ഇപ്പോൾ മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച സെൽറ്റോസ് കാർ നിർമ്മാതാക്കളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറിയിരിക്കുന്നു.

2019 ൽ ആണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത്. കമ്പനി ഇന്ത്യൻ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ച ആദ്യത്തെ മോഡലായിരുന്നു സെൽറ്റോസ് . ഇപ്പോൾ മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച സെൽറ്റോസ് കാർ നിർമ്മാതാക്കളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറിയിരിക്കുന്നു.

എഞ്ചിനിലെ വിചിത്ര ശബ്‍ദം, എണ്ണയുടെ കുഴപ്പമെന്ന് കിയ; അതേ എണ്ണ ഇന്നോവയില്‍ ഒഴിച്ച ഉടമ ഞെട്ടി!

പെട്രോൾ, ഡീസൽ പവർട്രെയിൻ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്ന വാഹനം രണ്ട് പുതിയ ബാഹ്യ ഷേഡുകൾ ഉൾപ്പെടുത്തുന്നതിനായി അടുത്തിടെ അപ്‌ഡേറ്റ് ചെയ്‍തിരുന്നു. കമ്പനിയുടെ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ മൊത്തം വിൽപ്പനയുടെ 60 ശതമാനത്തിനടുത്താണ് കിയ സെൽറ്റോസിനുള്ളത്. അതായത് സോനെറ്റ് കോംപാക്റ്റ് എസ്‌യുവി , കാരൻസ് എം‌പി‌വി എന്നിവയെ അപേക്ഷിച്ച് മിഡ്-സൈസ് എസ്‌യുവി ഒരു വലിയ വിൽപ്പനക്കാരൻ ആണെന്ന് വ്യക്തമാണ്. ഏകദേശം 58 ശതമാനം വാങ്ങുന്നവരും 16.05 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയുള്ള ടോപ്പ്-സ്പെക്ക് ജിടി വേരിയന്റുകളാണ് തിരഞ്ഞെടുക്കുന്നത്. 

സെല്‍റ്റോസിന്‍റെ സുരക്ഷ കൂട്ടി കിയ; വിലയും കൂടും

ഗിയർബോക്‌സ് ഓപ്ഷനുകളിലേക്ക് വരുമ്പോൾ, ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഐഎംടി, സിവിടി അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയ്‌ക്കൊപ്പം സെൽറ്റോസ് ലഭിക്കും. ഓട്ടോമാറ്റിക് വേരിയന്റുകൾ 25 ശതമാനം സംഭാവന ചെയ്യുന്നു. ഡീസൽ-ഐഎംടി കോമ്പോയിൽ വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ഏക എസ്‌യുവി സെൽറ്റോസ് മാത്രമാണ്. 

വാങ്ങി ഒമ്പത് മാസം, മൂന്നുമാസവും വര്‍ക്ക് ഷോപ്പില്‍, ഒടുവില്‍ തീയും; ഒരു കിയ ഉടമയുടെ കദനകഥ!

വാഹനത്തിന്‍റെ വേരിയന്റുകളെ കുറിച്ച് പറയുകയാണെങ്കിൽ, HTE, HTK, HTK+, HTX, HTX+, GTX (O), GTX Plus, X Line എന്നിങ്ങനെ വേരിയന്‍റുകളില്‍ കിയ സെൽറ്റോസ് ലഭ്യമാണ്. മുൻനിര വകഭേദങ്ങൾക്കുള്ള ഡിമാൻഡ് ഉയർന്നതാണെങ്കിലും, ലൈനപ്പിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വേരിയന്റായി HTX പെട്രോൾ തുടരുന്നു. 

സെല്‍റ്റോസിന്‍റെ ഗ്ലേസിയർ വൈറ്റാണ് ജനപ്രിയ കളർ ചോയിസ്. പെട്രോൾ, ഡീസൽ വേരിയന്റുകളുടെ ഡിമാൻഡ് സന്തുലിതമാണെന്ന് കിയ ഇന്ത്യ പറയുന്നു. 46 ശതമാനം പേർ ഡീസൽ വേരിയന്റുകളാണ് ഇഷ്ടപ്പെടുന്നത്. ബാക്കിയുള്ളവർ പെട്രോൾ, ടർബോ-പെട്രോൾ പതിപ്പുകൾ തിരഞ്ഞെടുക്കുന്നു. എൽഇഡി ഹെഡ് ആൻഡ് ഫോഗ് ലാമ്പുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബോസ് സൗണ്ട് സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയാണ് കിയ സെൽറ്റോസിന്റെ ഫീച്ചർ ഹൈലൈറ്റുകൾ. 

ഡെലിവറി ദിവസം തന്നെ ഉടമ പെരുവഴിയില്‍, വീണ്ടുമൊരു കിയ കദനകഥ!