09:03 AM (IST) Jul 17

Malayalam News Live :പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം; മാതാപിതാക്കളുടെ മൊഴിയെടുത്തു, ചികിത്സാപിഴവ് ഉണ്ടായെന്ന് അച്ഛനും അമ്മയും

12 മണിക്ക് ആശുപത്രിയിൽ 2 മണിക്ക് ശേഷമാണ് കാര്യമായ ചികിത്സ നൽകിയത്. ഡോക്‌ടർമാർക്കെതിരെ നടപടി വേണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.

Read Full Story
08:52 AM (IST) Jul 17

Malayalam News Live :സ്റ്റാർഷിപ്പ് 13-ാം പരീക്ഷണ വിക്ഷേപണം - എല്ലാ എഞ്ചിനുകളും ജ്വലിച്ചില്ല, ഓട്ടോമാറ്റിക് സംവിധാനം ലോഞ്ച് ഉപേക്ഷിച്ചു, അവസാന നിമിഷം ദൗത്യം മാറ്റി

നിലവിലെ അവസ്ഥയിൽ ബൂസ്റ്ററിലെ രണ്ട് എഞ്ചിനുകൾ എങ്കിലും മാറ്റി വയ്‌ക്കേണ്ടി വരും എന്നാണ് സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌കിന്റെ അറിയിപ്പ്. ഇതിന് സമയമെടുക്കും. അടുത്ത ആഴ്ച്ചയാകും അടുത്ത വിക്ഷേപണ ശ്രമം.

Read Full Story
08:21 AM (IST) Jul 17

Malayalam News Live :വീട്ടമ്മയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ചു, ചാരിറ്റബിൾ സൊസൈറ്റിയിൽ താമസിച്ചിരുന്നയാളുടെ ഭാര്യ മോഷണക്കേസിൽ പിടിയിൽ

വീട്ടമ്മയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച് സ്വർണ്ണമാല കവർന്ന യുവതി പിടിയിൽ

Read Full Story
08:20 AM (IST) Jul 17

Malayalam News Live :സംസ്ഥാന വഖഫ് ബോർഡ് സുപ്രീം കോടതിയിൽ; ഹൈക്കോടതി വിധിക്കെതിരെ ഹർജി, വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യം

കേരള ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും വഖഫ് ബോർഡിന്റെ പ്രവർത്തനം പൂർവ്വ സ്ഥിതിയിൽ പുനഃസ്ഥാപിക്കണം എന്നുമാണ് ഹർജികളിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Read Full Story
07:41 AM (IST) Jul 17

Malayalam News Live :വൈദ്യുതി പ്രതിസന്ധി; കേരളം മുമ്പെങ്ങും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധി, 1000 മെ​ഗാവാട്ട് ഉപയോ​ഗം കൂടി; കെഎസ്ഇബി ചെയർമാൻ

ആസൂത്രണത്തിൽ വീഴ്ചയുണ്ടായില്ലെന്ന് എംജി രാജമാണിക്യം കൂട്ടിച്ചേർത്തു. പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ല. വൈദ്യുതി വാങ്ങിയ ചെലവും കുത്തനെ കൂടുന്നു. 650 കോടിക്കാണ് മുൻ വര്‍ഷം വാങ്ങിയത്. ഈ വര്‍ഷം രണ്ടു മാസം മാത്രം 350 കോടിക്ക് വാങ്ങി.

Read Full Story
07:38 AM (IST) Jul 17

Malayalam News Live :നാട്ടിലേക്ക് പോകുന്നവഴി അപകടം, ആശുപത്രിയിലെത്തിയെങ്കിലും പരാതിപ്പെടാതെ മുങ്ങി, പത്താം ദിവസം പൊലീസ് പൊക്കി, മോഷ്ടാവ് പിടിയിൽ

മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവ് തൃശൂരിൽ അപകടത്തിൽപ്പെട്ടു

Read Full Story
07:11 AM (IST) Jul 17

Malayalam News Live :'പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലം, തിരുത്താനുള്ള നടപടികൾ തുടങ്ങി'; അമ്മ അം​ഗങ്ങൾക്ക് ശ്വേത കമ്മറ്റിയുടെ കത്ത്

അതേ സമയം, ശ്വേതയെ എതിർക്കുന്നവർ കത്തിന് മറുപടി നൽകിയിട്ടില്ല. കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം. 27നു എറണാകുളം മുൻസിഫ് കോടതി കേസ് പരിഗണിക്കും.

Read Full Story