അതേസമയം, ശ്രീലങ്കക്കെതിരായ പരമ്പരയിലെ മിന്നും പ്രകടനത്തോടെ ശ്രേയസ് അയ്യര്‍ 40 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 37-ാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ സെഞ്ചുറി നേടിയ വെസ്റ്റ് ഇന്‍ഡീസിന്‍റെ നിക്കി ബോണര്‍ ആണ് ബാറ്റിംഗ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. 22 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ബോണര്‍ 22-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍(ICC Test Rankings) ബൗളര്‍മാരില്‍ ആദ്യ അഞ്ചിലെത്തി ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര(Jasprit Bumrah). ശ്രീലങ്കക്കെതിരെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ നാട്ടില്‍ കരിയറിലെ ആദ്യത്തെ അഞ്ച് വിക്കറ്റ് നേട്ടമടക്കം എട്ടു വിക്കറ്റ് വീഴ്ത്തിയ ബുമ്ര റാങ്കിംഗില്‍ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പാക്കിസ്ഥാന്‍റെ ഷഹീന്‍ അഫ്രീദി, കെയ്ല്‍ ജയ്മിസണ്‍, ടിം സൗത്തി, ജെംയിംസ് ആന്‍ഡേഴ്സണ്‍, നീല്‍ വാഗ്നര്‍, ജോഷ് ഹേസല്‍വുഡ് എന്നിവരെയാണ് ബുമ്ര ഒറ്റക്കുതിപ്പില്‍ പിന്തള്ളിയത്.
ബുമ്രയുടെ സഹതാരമായ മുഹമ്മദ് ഷമി(Mohammed Shami)ഒരു സ്ഥാനം മെച്ചപ്പെടുത്തി പതിനാറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പതിനാറാം സ്ഥാനത്തുണ്ടായിരുന്ന രവീന്ദ്ര ജഡേജയെയാണ് ഷമി പിന്തള്ളിയത്. ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സ്, ഇന്ത്യയുടെ ആര്‍ അശ്വിന്‍, ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ എന്നിവരാണ് ബൗളര്‍മാരില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.
വനിതാ ഏകദിനത്തില്‍ 250 വിക്കറ്റ്! റെക്കോര്‍ഡുകളുടെ അമരത്ത് ജൂലന്‍ ഗോസ്വാമി
കോലിക്ക് വന്‍ തിരിച്ചടി, ശ്രേയസിന് നേട്ടം
ബാറ്റിംഗ് റാങ്കിംഗില്‍ മോശം ഫോം തുടരുന്ന മുന്‍ നായകന്‍ വിരാട് കോലി(Virat Kohli) നാല് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി ഒമ്പതാം സ്ഥാനത്തേക്ക് വീണു. കഴിഞ്ഞ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തായിരുന്നു കോലി. ശ്രീലങ്കക്കെതിരായ മോശം പ്രകടനത്തോടെ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി കോലിയുടെ ടെസ്റ്റിലെ ബാറ്റിംഗ് ശരാശരി ആദ്യമായി 50ന് താഴേക്ക് വീണിരുന്നു.
അതേസമയം, ശ്രീലങ്കക്കെതിരായ പരമ്പരയിലെ മിന്നും പ്രകടനത്തോടെ ശ്രേയസ് അയ്യര്‍ 40 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 37-ാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ സെഞ്ചുറി നേടിയ വെസ്റ്റ് ഇന്‍ഡീസിന്‍റെ നിക്കി ബോണര്‍ ആണ് ബാറ്റിംഗ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. 22 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ബോണര്‍ 22-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്ന്‍ ഒന്നാം സ്ഥാനത്തുള്ള റാങ്കിംഗില്‍ ജോ റൂട്ട് രണ്ടാമതും സ്റ്റീവ് സ്മിത്ത് മൂന്നാമതുമാണ്. കെയ്ന്‍ വില്യംസണാണ് നാലാം സ്ഥാനത്ത്. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലെ സെഞ്ചുറിയോടെ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആറാം സ്ഥാനത്തുണ്ട്. കോലിയെ മറികടന്ന് പാക് നായകന്‍ ബാബര്‍ അസം എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇന്ത്യയുടെ റിഷഭ് പന്താണ് പത്താം സ്ഥാനത്ത്.
കൊച്ചിയില്‍ മഞ്ഞക്കടലിരമ്പി; ആറാടി മഞ്ഞപ്പട ആരാധകര്‍- വീഡിയോ
ജഡേജയുടെ ഒന്നാം സ്ഥാനം പോയി
ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ തിളങ്ങാന്‍ കഴിയാതിരുന്നതോടെ ഓള്‍ റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജയുടെ ഒന്നാം സ്ഥാനം നഷ്ടമായി. വെസ്റ്റ് ഇന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡറാണ് ജഡേജയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 175 റണ്‍സും ഒമ്പത് വിക്കറ്റും നേടിയതോടെയാണ് ജഡേജ ഓള്‍ റൗണ്ടര്‍മാരില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യയുടെ അശ്വിനാണ് ഓള്‍ റൗണ്ടര്‍മാരില്‍ മൂന്നാം സ്ഥാനത്ത്.
