ഷോ അനൗണ്‍സ് ചെയ്ത സമയം മുതല്‍ മത്സരാര്‍ഥികളായി ആരൊക്കെ എത്തുമെന്ന് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. 

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ഉദ്ഘാടന എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാല്‍ പരിചയപ്പെടുത്തിയത് 17 മത്സരാര്‍ഥികളെ. ഷോ അനൗണ്‍സ് ചെയ്ത സമയം മുതല്‍ മത്സരാര്‍ഥികളായി ആരൊക്കെ എത്തുമെന്ന് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. അത്തരം ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന, ഫുക്രുവിനെപ്പോലെയുള്ള ചിലരൊക്കെ ഇത്തവണ ബിഗ് ബോസിലുണ്ട്. മറ്റ് ചില അപ്രതീക്ഷിത സാന്നിധ്യങ്ങളും. ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ 17 മത്സരാര്‍ഥികള്‍ ഇവരാണ്.

1. രാജിനി ചാണ്ടി

ALSO READ: ബിഗ് സ്‌ക്രീനിലെ മുത്തശ്ശി ഇനി ബിഗ് ബോസില്‍

ജൂഡ് ആന്തണി ജോസഫിന്റെ 'ഒരു മുത്തശ്ശി ഗദ' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ ആള്‍. ചിത്രത്തിലെ മുത്തശ്ശി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ചില ടെലിവിഷന്‍ പരിപാടികളിലൂടെയും പരസ്യങ്ങളിലൂടെയും മലയാളികള്‍ക്ക് മുന്നിലേക്കെത്തി.

2. എലീന പടിക്കല്‍

ALSO READ: ട്രോളാകാനല്ല, ജനപ്രിയ താരമാകാൻ എലീന പടിക്കല്‍

മിനിസ്‌ക്രീനിലൂടെ സുപരിചിത. അവതാരക എന്ന നിലയിലും പ്രശസ്തി. 2017ലെ ജനപ്രിയ നടിക്കുള്ള ഏഷ്യാനെറ്റ് ടെലിവിഷന്‍ പുരസ്‌കാരമടക്കം നേടിയിട്ടുണ്ട്. മിനിസ്‌ക്രീനിനൊപ്പം സോഷ്യല്‍ മീഡിയയിലും ശ്രദ്ധ നേടിയ ആള്‍.

3. ആര്‍ ജെ രഘു

ALSO READ: പരിചിതമായ ആ ശബ്ദം ഇനി ബിഗ് ബോസില്‍

മലയാളത്തില്‍ സ്വകാര്യ മേഖലയിലെ ആദ്യത്തെ റേഡിയോ ജോക്കിമാരില്‍ ഒരാള്‍. റേഡിയോ മാംഗോയിലൂടെ മലയാളികള്‍ ഏറെ സ്‌നേഹത്തോടെ കേട്ട ശബ്ദത്തിന്റെ ഉടമ.

4. ആര്യ

ALSO READ: ബഡായി ബംഗ്ലാവില്‍ സ്റ്റാറായി, ഇനി ബിഗ് ബോസ് പിടിച്ചെടുക്കാന്‍ ആര്യ

മുഖവുരകളൊന്നും ആവശ്യമില്ലാത്തയാള്‍. ഏഷ്യാനെറ്റിലെ 'ബഡായി ബംഗ്ലാവ്' എന്ന പരിപാടിയിലൂടെ ജനശ്രദ്ധയിലേക്ക് എത്തിയ ആളാണ് ആര്യ. കുഞ്ഞിരാമായണവും ഗാനഗന്ധര്‍വ്വനുമടക്കം പതിനഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട് ആര്യ.

5. 'പാഷാണം ഷാജി' എന്ന സാജു നവോദയ

ALSO READ: സാജു നവോദയ, പാഷാണം ഷാജി, ഇനി 'ബിഗ് ബോസ് ഷാജി'

ടെലിവിഷന്‍ ഹാസ്യ പരിപാടികളില്‍ അവതരിപ്പിച്ച 'പാഷാണം ഷാജി' എന്ന കഥാപാത്രത്തിന്റെ പേരിലൂടെ അറിയപ്പെടുന്ന ജനപ്രിയ ഹാസ്യതാരം. 'സാജു നവോദയ' എന്നായിരുന്നു മിമിക്രി വേദികളിലെ പേര്. മിമിക്രി വേദികളില്‍ നിന്ന് ടെലിവിഷനിലേക്കെത്തി. ഇപ്പോള്‍ സിനിമയില്‍ തിരക്കുള്ള താരം.

6. വീണ നായര്‍

ALSO READ: 'വെള്ളിമൂങ്ങ'യിലെ പഞ്ചായത്ത് പ്രസിഡന്റും ബിഗ് ബോസിലുണ്ട്

നര്‍ത്തകിയും സിനിമ-സീരിയല്‍ താരവും. നിരവധി സീരിയലുകളിലൂടെ മിനിസ്‌ക്രീനില്‍ നിറഞ്ഞുനിന്നു. 'വെള്ളിമൂങ്ങ' അടക്കമുള്ള സിനിമകളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

7. മഞ്ജു പത്രോസ്

ALSO READ: തകര്‍ക്കും ഞങ്ങ, ചിരിപ്പിക്കും ഞങ്ങ.. മഞ്ജു പത്രോസ് ബിഗ് ബോസില്‍

'വെറുതെ അല്ല ഭാര്യ' എന്ന ഫാമിലി റിയാലിറ്റി ഷോയിലൂടെ വന്ന് പിന്നീട് ഹാസ്യ പരമ്പരയിലൂടെ ശ്രദ്ധ നേടി. നിരവധി സിനിമകളില്‍ ഇതിനകം അഭിനയിച്ചു.

8. പരീക്കുട്ടി പെരുമ്പാവൂര്‍

ALSO READ: ടിക് ടോക്ക് സ്റ്റാര്‍ ഇനി ബിഗ് ബോസ് സ്റ്റാര്‍

ടിക് ടോക്കില്‍ അവതരിപ്പിച്ച രസകരമായ വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ആള്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

9. തെസ്‌നി ഖാന്‍

ALSO READ; 'ക്വീന്‍ ഓഫ് കോമഡി' ഇനി ബിഗ് ബോസില്‍

മലയാളികള്‍ക്ക് മുഖവുര വേണ്ടാത്ത മുഖം. ടെലിവിഷനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും വര്‍ഷങ്ങളായി മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന താരം.

10. രജിത് കുമാര്‍

ALSO READ: അതെ ഇത് രജിത് കുമാര്‍ തന്നെ!

ചില വിവാദപ്രസ്താവനകളുടെ പേരില്‍ ചര്‍ച്ചാകേന്ദ്രമായ പ്രഭാഷകനും അധ്യാപകനും. തൂവെള്ളത്താടിയിലും വെളുത്ത വസ്ത്രങ്ങളിലുമാണ് ഇദ്ദേഹത്തെ മൂന്‍പ് കണ്ടിട്ടുള്ളതെങ്കില്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തുമ്പോള്‍ മേക്കോവറിന് വിധേയനായിട്ടുണ്ട് അദ്ദേഹം.

11. പ്രദീപ് ചന്ദ്രന്‍

ALSO READ: ഡിസിപി അഭിറാമിനും ബിഗ് ബോസ്സില്‍ കാര്യമുണ്ട്!

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയനടന്മാരില്‍ ഒരാള്‍. 'കറുത്ത മുത്തി'ലെ ഡിസിപി അഭിറാം എന്ന കഥാപാത്രമാണ് സീരിയല്‍ പ്രേക്ഷകരില്‍ ഈ നടന് പ്രിയം നേടിക്കൊടുത്തത്. നിരവധി ശ്രദ്ധേയ സിനിമകളിലും അഭിനയിച്ചുകഴിഞ്ഞു.

12. 'ഫുക്രു' എന്ന കൃഷ്ണജീവ്

ALSO READ: ടിക് ടോക്കില്‍ നിന്ന് ഫുക്രുവുമുണ്ട്

ടിക് ടോക് വീഡിയോകളില്‍ പരീക്ഷിച്ച തന്റേതായ ശൈലികളിലൂടെ ഒട്ടേറെ ഫോളോവേഴ്‌സിനെ നേടിയ ചെറുപ്പക്കാരന്‍. ബൈക്ക് സ്റ്റണ്ടറും ഡിജെയും കൂടിയാണ് ഫുക്രു. 

13. രേഷ്മ നായര്‍

ALSO READ: ഇന്‍സ്റ്റഗ്രാമിലെ 'ബൈപോളാര്‍ മസ്താനി'

വ്യത്യസ്ത കരിയര്‍ മേഖലകളിലൂടെ കടന്നുവന്ന സവിശേഷ വ്യക്തിത്വം. മോഡല്‍, ഇംഗ്ലീഷ് അധ്യാപിക, വജ്ര ഗുണനിലവാര പരിശോധക എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നടി ആകണമെന്നതാണ് വലിയ ആഗ്രഹം.

14. സോമദാസന്‍

ALSO READ: ഗാനമേള പ്രേമികള്‍ നെഞ്ചേറ്റിയ സോമദാസ് ഇനി ബിഗ് ബോസില്‍

ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതന്‍. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി സംഗീത വേദികളിലെ ശ്രദ്ധേയ സാന്നിധ്യം.

15. അലസാന്‍ഡ്ര

ALSO READ: മോഡല്‍, എയര്‍ ഹോസ്റ്റസ്, ഇപ്പോള്‍ ബിഗ് ബോസ് ബൗസില്‍

മോഡലും എയര്‍ ഹോസ്റ്റസും. സാമൂഹിക പ്രതിബദ്ധത ജീവിതത്തില്‍ കാത്തുസൂക്ഷിക്കുന്ന വ്യക്തി. നടിയാവണമെന്ന് ആഗ്രഹം.

16. സുരേഷ് കൃഷ്ണന്‍

ALSO READ: ബിഗ് ബോസിലെ സംവിധായകന്‍

ഭാരതീയം, അച്ഛനെയാണെനിക്കിഷ്ടം, പതിനൊന്നില്‍ വ്യാഴം തുടങ്ങിയ സിനിമകളുടെ സംവിധായകന്‍. അസാമാന്യ നര്‍മ്മബോധമുള്ളയാളെന്ന് സുഹൃത്തുക്കള്‍ വിലയിരുത്തുന്നയാളാണ് സുരേഷ്.

17. സുജോ മാത്യു

ALSO READ: റാംപിലെ താരവും ബിഗ് ബോസ്സില്‍

തെന്നിന്ത്യയിലെ അറിയപ്പെടുന്ന മോഡലും നടനും. കോട്ടയം സ്വദേശി. ദുബൈ ഫാഷന്‍ വീക്കില്‍ അന്താരാഷ്ട്ര മോഡലുകളോടൊപ്പം വേദി പങ്കിട്ടയാളാണ് സുജോ മാത്യു.