അവസാന മൂന്ന് പന്തില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ അഞ്ച് റൺസ് വേണമെന്നായി. എന്നാല്‍ നാലാം പന്തില്‍ തേര്‍ഡ്മാനില്‍ സംഭവിച്ച മിസ് ഫീല്‍ഡിലൂടെ മൂന്ന് റണ്‍ ഓടിയെടുത്ത സോഫി എക്ലിസ്റ്റോണ്‍ ഇംഗ്ലണ്ടിനെ ലക്ഷ്യത്തോട് അടുപ്പിച്ചു.

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ വനിതാ ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യക്ക് 5 വിക്കറ്റ് തോല്‍വി. ഓപ്പണര്‍ ഷഫാലി വര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവരില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സടിച്ചപ്പോള്‍ ഇംഗ്ലണ്ട് അവസാന പന്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഇന്ത്യക്കായി ഷഫാലി വര്‍മ 41 പന്തില്‍ 75 റണ്‍സെടുത്തപ്പോല്‍ മറ്റാർക്കും കാര്യമായ പിന്തുണ നല്‍കാനായില്ല. തോറ്റെങ്കിലും അഞ്ച് മത്സര പരമ്പര ഇന്ത്യ 3-2ന് സ്വന്തമാക്കി.

അരുന്ധതി റെഡ്ഡിയെറിഞ്ഞ അവസാന ഓവറില്‍ ആറ് റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ അരുന്ധതി റെഡ്ഡി 20 പന്തില്‍ 30 റണ്‍സെടുത്ത് ക്രീസില്‍ നിന്ന റിച്ച ടാമി ബ്യുമൗണ്ടിനെ ബൗള്‍ഡാക്കിയതോടെ ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തിലായി.

Scroll to load tweet…

ഇതോടെ അവസാന മൂന്ന് പന്തില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ അഞ്ച് റൺസ് വേണമെന്നായി. എന്നാല്‍ നാലാം പന്തില്‍ തേര്‍ഡ്മാനില്‍ സംഭവിച്ച മിസ് ഫീല്‍ഡിലൂടെ മൂന്ന് റണ്‍ ഓടിയെടുത്ത സോഫി എക്ലിസ്റ്റോണ്‍ ഇംഗ്ലണ്ടിനെ ലക്ഷ്യത്തോട് അടുപ്പിച്ചു. അവസാന രണ്ട് പന്തുകളില്‍ സിംഗിളുകള്‍ ഓടിയെടുത്ത് ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. ടി20 ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്‍റെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ഉയര്‍ന്ന റണ്‍ചേസാണിത്.

നേരത്തെ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ സോഫിയ ഡങ്ക്‌ലിയും ഡാനിയേല വ്യാറ്റും ചേര്‍ന്ന് 10.4 ഓവറില്‍ 101 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കം നല്‍കിയിരുന്നു. എന്നാല്‍ പിന്നീടുള്ള പത്തോവറില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയതോടെയാണ് ഇംഗ്ലണ്ടിന് അവസാന പന്തുവരെ വിജയം നീട്ടേണ്ടിവന്നത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഷഫാലിക്ക് പുറമെ 24 റണ്‍സെടുത്ത റിച്ച ഘോഷ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗര്‍ 15 റണ്‍സെടുത്തപ്പോള്‍ രാധാ യാദവ് 14 റണ്‍സെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക