സീസണിലെ ഭരിഭാഗം മത്സരങ്ങളും പരിക്കുമൂലം നഷ്ടമായ സഞ്ജുവിന് കീഴില്‍ അവസാന രണ്ട് കളികളും ജയിച്ച് അഭിമാനം നിലനിര്‍ത്താനാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്.

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയൽസിനെതിരെ നിര്‍ണായക ടോസ് ജയിച്ച് പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് തെര‍ഞ്ഞെടുത്തു. പഞ്ചാബ് നിരയില്‍ മിച്ചല്‍ ഓവനും മാര്‍ക്കോ യാന്‍സനും അസ്മത്തുള്ള ഓമര്‍സായിയും പ്ലേയിംഗ് ഇലവനിലെത്തിയപ്പോൾ രാജസ്ഥാന്‍ നിരയില്‍ നായകനായി സഞ്ജു സാംസണ്‍ തിരിച്ചെത്തി. പരിക്കേറ്റ് പുറത്തായ നിതീഷ് റാണക്ക് പകരം സഞ്ജു രാജസ്ഥാന്‍ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് പകരം ക്വേന മഫാക്കയും രാജസ്ഥാന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

പ്ലേ ഓഫ് കാണാതെ പുറത്തായ രാജസ്ഥാന് ഇത് അഭിമാന പോരാട്ടമാണെങ്കില്‍ പഞ്ചാബിന് പ്ലേ ഓഫ് ഉറപ്പിക്കാനുള്ള പോരാട്ടമാണ്. 11 കളികളില്‍ ഏഴ് ജയവുമായി 15 പോയന്‍റുള്ള പഞ്ചാബ് പോയന്‍റ് പട്ടികയില്‍ മൂന്നാമതാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ പഞ്ചാബിന് 17 പോയന്‍റുമായി 10 വര്‍ഷത്തിനിടെ ആദ്യമായി പ്ലേ ഓഫ് ഉറപ്പിക്കാം.

അതേസമയം, സീസണിലെ ഭരിഭാഗം മത്സരങ്ങളും പരിക്കുമൂലം നഷ്ടമായ സഞ്ജുവിന് കീഴില്‍ അവസാന രണ്ട് കളികളും ജയിച്ച് അഭിമാനം നിലനിര്‍ത്താനാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. 12 കളികളില്‍ മൂന്ന് ജയവുമായി ആറ് പോയന്‍റുള്ള രാജസ്ഥാന്‍ നിലവില്‍ പോയന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. ഇന്ന് പഞ്ചാബിനെ വീഴ്ത്തിയാല്‍ രാജസ്ഥാന് ഹൈദരാബാദിനെ മറികടന്ന് ഏഴാം സ്ഥാനത്തെത്താനാവും.

Scroll to load tweet…

പഞ്ചാബ് കിംഗ്സ് പ്ലേയിംഗ് ഇലവൻ: പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിംഗ്, ശ്രേയസ് അയ്യർ(ക്യാപ്റ്റൻ), ശശാങ്ക് സിംഗ്, നെഹാൽ വധേര, മിച്ചൽ ഓവൻ, അസ്മത്തുള്ള ഒമർസായി, മാർക്കോ യാൻസെൻ, സേവ്യർ ബാർട്ട്ലെറ്റ്, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ.

രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവൻശി, സഞ്ജു സാംസൺ(ക്യാപ്റ്റൻ), റിയാൻ പരാഗ്, ഷിമ്‌റോൺ ഹെറ്റ്‌മെയർ, ധ്രുവ് ജുറെൽ, വാനിന്ദു ഹസരംഗ, ക്വേന മഫക, തുഷാർ ദേശ്പാണ്ഡെ, ആകാശ് മധ്‌വാൾ, ഫസൽഹഖ് ഫാറൂഖ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക