11 ദക്ഷിണാഫ്രിക്കന്‍ കളിക്കാരാണ് ഐപിഎല്ലില്‍ കളിക്കാനൊരുങ്ങുന്നത്. ഇതില്‍ ആറ് പേര്‍ ടെസ്റ്റ് ടീമിലെയും മൂന്ന് പേര്‍ എകദിനങ്ങളിലെയും സ്ഥിരം സാന്നിധ്യങ്ങളാണ്. റബാഡക്കും എങ്കിഡിക്കും പുറമെ ആന്‍റിച്ച് നോര്‍ക്യ, മാര്‍ക്കോ ജാന്‍സണ്‍, ബാറ്റര്‍മാരായ ഏയ്ഡന്‍ മാര്‍ക്രം, റാസിന്‍ വാന്‍ഡര്‍ ദസ്സന്‍, ഓള്‍ റൗണ്ടര്‍മാരായ ഡ്വയിന്‍ പ്രിട്ടോറിയസ്, ഡേവിഡ് മില്ലര്‍ എന്നിവര്‍ ഐപിഎല്ലിലെ വിവിധ ടീമുകളുടെ നിര്‍ണായക താരങ്ങളാണ്.
ജൊഹാനസ്ബര്‍ഗ്: രാജ്യത്തിനായി കളിക്കണോ ഐപിഎല്ലില്‍(IPL) കളിക്കണോ എന്ന് കളിക്കാര്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ്(South Africa Test Team) ടീം നായകന്‍ ഡീന്‍ എല്‍ഗാറിന്‍റെ(Dean Elgar) നിര്‍ദേശം വന്നപ്പോള്‍ കാഗിസോ റബാഡ(Kagiso Rabada) അടക്കമുള്ള കളിക്കാര്‍ ചെറുതായൊന്ന് ആശയക്കുഴപ്പിലായെങ്കിലും ഒടുവില്‍ ഐപിഎല്‍ തന്നെ കളിക്കാര്‍ തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ കാഗിസോ റബാഡ, ലുങ്കി എങ്കിഡി(Lungi Ngidi)എന്നിവരാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്നത് ഒഴിവാക്കി ഐപിഎല്ലില്‍ കളിക്കാനെത്തുന്നത്.
ബെഗ്ലാദേശിനെതിരെ മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുകളുമാണ് ദക്ഷിണാഫ്രിക്ക കളിക്കുന്നത്. മാര്‍ച്ച് 18ന് ആണ് പരമ്പര ആരംഭിക്കുന്നത്. 18, 20, 23 തീയതികളില്‍ ഏകദിന പരമ്പര നടക്കും. മാര്‍ച്ച് 31മുതല്‍ ഏപ്രില്‍ 12വരെയാണ് ടെസ്റ്റ് പരമ്പര.
ഐസിസി ടെസ്റ്റ് റാങ്കിംഗ്: ബുമ്രക്ക് വന്‍ കുതിപ്പ്, കോലിക്ക് തിരിച്ചടി
11 ദക്ഷിണാഫ്രിക്കന്‍ കളിക്കാരാണ് ഐപിഎല്ലില്‍ കളിക്കാനൊരുങ്ങുന്നത്. ഇതില്‍ ആറ് പേര്‍ ടെസ്റ്റ് ടീമിലെയും മൂന്ന് പേര്‍ എകദിനങ്ങളിലെയും സ്ഥിരം സാന്നിധ്യങ്ങളാണ്. റബാഡക്കും എങ്കിഡിക്കും പുറമെ ആന്‍റിച്ച് നോര്‍ക്യ, മാര്‍ക്കോ ജാന്‍സണ്‍, ബാറ്റര്‍മാരായ ഏയ്ഡന്‍ മാര്‍ക്രം, റാസിന്‍ വാന്‍ഡര്‍ ദസ്സന്‍, ഓള്‍ റൗണ്ടര്‍മാരായ ഡ്വയിന്‍ പ്രിട്ടോറിയസ്, ഡേവിഡ് മില്ലര്‍ എന്നിവര്‍ ഐപിഎല്ലിലെ വിവിധ ടീമുകളുടെ നിര്‍ണായക താരങ്ങളാണ്.
ഇതില്‍ റബാഡക്കും എങ്കിഡിക്കും പുറമെ പേസര്‍ മാര്‍ക്കോ ജാന്‍സണും ടെസ്റ്റ് പരമ്പര ഒഴിവാക്കി ഐപിഎല്ലില്‍ കളിക്കുമെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ ജാന്‍സണ്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ കളിക്കാരനാണ്. റബാഡയാകട്ടെ പഞ്ചാബ് കിംഗ്സിന്‍റെും എങ്കിഡി ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെും താരങ്ങളാണ്. അതേസമയം, ആന്‍റിച്ച് നോര്‍ക്യ പരിക്കുമൂലം ഐപിഎല്ലിലെ ആദ്യ മത്സരങ്ങളില്‍ കളിക്കുമോ എന്ന കാര്യം ഇപ്പോഴും സംശയമാണ്. ഡല്‍ഹിയുടെ ബൗളിംഗ് കുന്തമുനയാണ് നോര്‍ക്യ.
കിരീടം ബ്ലാസ്റ്റേഴ്‌സ് നേടും, എടികെയെ ഫൈനലിൽ എതിരാളികളായി കിട്ടണം: ഐ എം വിജയൻ
ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എള്‍ഗാര്‍ രാജ്യം വേണോ ഐപിഎല്‍ വേണോ എന്ന് തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് കളിക്കാരെ പ്രതിസന്ധിയിലാക്കിയെങ്കിലും ബിസിസിഐ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചുവെന്നാണ് സൂചന. ഈ മാസം 26നാണ് ഐപിഎല്‍ തുടങ്ങുന്നത്.