സിഡ്‌നി: ഇന്ത്യക്കെതിരായ സിഡ്‌നി ഏകദിനത്തില്‍ ജയിച്ച് പരമ്പര നേടിയെങ്കിലും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ ആശങ്കയിലാഴ്‌ത്തി സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ പരിക്ക്. മൂന്നാം ഏകദിനത്തിൽ വാർണർ കളിക്കുമെന്ന് കരുതാനാവില്ല എന്നാണ് മത്സര ശേഷം ഓസീസ് നായകന്‍ ആരോൺ ഫിഞ്ചിന്‍റെ വാക്കുകള്‍. വാര്‍ണറുടെ പരിക്ക് സംബന്ധിച്ച് ആശങ്ക മറ്റൊരു സഹതാരം ഗ്ലെന്‍ മാക്‌സ്‌വെല്ലും പങ്കുവെച്ചു. 

എന്തൊരു മനുഷ്യനാണിത്; ഫീല്‍ഡിംഗിലും താരം സ്‌മിത്ത്, കാണാം വണ്ടര്‍ ക്യാച്ച്

ഇന്ത്യന്‍ ഇന്നിംഗ്‌സിലെ നാലാം ഓവറില്‍ ഫീല്‍ഡിംഗിനിടെയാണ് ഡേവിഡ് വാര്‍ണര്‍ക്ക് പരിക്കേറ്റത്. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ മിഡ് ഓഫില്‍ സിംഗിളിന് ശ്രമിച്ചപ്പോള്‍ പന്ത് ഓടിയെടുത്ത് മറിയുന്നതിനിടയില്‍ വാര്‍ണറുടെ കാലിന് പരിക്കേല്‍ക്കുകയായിരുന്നു. മുടന്തി ടീം ഫിസിയോയ്‌ക്കൊപ്പം ഡ്രസിംഗ് റൂമിലേക്ക് മടങ്ങുമ്പോള്‍ വാര്‍ണറുടെ മുഖത്ത് കഠിന വേദന പ്രകടമായിരുന്നു. 

കോലിയുടെ പിതൃത്വ അവധി, നിലപാട് വ്യക്തമാക്കി സുനില്‍ ഗവാസ്കര്‍

വാര്‍ണറെ സ്‌കാനിംഗിന് വിധേയനാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. പരമ്പരയിലെ അവസാന ഏകദിനവും തുടര്‍ന്ന് മൂന്ന് ടി20കളും നാല് ടെസ്റ്റുകളും ഇരു ടീമുകളും തമ്മില്‍ കളിക്കാനുണ്ട് എന്നതാണ് ഓസീസ് ആരാധകരെ ആശങ്കയിലാഴ്‌ത്തുന്നത്. വാര്‍ണര്‍ക്ക് കളിക്കാനാവാതെ വന്നാല്‍ നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ മാത്യൂ വെയ്‌ഡ് പകരക്കാരനായി ഇറങ്ങിയേക്കും. 

മറ്റൊരു റെക്കോര്‍ഡ് കൂടി കോലിക്ക് മുന്നില്‍ വഴിമാറി; പിന്നിലായവരില്‍ സച്ചിനും!

ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ് പരിക്കേറ്റ് വിശ്രമിക്കുന്നതിന് പിന്നാലെയാണ് വാര്‍ണറുടെ പരിക്ക് ഓസീസിനെ അലട്ടുന്നത്. ഇന്ത്യക്കെതിരെ മികച്ച ഫോമിലാണ് ഡേവിഡ് വാര്‍ണര്‍. സിഡ്‌നി തന്നെ വേദിയായ ആദ്യ ഏകദിനത്തില്‍ 69 റണ്‍സ് വാര്‍ണര്‍ സ്വന്തമാക്കിയിരുന്നു.  

സിഡ്‌നിയിലെ രണ്ടാം ഏകദിനത്തില്‍ ഒന്നാം വിക്കറ്റില്‍ നായകന്‍ ആരോണ്‍ ഫിഞ്ചിനൊപ്പം 142 റണ്‍സ് ചേര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നാല് വിക്കറ്റിന് 389 റണ്‍സ് നേടിയപ്പോള്‍ 83 റണ്‍സ് വാര്‍ണറുടെ വകയായിരുന്നു. മത്സരം 51 റണ്‍സിന് വിജയിച്ച് മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-0ന് ഓസീസ് നേടി. അവസാന ഏകദിനം ഡിസംബര്‍ രണ്ടിന് കാന്‍ബറയില്‍ നടക്കും. 

 

പാക് ക്രിക്കറ്റ് താരം ബാബര്‍ അസമിനെതിരെ ലൈംഗിക ആരോപണം; പത്ത് വര്‍ഷത്തോളം പീഡിപ്പിച്ചെന്ന് ഇര