ആറ് ടെസ്റ്റില്‍ രണ്ട് ജയവും മൂന്ന് തോല്‍വിയും അടക്കം 26 പോയന്‍റും 36.11 പോയന്‍റ് ശതമാനവുമുള്ള ഇംഗ്ലണ്ടാണ് ഇന്ത്യക്ക് പിന്നില്‍ ആറാമത്.കളിച്ച നാലു ടെസ്റ്റിലും ജയിച്ച് 48 പോയന്‍റും 100 പോയന്‍റ് ശതമാവുമുള്ള ഓസ്ട്രേലിയ ആണ് ഒന്നാം സ്ഥാനത്ത്.
ദുബായ്: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റും തോറ്റ് സമ്പൂര്‍ണ തോല്‍വി വഴങ്ങിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യ. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇതുവരെ ഒമ്പത് മത്സരം കളിച്ച ഇന്ത്യ നാലു ജയവും നാലു തോല്‍വിയും ഒരു സമനിലയും അടക്കം 52 പോയന്‍റും 48.15 പോയന്‍റ് ശതമാനവുമായി അഞ്ചാം സ്ഥാനത്തേക്ക് വീണു. അതേസമയം, ഇന്ത്യക്കെതിരായ പരമ്പര തൂത്തുവാരിയതോടെ നാലു ടെസ്റ്റില്‍ മൂന്ന് ജയവും ഒരു തോല്‍വിയും അടക്കം 36 പോയന്‍റും 75 പോയന്‍റ് ശതമാനവുമായി നിലവിലെ ചാമ്പ്യൻമാര്‍ കൂടിയായി ദക്ഷിണാഫ്രിക്ക രണ്ടാം സഥാനത്തേക്ക് ഉയര്‍ന്നു.
ഓസീസ് ഒന്നാമത്
കളിച്ച നാലു ടെസ്റ്റിലും ജയിച്ച് 48 പോയന്‍റും 100 പോയന്‍റ് ശതമാവുമുള്ള ഓസ്ട്രേലിയ ആണ് ഒന്നാം സ്ഥാനത്ത്. രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു സമനിലയും അടക്കം 16 പോയന്‍റും 66.67 പോയന്‍റ് ശതമാനവുമായി ശ്രീലങ്കയാണ് മൂന്നാമത്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു തോല്‍വിയും അടക്കം 12 പോയന്‍റും 50 പോയന്‍റ് ശതമാനവുമുള്ള പാകിസ്ഥാന്‍ ഇന്ത്യക്ക് മുന്നില്‍ നാലാം സ്ഥാനത്താണ്.
ആറ് ടെസ്റ്റില്‍ രണ്ട് ജയവും മൂന്ന് തോല്‍വിയും അടക്കം 26 പോയന്‍റും 36.11 പോയന്‍റ് ശതമാനവുമുള്ള ഇംഗ്ലണ്ടാണ് ഇന്ത്യക്ക് പിന്നില്‍ ആറാമത്. രണ്ട് ടെസ്റ്റില്‍ ഒരു സമനിലയും ഒരു തോല്‍വിയും അടക്കം നാലു പോയന്‍റും 16.67 പോയന്‍റ് ശതമാനവുമുള്ള ബംഗ്ലാദേശ് ഏഴാമതുള്ളപ്പോൾ കളിച്ച അഞ്ച് ടെസ്റ്റും തോറ്റ വെസ്റ്റ് ഇന്‍ഡീസ് ആണ് എട്ടാമത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ന്യൂസിലന്‍ഡ് മാത്രമാണ് ഒരു ടെസ്റ്റ് പോലും കളിക്കാത്ത ഒരേയൊരു ടീം.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി ഇന്ത്യക്ക് ഇനി അടുത്തകാലത്തൊന്നും ടെസ്റ്റ് പരമ്പരയില്ല. അടുത്ത വര്‍ഷം ഓഗസ്റ്റില്‍ ശ്രീലങ്കയില്‍ ശ്രീലങ്കക്കെതിരെ ആണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര.


