ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർദ്ധനും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാറും നൽകിയ ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിരപരാധിയാണെന്നും ശബരിമലയ്ക്ക് വലിയ തോതിൽ സംഭാവനകൾ നൽകുന്ന വ്യക്തിയാണെന്നുമാണ് സ്വർണ വ്യാപാരിയായ ഗോവർദ്ധൻ ഹർജിയിൽ വാദിക്കുന്നത്

11:51 PM (IST) Jan 06
ഡിസംബർ 24ന് വിദ്യാരണ്യപുര പൊലീസ് സ്റ്റേഷന്റെ പരിധിയിലെ ലക്ഷ്മിപുര ക്രോസിലെ വില്ലയിൽ നടന്ന വൻ കവർച്ചയിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
11:38 PM (IST) Jan 06
കോഴിക്കോട് പാലാഴിയിൽ ഡാൻസാഫ് നടത്തിയ മറ്റൊരു പരിശോധനയിൽ എംഡിഎംഎയുമായി വിമുക്ത ഭടനും പെണ്‍സുഹൃത്തുമടക്കം മൂന്ന് പേർ പിടിയിലായി.
11:04 PM (IST) Jan 06
ഉപ്പുതറ എം. സി. കവല സ്വദേശി മലയക്കാവിൽ സുബിന്റെ ഭാര്യ രജനിയാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
10:49 PM (IST) Jan 06
വാഹനാപകട കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിനിടെയാണ് മനപ്പൂർവം ഉണ്ടാക്കിയ അപകടമാണെന്ന് പോലീസ് കണ്ടെത്തിയത്.
10:43 PM (IST) Jan 06
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണമെന്ന് പറയുന്നത് രാജ്യദ്രോഹമല്ലെന്ന് ഹിമാചൽ ഹൈക്കോടതി. പാകിസ്താൻ പതാകയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടയാൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു
10:03 PM (IST) Jan 06
14 ടീമുകളും പങ്കെടുക്കുന്ന ടൂർണമെന്റിലെ മത്സരങ്ങൾ വിവിധ ഹോം ഗ്രൗണ്ടുകളിലായി നടക്കുമെന്നും, കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്ക് കൊച്ചിയും വേദിയാകുമെന്നും കേന്ദ്ര കായിക മന്ത്രി അറിയിച്ചു
09:43 PM (IST) Jan 06
പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിനകത്ത് കോട്ടൺ തുണി പുറത്തെടുത്തില്ലെന്നാണ് ആരോപണം.
08:44 PM (IST) Jan 06
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പത്മകുമാറിനെതിരെ എസ്ഐടി. ദേവസ്വം മിനുട്സിൽ തിരുത്തൽ വരുത്തിയത് മനപൂർവ്വമാണെന്നാണ് എസ്ഐടി കണ്ടെത്തൽ.
08:13 PM (IST) Jan 06
യുഡിഎഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തരം ജമാഅത്തെ ഇസ്‌ലാമി ഭരിക്കുമെന്ന എ കെ ബാലന്റെ പ്രസ്താവനക്കെതിരെ സംഘടന നിയമനടപടിക്ക് ഒരുങ്ങുന്നു. ഇത് വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്നും ഇസ്‌ലാം ഭീതി സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ജമാഅത്തെ ഇസ്‌ലാമി ആരോപിച്ചു
07:38 PM (IST) Jan 06
വണ്ടൂർ അമ്പലപ്പടി സ്വദേശി ജിജേഷ്, സഹോദരി ഭര്‍ത്താവ് നിധിൻ, സഹോദരൻ നിഖിൽ, എന്നിവരാണ് വയോധികയുടെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ പിടിയിലായത്. തനിച്ചു താമസിച്ചിരുന്ന ചന്ദ്രമതിയെന്ന വയോധികയായ വീട്ടമ്മയെയാണ് സംഘം ആക്രമിച്ച് കവര്‍ച്ച നടത്തിയത്.
07:26 PM (IST) Jan 06
കേരളത്തിൽ ജനുവരി 9, 10 തീയതികളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു
06:52 PM (IST) Jan 06
ദുബായിലെ അൽ ഖിസൈസ് ഖബറിടത്തിലാണ് ഖബറടക്കം നടന്നത്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വദേശിയും വ്യാപാരിയുമായ അബ്ദുൽ ലത്തീഫും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്.
