ഓസീസ് സൂപ്പര്‍താരം സ്റ്റീവ് സ്‌മിത്തിനെ പുറത്താക്കാന്‍ ക്രിസ് വോക്‌സാണ് ഒറ്റകൈയന്‍ ക്യാച്ചെടുത്തത്

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ഇതിനകം ഒരുപിടി മിന്നും ക്യാച്ചുകള്‍ പിറന്നുകഴിഞ്ഞു. ടൂര്‍ണമെന്‍റിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടങ്ങളിലൊന്നായ ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ(ENG vs AUS) മത്സരത്തിലും ഗംഭീര ക്യാച്ച് കണ്ടു. ഓസീസ് സൂപ്പര്‍താരം സ്റ്റീവ് സ്‌മിത്തിനെ(Steve Smith) പുറത്താക്കാന്‍ ക്രിസ് വോക്‌സാണ്(Chris Woakes) ഒറ്റകൈയന്‍ ക്യാച്ചെടുത്തത്. 

Scroll to load tweet…

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങി ഇന്നിംഗ്‌സിലെ രണ്ടാം ഓവറില്‍ തന്നെ ഡേവിഡ് വാര്‍ണറെ ഓസീസിന് നഷ്‌ടമായിരുന്നു. ഇതോടെ രണ്ടാം വിക്കറ്റില്‍ ഫിഞ്ച്‌-സ്‌മിത്ത് കൂട്ടുകെട്ട് നിര്‍ണായകമായി. എന്നാല്‍ ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ സ്‌മിത്തിന് ഒന്നാന്തരം കെണിയൊരുങ്ങി. ഓഫ്‌ സ്റ്റംപിന് പുറത്ത് വൈഡ് ലൈനില്‍ ജോര്‍ദാന്‍ എറിഞ്ഞ പന്ത് ലെഗ് സൈഡിലേക്ക് പായിക്കാന്‍ ശ്രമിച്ച സ്‌മിത്ത് മിഡ് ഓണില്‍ വോക്‌സിന്‍റെ കൈകളില്‍ അവസാനിച്ചു. പിന്നോട്ടോടി പന്ത് ഒറ്റക്കൈയില്‍ കുരുക്കുകയായിരുന്നു വോക്‌സ്. 

View post on Instagram

ഇതോടെ മത്സരത്തില്‍ തന്‍റെ ആദ്യ പന്തില്‍ തന്നെ ജോര്‍ദാന് വിക്കറ്റായി. അഞ്ച് പന്തില്‍ ഒരു റണ്‍സ് മാത്രമായിരുന്നു സ്‌മിത്തിന്‍റെ സമ്പാദ്യം. സ്‌മിത്ത് പുറത്താകുമ്പോള്‍ 2.1 ഓവറില്‍ എട്ട് റണ്‍സ് മാത്രമായിരുന്നു ഓസീസ് അക്കൗണ്ടിലുണ്ടായിരുന്നത്. തകര്‍പ്പന്‍ ക്യാച്ചിന് പുറമെ രണ്ട് വിക്കറ്റും വോക്‌സ് വീഴ്‌ത്തി. ഡേവിഡ് വാര്‍ണര്‍(1), ഗ്ലെന്‍ മാക്‌സ്‌വെല്‍(6) എന്നിവരാണ് വോക്‌സിന് മുന്നില്‍ അടിയറവുപറഞ്ഞത്. നാല് ഓവറില്‍ വിട്ടുകൊടുത്ത് 23 റണ്‍സ്. 

കൂടുതല്‍ ലോകകപ്പ് വാര്‍ത്തകള്‍

ടി20 ലോകകപ്പ്: 'ഷമിയെ ആക്രമിക്കുന്നത് നട്ടെല്ലില്ലാത്ത കൂട്ടര്‍'; ആഞ്ഞടിച്ച് കോലി, താരത്തിന് പൂര്‍ണ പിന്തുണ

ടി20 ലോകകപ്പ്: ഫൈനല്‍ ടീമുകളെ പ്രവചിച്ച് ക്രിസ് ഗെയ്‌ല്‍; ആരാധകര്‍ക്ക് ഞെട്ടല്‍

ടി20 ലോകകപ്പ്: 'ന്യൂസിലന്‍ഡിനെതിരെ ഹര്‍ദിക് പാണ്ഡ്യ പന്തെറിയും'; പ്രതീക്ഷ പങ്കിട്ട് സഹീര്‍ ഖാന്‍

ടി20 ലോകകപ്പ്: കില്ലര്‍ മില്ലര്‍ ഫിനിഷിംഗില്‍ ലങ്കയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക

ടി20 ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് ബെന്‍ സ്റ്റോക്സ്