സയ്യിദ് മുഷ്താഖ് അലി ടി20യിൽ മുംബൈക്കെതിരെ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുത്തു. സഞ്ജു സാംസൺ നയിക്കുന്ന കേരളത്തിന്, സൂര്യകുമാർ യാദവ് അടങ്ങുന്ന ശക്തരായ മുംബൈക്കെതിരായ ഈ മത്സരം ടൂർണമെന്റിൽ മുന്നേറാൻ നിർണായകമാണ്.

ലക്‌നൗ: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മുംബൈക്കെതിരായ മത്സരത്തില്‍ കേരളം ആദ്യം ബാറ്റ് ചെയ്യും. ലക്‌നൗവില്‍ ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിദര്‍ഭയ്‌ക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച സാലി സാംസണ്‍, അഹമ്മദ് ഇമ്രാന്‍, അങ്കിത് ശര്‍മ എന്നിവരില്ലാതെയാണ് കേരളം ഇറങ്ങുന്നത്. മുഹമ്മദ് അസറുദ്ദീന്‍, അഖില്‍ സ്‌കറിയ, കെ എം ആസിഫ് എന്നിവര്‍ തിരിച്ചെത്തി. ഷാര്‍ദുല്‍ താക്കൂര്‍ നയിക്കുന്ന മുംബൈ വരുന്നത് സൂര്യകുമാര്‍ യാദവ്, അജിന്‍ക്യ രഹാനെ, ശിവം ദുബെ, ഷാര്‍ദുല്‍ താക്കൂര്‍, സര്‍ഫറാസ് ഖാന്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളുമായിട്ടാണ്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

കേരളം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), രോഹന്‍ കുന്നുമ്മല്‍, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, അബ്ദുള്‍ ബാസിത്, അഖില്‍ സ്‌കറിയ, ഷറഫുദ്ദീന്‍, വിഗ്നേഷ് പുത്തൂര്‍, നിധീഷ് എം ഡി, ആസിഫ് കെ എം.

മുംബൈ: ഷാര്‍ദുല്‍ താക്കൂര്‍ (ക്യാപ്റ്റന്‍), ആയുഷ് മാത്രെ, അജിന്‍ക്യ രഹാനെ, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, സര്‍ഫറാസ് ഖാന്‍, തുഷാര്‍ ദേഷ്പാണ്ഡെ, ഷംസ് മുലാനി, അഥര്‍വ അങ്കോള്‍ക്കര്‍, ഹാര്‍ദിക് തമോറെ, സായ്‌രാജ് പാട്ടീല്‍.

നാല് കളിയും ജയിച്ച് 16 പോയിന്റുമായി ഗ്രൂപ്പ് എയില്‍ ഒന്നാമതാണ് മുംബൈ. രണ്ട് ജയവും രണ്ട് തോല്‍വിയുമുള്ള കേരളം 8 പോയിന്റുമായി മൂന്നാമതും. ടൂര്‍ണമെന്റില്‍ മുന്നോട്ടുള്ള യാത്രയില്‍ കേരളത്തിന് ഇന്ന് ജയം അനിവാര്യമാണ്. ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ ഉള്‍പ്പെടുന്ന മുംബൈയുടെ ശക്തമായ നിരയെ കേരളം എങ്ങനെ എതിരിടുമെന്ന് കാത്തിരുന്ന് കാണാം.

YouTube video player