06:22 PM (IST) Jan 06
വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഒരുക്കങ്ങൾ ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തിരുവനന്തപുരത്ത് എത്തും
06:15 PM (IST) Jan 06
കല്ലടിക്കോട് ചുങ്കംകാട് മുതുപറമ്പിൽ അലീമയെ ആണ് കിടപ്പുമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
05:39 PM (IST) Jan 06
മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ സ്‌കൂൾ മാനേജരെ അയോഗ്യനാക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ശുപാർശ. വിഷയം അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന കാരണം ചൂണിക്കാട്ടിയാണ് മാനേജർക്കെതിരെ ശുപാർശ നൽകിയത്. സംഭവത്തിൽ അധ്യാപകർക്കും നോട്ടീസ്.
05:04 PM (IST) Jan 06
കുളത്തൂപ്പുഴ ചെറുകര രാജീവ് ഗാന്ധി മെമ്മോറിയല്‍ ട്രൈബല്‍ സ്കൂളിലാണ് കവർച്ച. സ്കൂള്‍ അധികൃതരുടെ പരാതിയില്‍ കുളത്തൂപ്പുഴ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മോഷ്ടിച്ച സാധനങ്ങൾ ക്ലാസ് റൂമിന് മുന്നിൽ തിരികെ വെച്ച് കള്ളൻ കടന്നുകളഞ്ഞത്.
04:53 PM (IST) Jan 06
മലബാറില്‍ വേരൂന്നിയ മുസ്‍ലിം ലീഗിനെ മധ്യകേരളത്തിലേക്ക് പടര്‍ത്താന്‍ ഓടിനടന്ന് പ്രവര്‍ത്തിച്ച കൊങ്ങോര്‍പള്ളിക്കാര്‍ വി.കെ. ഇബ്രാംഹിം കുഞ്ഞ്. തട്ടകം എറണാകുളമാണെങ്കിലും പാണക്കാട് കുടുംബത്തിന്‍റെ വിശ്വസ്തന്‍.
04:50 PM (IST) Jan 06
കേരളത്തിലെ ദേശീയ പാത നിർമ്മാണത്തിൽ പൂർത്തിയാകാനുള്ള മേൽപ്പാലങ്ങൾ ഇനി തൂണുകളിൽ നിർമ്മിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകിയതായി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. പലയിടത്തും സംരക്ഷണ ഭിത്തികൾ തകർന്ന പശ്ചാത്തലത്തിലാണ് പുതിയ നിർമ്മാണരീതി
03:50 PM (IST) Jan 06
ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മുറി മാഫിയയെ തടയാൻ ഓൺലൈൻ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തുമെന്നും ദർശന പാസുകൾ ഫോട്ടോ പതിച്ചവയാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു
03:40 PM (IST) Jan 06
വൻകവർച്ച നടത്താനായി പങ്കജ് പണ്ടാരിയും, ഗോവർദ്ധനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ആസൂത്രണം നടത്തിയെന്നാണ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഗോവർദ്ധൻ്റെ ജാമ്യഹർജി എതിർത്ത് എസ്ഐടി നൽകിയ റിപ്പോർട്ടിലാണ് ആസൂത്രണത്തെ കുറിച്ച് പറയുന്നത്.
02:40 PM (IST) Jan 06
35 ഓളം പേർ കൂട്ടമായി നിന്ന് മുദ്രാവാക്യം വിളിച്ചുവെന്നും സർവകലാശാല യൂണിയൻ അധ്യക്ഷ ഉൾപ്പെടെയുള്ളവരുടെ പേരിൽ കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. ജെഎൻയു ഉപാധ്യക്ഷയും മലയാളി വിദ്യാർത്ഥിയുമായ ഗോപിക ബാബുവിന്റെ പേരും പരാതിയിലുണ്ട്.
02:20 PM (IST) Jan 06
തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ ചര്‍ച്ചയാകും. പ്രാഥമികമായ ആലോചന കോര്‍ കമ്മിറ്റി യോഗത്തിൽ നടത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ചവരുടെ സമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കും.
01:34 PM (IST) Jan 06
നിയമസഭാ തെരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥകൾ, സ്ഥാനാർഥികൾ എന്നിവ സംബന്ധിച്ച ചർച്ച സിപിഎം തുടങ്ങിയിട്ടില്ലെന്ന് കെകെ ശൈലജ. മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച ചർച്ചകളിൽ കാര്യമില്ല. തന്റെ പേര് മാത്രമല്ല പലരുടെയും പേരുകൾ പറയുന്നുണ്ടെന്നും ശൈലജ.
01:07 PM (IST) Jan 06
ഗുരുതര ശ്വാസകോശ രോഗം മൂലം ബുദ്ധിമുട്ടുകയാണ് തിരുവനന്തപുരം സ്വദേശിയായ 15കാരി മഞ്ജലിക. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മഞ്ജലികയുടെ ശ്വാസകോശം മാറ്റിവെക്കുന്നതിനുള്ള ശസ്ത്രക്രിയക്ക് ലക്ഷങ്ങളാണ് ചെലവ്.
12:59 PM (IST) Jan 06
ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്രീ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ദില്ലിയിലെ തണുപ്പും വായുമലിനീകരണവും ശ്വാസതടസത്തിനിടയാക്കി എന്നാണ് ഡോക്ടർമാർ പറയുന്നത്.
12:37 PM (IST) Jan 06
നവംബർ, ഡിസംബർ മാസങ്ങളിലെ വൈദ്യുതി ബിൽ തുക കുടിശ്ശികയായതോടെയാണ് കെഎസ്ഇബിയുടെ നടപടി. 55,000 തോളം രൂപ കുടിശ്ശികയാവുകയായിരുന്നു. ജനുവരി രണ്ടിനാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരിയത്.
12:05 PM (IST) Jan 06
ക്യാൻസർ ബാധിതയായ രണ്ട് വയസുകാരിയുടെ ചികിത്സക്ക് വേണ്ടി സഹായം തേടി കുടുംബം. വയനാട് കമ്പളക്കാട് സ്വദേശി ആയിഷ ഫില്‍സയുടെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി 60 ലക്ഷം രൂപയാണ് കുടുംബം തേടുന്നത്
11:02 AM (IST) Jan 06
കൗമാര കലാമേളയ്ക്കായി ഒരുങ്ങി കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ തൃശൂര്‍. പതിനാലാം തീയതി രാവിലെ തൃശൂര്‍ തേക്കിൻകാട് മൈതാനത്തെ പ്രധാനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും
09:53 AM (IST) Jan 06
കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. കോന്നി പൈനാമൺ സ്വദേശിനി പച്ചയിൽ ബേബി വർഗ്ഗീസ് (42) ആണ് മരിച്ചത്.മഞ്ഞപ്പിത്തത്തിന്‍റെ തുടര്‍ ചികിത്സക്കായി ഇന്ന് വീണ്ടും ആശുപത്രിയിലേക്ക് പോകാനിരിക്കെയാണ് മരണം.
09:46 AM (IST) Jan 06
താമരശ്ശേരി കൈതപ്പൊയിലിലെ ഹസ്നയുടെ മരണവുമായി ബന്ധപ്പെട്ട് കൂടെ താമസിച്ച് യുവാവിനെ ചോദ്യം ചെയ്ത് പൊലീസ്. അതേസമയം, കൊടി സുനിയുടെ പരോൾ അവസാനിക്കുന്നതിന് മുൻപ് വയനാട്ടിൽ നടത്തിയ പാർട്ടിയെകുറിച്ചും പൊലീസ് അന്വേഷണം
08:36 AM (IST) Jan 06
ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസറായ ജയൻ കെ കെ ആണ് മരിച്ചത്
08:03 AM (IST) Jan 06
സിപിഎമ്മിലെ രണ്ട് ടേം വ്യവസ്ഥ അനിവാര്യ ഘട്ടങ്ങളിൽ മാറ്റുമെന്നും വ്യവസ്ഥകള്‍ ഇരുമ്പുലക്കയല്ലെന്നും പിണറായി മത്സരിക്കുന്നത് എൽഡിഎഫിന് ഗുണം ചെയ്യുമെന്നും എകെ ബാലൻ. വെള്ളാപ്പള്ളി ലീഗിനെയാണ് വിമര്‍ശിക്കുന്നതെന്നും എകെ ബാലൻ
07:34 AM (IST) Jan 06
കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊല നടന്നിട്ട് 25 വർഷം തികയുകയാണ് ഇന്ന്. ഒരു കുടുംബത്തിലെ ആറു പേരെ ഒരാൾ ഒറ്റയ്ക്ക് കൊന്നുവെന്ന പൊലീസ് കണ്ടെത്തൽ നടുക്കത്തോടെയാണ് കേരളം കേട്ടത്. പ്രതി ആന്‍റണി ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങി.
07:01 AM (IST) Jan 06
രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ സോഷ്യൽ മീഡിയ വഴി വീണ്ടും അപമാനിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
06:41 AM (IST) Jan 06
ഇരവിപുരത്തെ സ്ഥാനാർത്ഥി നിർണയത്തിൽ തുടക്കത്തിലെ ആർഎസ്പിയിൽ പോര്. മണ്ഡലത്തിന് പുറത്തുനിന്നുള്ളവരുടെ പേരുകള്‍ അടക്കം ഉയര്‍ന്നതോടെ മണ്ഡലത്തിൽ തന്നെയുള്ളയാള്‍ സ്ഥാനാര്‍ത്ഥിയായാൽ മതിയെന്ന ആവശ്യവുമായി ആര്‍എസ്‍പിയിലെ ഒരു വിഭാഗം രംഗത്ത്