മുംബൈ ഇന്ത്യൻസിന്‍റെയും രാജസ്ഥാന്‍ റോയല്‍സിന്‍റെയും സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെയും ലക്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെയും ശക്തമായ വെല്ലുവിളി മറികടന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്രശാന്ത് വീറിനെ 14.20 കോടി രൂപക്ക് ടീമിലെത്തിച്ചത്.
അബുദാബി: ഐപിഎല്‍ മിനി താരലേലത്തില്‍ ഞെട്ടിച്ച് അണ്‍ക്യാപ്ഡ് താരങ്ങളായ പ്രശാന്ത് വീറും കാര്‍ത്തിക് ശര്‍മയും അക്വിബ് നബിയും. രവീന്ദ്ര ജഡേജയുടെ പകരക്കാരനെ തേടുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്രശാന്ത് വീറിനായി 14.20 കോടി രൂപ മുടക്കാന്‍ തയാറായി. 30 ലക്ഷം രൂപയായിരുന്നു ഇടം കൈയന്‍ സ്പിന്നറും ബാറ്ററുമായി പ്രശാന്ത് വീറിന്‍റെ അടിസ്ഥാനവില. യുപി ടി20 ലീഗില്‍ നോയിഡ സൂപ്പര്‍ കിംഗ്സിനായി തിളങ്ങിയ പ്രസാന്ത് വീര്‍ ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും തിളങ്ങിയിരുന്നു. മുംബൈ ഇന്ത്യൻസിന്‍റെയും രാജസ്ഥാന്‍ റോയല്‍സിന്‍റെയും സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെയും ലക്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെയും ശക്തമായ വെല്ലുവിളി മറികടന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്രശാന്ത് വീറിനെ 14.20 കോടി രൂപക്ക് ടീമിലെത്തിച്ചത്.
രാജസ്ഥാന്‍റെ സിക്സ് ഹിറ്ററും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ കാര്‍ത്തിക് ശര്‍മക്കായും ശക്തമായ ലേലം വിളിയാണ് നടന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ശക്തമായ വെല്ലുവിളി മറികടന്നാണ് ചെന്നൈ രാജസ്ഥാന്‍ താരത്തെ 14.20 കോടി രൂപക്ക് ടീമിലെത്തിച്ചത്. 30 ലക്ഷം രൂപയായിരുന്ന കാര്‍ത്തിക് ശര്‍മയുടെയും അടിസ്ഥാനവില. കഴിഞ്ഞ രഞ്ജി സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ താരമായ കാര്‍ത്തിക് ശര്‍മ ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം പരിശീലനം നടത്തിയിരുന്നു. ഇതുവരെ കളിച്ച 12 ടി20 മത്സരങ്ങളില്‍ നിന്ന് 164 സ്ട്രൈക്ക് റേറ്റില്‍ 334 റണ്‍സാണ് നേടിയത്. 28 സിക്സുകളും കാര്‍ത്തിക് പറത്തി.
അണ ക്യാപ്ഡ് താരങ്ങളുടെ ലേലത്തില്‍ ഞെട്ടിച്ച മറ്റൊരു താരം ജമ്മു കശ്മീര്‍ പേസറായ അക്വിബ് നബിയാണ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന അക്വിബിനായി ഡല്‍ഹിയും ആര്‍സിബിയുമാണ് തുടക്കം മുതല്‍ വാശിയോടെ രംഗത്തെത്തിയത്. വാശിയേറിയ ലേലത്തിനൊുവില്‍ 8.4 കോടി രൂപക്ക് ഡല്‍ഹി ക്യാപിറ്റല്‍സാണ് അക്വിബ് നബിയെ സ്വന്തമാക്കിയത്. 29കാരനായ അക്വിബ് നബി മികച്ച ന്യൂബോളില്‍ മികച്ച സ്വിംഗ് കണ്ടെത്താന്‍ കഴിയുന്ന ബൗളറും ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റുമാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ഇത്തവണത്തെ രഞ്ജി ട്രോഫിയിലും അക്വിബ് നബി തിളങ്ങിയിരുന്നു. ഈ രഞ്ജി സീസണില്‍ ഒമ്പത് ഇന്നിംഗ്സില്‍ 29 വിക്കറ്റെടുത്ത അക്വിബ് നബി രാജസ്ഥാനെതിരെ 24 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റെടുത്ത് ടീമിന് നോക്കൗട്ടില്‍ സ്ഥാനം ഉറപ്പാക്കുകയും ചെയ്തു.


