ഫെബ്രുവരി 18ന് വീട്ടില്‍ മടങ്ങിയെത്തിയ യുവതി വിഷം കഴിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഫെബ്രുവരി 22നാണ് യുവതി മരിച്ചത്. പീഡന വിവരത്തേക്കുറിച്ച് വിശദമാക്കിയ. ശേഷമായിരുന്നു യുവതിയുടെ അന്ത്യം

പൊലീസുകാരന്‍ അടക്കം നാലുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം (Gang Rape) ചെയ്തുവെന്നാരോപിച്ച് 23രാപി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ മഹാബുബാബാദിലാണ് വിഷം കഴിച്ച് 23 കാരി ആത്മഹത്യ (Suicide) ചെയ്തത്. ബുധനാഴ്ച മഹാബുബാബാദിലെ നെല്ലികുടൂര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയിലാണ് പൊലീസ് കോണ്‍സ്റ്റബിള്‍ അടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. സുഹൃത്തിന്‍റെ വീട്ടില്‍ പോയപ്പോള്‍ ക്രൂരപീഡനത്തിന് ഇരയായെന്നായിരുന്നു യുവതിയുടെ പരാതി.

ഫെബ്രുവരി 16നാണ് പീഡനം നടന്നതെന്നും പരാതി വിശദമാക്കുന്നു. ഫെബ്രുവരി 17നും പീഡനം തുടര്‍ന്നതായും പരാതിയില്‍ ആരോപിക്കുന്നു. ഫെബ്രുവരി 18ന് വീട്ടില്‍ മടങ്ങിയെത്തിയ യുവതി വിഷം കഴിക്കുകയായിരുന്നു. രാവിലെ എട്ട് മണിയോടെ സഹോദരി വിഷം കഴിക്കുന്നത് സഹോദരനാണ് ശ്രദ്ധിച്ചത്. ഉടനേ തന്നെ യുവതിയെ മഹാബുബാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഫെബ്രുവരി 22നാണ് യുവതി മരിച്ചത്. പീഡന വിവരത്തേക്കുറിച്ച് വിശദമാക്കിയ. ശേഷമായിരുന്നു യുവതിയുടെ അന്ത്യം.

പരാതിയില്‍ ഐപിസി 376 ഡി, 306, 354 ഡി, 34 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. പീഡിപ്പിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്ന ഉന്നത സ്ഥാനം വഹിക്കുന്ന വ്യക്തിയേയും പൊലീസ് കോണ്‍സ്റ്റബിളിനേയും തിരിച്ചറിഞ്ഞതായാണ് പൊലീസ് വിശദമാക്കുന്നത്. സംഭവത്തില്‍ ഇതിനോടകം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

വിവാഹ വാഗ്ദാനം നൽകി പീഡനം, പിന്നാലെ ചിത്രങ്ങളുപയോഗിച്ച് ഭീഷണി; ആലുവയിൽ ഡോക്ടർ അറസ്റ്റിൽ

ആലുവയിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. ആലുവ എടത്തല സ്വദേശി ഹരികുമാറാണ് പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പ്രതിയായ ഡോക്ടര്‍ യുവതിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. തുടർന്ന് ഇവ ഉപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയിൽ അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വിവാഹ വാഗ്ദാനം നല്‍കി ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു; ഐഎന്‍ടിയുസി നേതാവ് റിമാന്‍റില്‍
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഐ.എന്‍.ടി.യു.സി നേതാവിനെ കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു. സുഗന്ധഗിരി സ്വദേശിയും വൈത്തിരി പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലക്ക് കീഴിലുള്ള ഫാമിലെ ജീവനക്കാരനുമായ പി.സി സുനിലിനെതിരെയാണ് യുവതിയുടെ പരാതി. വിവാഹം കഴിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് സുല്‍ത്താന്‍ബത്തേരി കൊളഗപ്പാറയിലെ ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഐ.എന്‍.ടി.യു.സിക്ക് കീഴിലുള്ള ഫാം വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതാവും പൂക്കോട് സര്‍വകലാശാല യുണിറ്റ് പ്രസിഡന്റുമാണ് സുനില്‍. ഭര്‍ത്താവുമായി അകന്ന് കഴിയുന്ന യുവതിയാണ് പരാതിക്കാരി.

തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിലിട്ട് മകളെ ക്രൂരമായി പീഡിപ്പിച്ച് മുട്ടാളൻ ഷിഹാബ് 
അരീക്കോട് കാവനൂരിൽ തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിലിട്ട് മാനസിക വെല്ലുവിളി നേരിടുന്ന മകളെ ക്രൂരമായി പീഡിപ്പിച്ച പ്രതി പിടിയിൽ . മുട്ടാളൻ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി. ഷിഹാബാണ് പിടിയിലായത്. പരാതി നൽകിയതിനാൽ ഇവർക്കെതിരെ വധഭീഷണിയുമുണ്ട്. ജയിലിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയാൽ തങ്ങളുടെ ജീവന് ഭീഷണിയാണന്ന ആശങ്കയിലാണ് യുവതിക്കൊപ്പം പീഡനക്കേസിൽ സാക്ഷി നിൽക്കുന്നവരും. പ്രതിക്കെതിരെ ഒട്ടേറെ കേസുകൾ വേറെയുണ്ട്. കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. വീടിന്റെ വാതിൽ ചവിട്ടിത്തുറന്നാണ് പ്രതി അകത്ത് പ്രവേശിച്ചത്. തുടർന്ന് തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിലിട്ട് മകളെ പീഡിപ്പിക്കുകയായിരുന്നു.