിയൻ പിടിച്ച് കെഎസ്‍യു. കോട്ടയം മെഡിക്കൽ കോളേജില്‍ കെഎസ്‍യു യൂണിയൻ ഭരണം പിടിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്
09:33 PM (IST) Jul 04
മാനന്തവാടിയില്‍ വാടക വീട്ടില്‍ രാത്രി അതിക്രമിച്ചു കയറി ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ സ്ഥിരം മോഷ്ടാവ് പിടിയില്‍
09:27 PM (IST) Jul 04
പാർട്ടിയുടെ ഔദ്യോഗിക ചിഹ്നം നിലനിർത്തുന്നതിനായി നിയമപോരാട്ടം തുടരുകയാണെന്നും, ചിഹ്നം നഷ്ടപ്പെട്ടാൽ പോലും തൃണമൂൽ കോൺഗ്രസിന്റെ ജനകീയ അടിത്തറയെ തകർക്കാൻ ആർക്കും കഴിയില്ലെന്നും മമത പറഞ്ഞു.
09:16 PM (IST) Jul 04
അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനെയിയുടെ സംസ്കാര ചടങ്ങുകൾ ടെഹ്റാനിൽ. പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ഭാര്യയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു, സുരക്ഷാ കാരണങ്ങളാൽ അദ്ദേഹം ചടങ്ങിൽ പങ്കെടുക്കുന്നില്ല
08:32 PM (IST) Jul 04
മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ പി. അഭിജിത്ത്, ശ്രീഹരി, അബനീഷ് ചക്രവർത്തി, അർജുൻ എന്നിവരെയാണ് പത്ത് ദിവസത്തേക്ക് സർവകലാശാലയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷൻ കാലാവധിയിൽ ഇവർക്ക് ക്യാമ്പസിലോ സ്‌പോർട്‌സ് ഹോസ്റ്റലിലോ പ്രവേശിക്കാൻ അനുമതിയുണ്ടായിരിക്കില്ല.
07:52 PM (IST) Jul 04
മമത ബാനർജിക്ക് കനത്ത തിരിച്ചടിയായി തൃണമൂൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ പാർട്ടി വിട്ട് വിമതർക്കൊപ്പം ചേർന്നു. വിമതപക്ഷം കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനം പിടിച്ചെടുത്തതോടെ, ഓഫീസ് തിരികെ ലഭിക്കാൻ നിയമനടപടിക്ക് ഒരുങ്ങുകയാണ് മമത പക്ഷം
07:33 PM (IST) Jul 04
ടിനി ടോമിനെതിരായ പരാതിയിൽ മൊഴി നൽകാനെത്തിയ നടി അൻസിബ ഹസനെ, ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്ലെന്ന് പറഞ്ഞ് പൊലീസ് മണിക്കൂറുകളോളം കാത്തിരുത്തിയ ശേഷം മടക്കി അയച്ചു. പൊലീസിന്റേത് നിരുത്തരവാദപരമായ സമീപനമാണെന്ന് അൻസിബ പ്രതികരിച്ചു
07:21 PM (IST) Jul 04
പത്തനംതിട്ടയിലെ 13 വയസുകാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ കസ്റ്റഡിയിലെടുത്ത ആറുപേരെയും താൽക്കാലികമായി വിട്ടയച്ചു
06:48 PM (IST) Jul 04
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പണം വാങ്ങി പ്രചരിപ്പിച്ച യുവാവ് പിടിയിൽ
06:47 PM (IST) Jul 04
'സ്കൂൾ ഓഫ് ബയോടെക്നോളജി' വിഭാഗത്തിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ നാലാം സെമസ്റ്റർ കംപ്യൂട്ടർ പരീക്ഷയാണ് റദ്ദാക്കിയത്. പരീക്ഷാ വിഭാഗത്തിലെ സ്ട്രോങ് റൂമിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന ചോദ്യപ്പേപ്പറുകൾ അടങ്ങിയ ഒൻപതോളം സീൽ ചെയ്ത പാക്കറ്റുകളാണ് കാണാതായത്.
06:14 PM (IST) Jul 04
ഡിവൈഎഫ്ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാൻഡ് വിട്ടുനൽകുന്നതിനെച്ചൊല്ലി പാലാ നഗരസഭയിൽ കനത്ത തർക്കം. ഭരണകക്ഷിയായ കോൺഗ്രസിന്റെ എതിർപ്പിനെ മറികടന്ന്, കൗൺസിൽ യോഗത്തിലെ വോട്ടെടുപ്പിലൂടെ പ്രതിപക്ഷം വിഷയം പാസാക്കി. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ യോഗം ബഹിഷ്കരിച്ചു
06:04 PM (IST) Jul 04
ജമ്മു കശ്മീരിലെ സർക്കാർ സ്കൂൾ ലൈബ്രറികളില്‍ നൽകുന്ന പുസ്തകത്തിൽ ഭീകരവാദികളെയും വിഘടനവാദി നേതാക്കളെയും മഹത്വവൽക്കരിക്കുന്നതായി പരാതി
05:41 PM (IST) Jul 04
'അമ്മ' പ്രസിഡന്‍റ് സ്ഥാനം ഒഴിയരുതെന്ന് മമ്മൂട്ടിയും മോഹൻലാലും ആവശ്യപ്പെട്ടെന്ന ശ്വേത മേനോന്റെ വാദത്തെ തള്ളി നടി അൻസിബ ഹസൻ. ഇക്കാര്യം സൂപ്പർതാരങ്ങൾ നേരിട്ട് പറയണമെന്നും അല്ലാതെ ശ്വേതയുടെ വാക്ക് വിശ്വസിക്കാനാകില്ലെന്നും അൻസിബ വ്യക്തമാക്കി
05:25 PM (IST) Jul 04
പത്തനംതിട്ട എആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ അനീഷിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. എറണാകുളത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറിയും അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
04:51 PM (IST) Jul 04
സുജാതയാണ് ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടത്. ജോലി പോയ വിരോധത്തിലാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. സുജാതയും കുട്ടികളെ ഉപദ്രവിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
04:35 PM (IST) Jul 04
വധശ്രമ കേസിൽ കൗൺസിലർ സുഗതൻ്റെ ജാമ്യപേക്ഷ തള്ളി. വീട്ടിൽ കയറി അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസിനെ ആക്രമിച്ച കേസിലും ജാമ്യമില്ല. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ജാമ്യം തള്ളിയത്.
04:33 PM (IST) Jul 04
തീരുമാനിച്ചുറപ്പിച്ച വിവാഹാലോചനയിൽ നിന്ന് പെൺകുട്ടിയുടെ വീട്ടുകാർ പിന്മാറിയതിലുള്ള പ്രതികാരമായി, പെൺകുട്ടിയുടെ അമ്മാവനെ യുവാവ് അടിച്ചുകൊന്നു
04:29 PM (IST) Jul 04
വിവാദ വിഷയങ്ങൾ ഒരുപാടുണ്ടായിട്ടും എൽഡിഎഫ് യോഗം ചേരാത്തതിൽ പ്രതിപക്ഷത്ത് ആശയക്കുഴപ്പം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിലെ സിപിഎം-സിപിഐ തർക്കമാണ് കാരണം.
04:25 PM (IST) Jul 04
മെയ് 29നാണ് സുധീർ കുമാറിന്റെ വീടിന്റെ മുന്നിലെത്തി നിക്ഷേപകനായ ഇബ്രാഹിം ഹാജി തീകൊളുത്തി മരിച്ചത്.
04:18 PM (IST) Jul 04
ഫണ്ടമെന്റൽ റൂൾ 56(j) പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് അഡ്മിനിസ്ട്രേഷന്റെ അടിയന്തര നടപടി. കവരത്തിയിലെ സെക്രട്ടേറിയറ്റ് സർവീസ് സെക്ഷനിനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ പുറത്തിറങ്ങി.
04:12 PM (IST) Jul 04
പഞ്ചാബിലെ തരൺ തരൻ ജില്ലയിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാവിനെ ഭാര്യയുടെ സഹോദരൻ തീക്കൊളുത്തിക്കൊന്നു
04:05 PM (IST) Jul 04
ഒടിടി പ്ലാറ്റ്ഫോമിലെ കണ്ടന്റുകളും സിനിമകളുമെല്ലാം പകർപ്പ് അവകാശ ലംഘനം നടത്തി ടെലഗ്രാമിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നു എന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു.
03:30 PM (IST) Jul 04
വടകര സബ്ജയിൽ മുതൽ വടകര ഏരിയ കമ്മിറ്റി ഓഫീസ് വരെ ജിതിനുമായി പ്രവർത്തകർ പ്രകടനം നടത്തി. ഇന്ന് വൈകിട്ട് ജിതിനെ പങ്കെടുപ്പിച്ച് തിരുവള്ളൂരിൽ സിപിഎം പൊതുയോഗവും സംഘടിപ്പിക്കും. കേസിൽ നടന്നത് രാഷ്ട്രീയ വേട്ടയാണെന്നായിരുന്നു ജിതിൻ്റെ പ്രധാനപ്പെട്ട വാദം.
03:04 PM (IST) Jul 04
സംസ്ഥാനത്ത് രക്ഷാ പ്രവർത്തനത്തിനായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ രംഗത്തുണ്ട്. ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
02:57 PM (IST) Jul 04
സിബിഎസ്ഇ സ്കൂളുകൾ തുടങ്ങുന്നതിനുള്ള നിബന്ധനകളിൽ ഇളവുകൾ വരുത്താനൊരുങ്ങി സിബിഎസ്ഇ. സ്വകാര്യ കമ്പനികൾക്ക് നേരിട്ട് സ്കൂളുകൾ നടത്താനുള്ള നിയന്ത്രണം പിൻവലിച്ചേക്കും.
02:29 PM (IST) Jul 04
കഴിഞ്ഞ ശനിയാഴ്ചയാണ് മോഹൻദാസ് എന്ന 70 കാരനെ കാണാതായത്. 2023ൽ ഉണ്ടായിരുന്ന ഒരു പൊലീസ് കേസുമായി ബന്ധപ്പെട്ട സമൻസ് ലഭിച്ചതിന് പിന്നാലെ മോഹൻദാസ് കാട് കയറുകയായിരുന്നു.
02:00 PM (IST) Jul 04
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ടാണ്.
01:24 PM (IST) Jul 04
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ സിപിഐഎം നേതാക്കൾ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. സിപിഐഎം ജില്ലാ കമ്മിറ്റിയെയും കേസിൽ പ്രതിയാക്കിയെങ്കിലും ആരും ഹാജരായില്ല തുടർന്ന് കോടതി ഈ മാസം 21ന് ജില്ലാ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചു.
01:04 PM (IST) Jul 04
വിജയ് സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്ന് വിമർശിച്ച ബിജെപി മുഖ്യമന്ത്രിയെ ഗവർണർ ഉപദേശിക്കണം എന്നും ആവശ്യമുന്നയിച്ചു. ബിജെപിയുടെ നിവേദനം ലോക്ഭവൻ പുറത്തുവിട്ടു.
12:16 PM (IST) Jul 04
വിഴിഞ്ഞം ഓഹരി കൈമാറ്റം സെബി നിർദേശങ്ങളുടെ നഗ്നമായ ലംഘനമെന്ന് പിണറായി വിജയൻ. വിഴിഞ്ഞം കോർപറേറ്റുകൾക്ക് അടിയറ വെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഈ നീക്കത്തെ പ്രതിപക്ഷം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
12:16 PM (IST) Jul 04
അതേ സമയം വ്യക്തിപരമായ കാരണങ്ങൾ എന്നാണ് പുറത്തുപോയവർ വിശദീകരിക്കുന്നത്. രാജിവെച്ച രണ്ട് പേർക്ക് പകരം ആളെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
11:56 AM (IST) Jul 04
2020 ൽ പെൺകുട്ടിയുടെ അമ്മ വിദേശത്ത് അസുഖ ബാധിതയായി മരിച്ചു. അമ്മയുടെ മരണ ശേഷമായിരുന്നു ഉപദ്രവം. നാട്ടിലെത്തിയ ശേഷവും ഉപദ്രവം തുടർന്നു.
11:29 AM (IST) Jul 04
13കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ സഹോദരിയാണ് ചൂഷണത്തിനിരയായ കാര്യം സ്കൂൾ ടീച്ചറെ അറിയിക്കുന്നത്. സ്കൂൾ ടീച്ചർ പിന്നീട് ചൈൽഡ് ഹെൽപ്പ് ലൈനിൽ വിവരം അറിയിച്ചത്.
11:04 AM (IST) Jul 04
പിരിച്ചുവിടൽ നടപടികളുമായി കമ്പനി മുന്നോട്ട് പോകുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മൂന്ന് മാസത്തെ ശമ്പളം ജീവനക്കാർക്ക് നൽകി.
10:57 AM (IST) Jul 04
കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിൽ കെ രാധാകൃഷ്ണൻ എംപി, എസി മൊയ്തീൻ എംഎൽഎ, എം എം വർഗീസ് അടക്കമുള്ള നേതാക്കൾ കോടതിയിൽ ഹാജരായി. വിചാരണയ്ക്ക് മുന്നോടിയായാണ് പ്രതികൾ ഹാജരാകുന്നത്.
10:08 AM (IST) Jul 04
താരസംഘടന 'അമ്മ'യിലെ തമ്മിലടി തുടരുന്നു. ശ്വേത മേനോനെതിരെ അമ്മയിലെ ഒരു വിഭാഗം രംഗത്തെത്തി. രമേശ് പിഷാരടിയുമായുള്ള സംഭാഷണം പുറത്ത് വിട്ടത് ക്രിമിനൽ പ്രവൃത്തി എന്ന് വിലയിരുത്തൽ. ശ്വേത മേനോന് അധികാരക്കൊതി എന്ന് നടി ഉഷ ഹസീന വിമര്‍ശിച്ചു.
10:08 AM (IST) Jul 04
ഹിൽപാലസ് പൊലീസ് ക്യാമ്പിലെ ബാരക്കിനുള്ളിൽ ഇരുന്ന് മദ്യപിച്ച മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. കെഎപി ഒന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരായ കെ യു അഭിലാഷ്, എൻ നവാസ്, എം വിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
10:07 AM (IST) Jul 04
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.