വൈറലാകാൻ വേണ്ടിയാണ് അൻസിയയെ വിവാഹം കഴിക്കുന്നതെന്ന രീതിയിൽ റീൽ വീഡിയോ ചെയ്തതെന്നും പ്രാര്‍ത്ഥന. 

സീരിയൽ നടി പ്രാർത്ഥനയും സുഹൃത്തും മോഡലുമായ അൻസിയയും തമ്മിൽ വിവാഹം കഴിച്ചെന്ന തരത്തിലുള്ള വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'വിത്ത് മൈ പൊണ്ടാട്ടി' എന്ന കാപ്ഷനിലാണ് പ്രാർത്ഥനയ്ക്കൊപ്പമുളള ചിത്രം അൻസിയ പങ്കുവച്ചത്. ക്ഷേത്രനടയിൽ വച്ച് പരസ്പരം താലി ചാർത്തുന്നതും പുഷ്പഹാരം അണിയിക്കുന്നതും സിന്ദൂരും ചാർത്തുന്നതുമെല്ലാമായിരുന്നു വൈറൽ വീഡിയോയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി.

വൈറലാകാൻ വേണ്ടിയാണ് അൻസിയയെ വിവാഹം കഴിക്കുന്നതെന്ന രീതിയിൽ റീൽ വീഡിയോ ചെയ്തതെന്നും പ്രാർത്ഥന പറയുന്നു. പ്രതീക്ഷിച്ചതു പോലെ തങ്ങളുടെ വീഡിയോയ്ക്കു താഴെ അധികം നെഗറ്റീവ് കമന്റുകളൊന്നും വന്നിട്ടില്ലെന്നായിരുന്നു അൻസിയയുടെ പ്രതികരണം.

''തെലുങ്ക് സീരിയലിലെ രണ്ടു ആർട്ടിസ്റ്റുകൾ ചെയ്ത ഒരു റീൽ കണ്ടു. അത് ഒന്ന് റീക്രിയേറ്റ് ചെയ്തു നോക്കാം എന്ന് കരുതി. നമ്മുടെ മലയാളി പ്രേക്ഷകർ അത് എങ്ങനെ എടുക്കും എന്ന് അറിയാൻ വേണ്ടി ചെയ്തതാണ്. നിങ്ങൾ എങ്ങനെ പ്രതികരിക്കും എന്നറിയാൻ വേണ്ടിയാണ് ചെയ്തത്. പക്ഷേ എല്ലാവരും നന്നായി സപ്പോർട്ട് ചെയ്തു. വളരെ നല്ല കമന്റുകളാണ് ഞങ്ങൾക്ക് കിട്ടിയത്. അതാണ് ഞങ്ങളുടെ ധൈര്യം. അതുകൊണ്ടാണ് ