യുദ്ധ്‌വീര്‍ സിംഗ് എറിഞ്ഞ രണ്ടാം ഓവറില്‍ ഫോറും സിക്സുമടിച്ച് സുനില്‍ നരെയ്ന്‍ പ്രതീക്ഷ നല്‍കിയെങ്കിലും ഓവറിലെ അവസാന പന്തില്‍ ബൗള്‍ഡായി പുറത്തായത് കൊല്‍ക്കത്തക്ക് തിരിച്ചടിയായി.

കൊൽക്കത്ത: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ടോസ് ജയിച്ച് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തക്ക് ഭേദപ്പെട്ട തുടക്കം. പവര്‍ പ്ലേ പിന്നിടുമ്പോള്‍ കൊല്‍ക്കത്ത ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സെന്ന നിലയിലാണ്. 19 പന്തില്ൽ 24 റണ്‍സോടെ റഹ്മാനുള്ള ഗുര്‍ബാസും എട്ട് പന്തില്‍ 18 റണ്‍സുമായി ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയും ക്രീസില്‍. 11 റണ്‍സെടുത്ത സുനില്‍ നരെയ്നിന്‍റെ വിക്കറ്റാണ് കൊല്‍ക്കത്തക്ക് പവര്‍ പ്ലേയില്‍ നഷ്ടമായത്. യുദ്ധ്‌വീര്‍ സിംഗിനാണ് വിക്കറ്റ്.

ജോഫ്ര ആര്‍ച്ചർ എറ‍ിഞ്ഞപവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രമെടുക്കാനെ കൊല്‍ക്കത്തക്കായുള്ളു. യുദ്ധ്‌വീര്‍ സിംഗ് എറിഞ്ഞ രണ്ടാം ഓവറില്‍ ഫോറും സിക്സുമടിച്ച് സുനില്‍ നരെയ്ന്‍ പ്രതീക്ഷ നല്‍കിയെങ്കിലും ഓവറിലെ അവസാന പന്തില്‍ ബൗള്‍ഡായി പുറത്തായത് കൊല്‍ക്കത്തക്ക് തിരിച്ചടിയായി. ആര്‍ച്ചര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ നാലു റണ്‍സ് മാത്രമാണ് കൊല്‍ക്കത്തക്ക് നേടാനായത്. എന്നാല്‍ യുദ്ധ്‌വീര്‍ എറിഞ്ഞ നാലാം ഓവറില്‍ ഗുര്‍ബാസ് രണ്ട് ബൗണ്ടറികളും രഹാനെ സിക്സും പറത്തിയത് കൊല്‍ക്കത്തയ്ക്ക് ആശ്വാസമായി. മഹീഷ് തീക്ഷണ എറി‍ഞ്ഞ അഞ്ചാം ഓവറില്‍ ഒരു സിക്സ് അടക്കം 11 റണ്‍സ് നേടിയ കൊല്‍ക്കത്ത ആകാശ് മധ്‌വാളെറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഒരു സിക്സും ഒരു ഫോറും അടക്കം 13 റണ്‍സെടുത്ത് ആറോവറില്‍ 56 റണ്‍സിലെത്തി.

നേരത്തെ രാജസ്ഥാനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. മൊയീന്‍ അലിയും രമണ്‍ദീപ് സിംഗും കൊല്‍ക്കത്തയുടെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളോടെയാണ് രാജസ്ഥാന്‍ കൊല്‍ക്കത്തക്കെതിരെ ഇറങ്ങുന്നത്. നേരിയ പരിക്കുള്ള നിതീഷ് റാണ പുറത്തായപ്പോള്‍ വാനിന്ദു ഹസരങ്ക പ്ലേയിംഗ് ഇലവനിലെത്തി.

രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവൻഷി, റിയാൻ പരാഗ്(ക്യാപ്റ്റൻ), കുനാൽ സിംഗ് റാത്തോഡ്, ധ്രുവ് ജുറൽ, ഷിമ്രോൺ ഹെറ്റ്മെയർ, വാനിന്ദു ഹസരംഗ, ജോഫ്ര ആർച്ചർ, മഹീഷ് തീക്ഷണ, യുധ്വീർ സിംഗ് ചരക്, ആകാശ് മധ്‌വാൾ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേയിംഗ് ഇലവൻ: റഹ്മാനുള്ള ഗുർബാസ്, സുനിൽ നരെയ്ൻ, അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), അംഗ്രിഷ് രഘുവംശി, മൊയിൻ അലി, വെങ്കടേഷ് അയ്യർ, റിങ്കു സിംഗ്, ആന്ദ്രെ റസൽ, രമൺദീപ് സിംഗ്, വരുൺ ചക്രവർത്തി, വൈഭവ് അറോറ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക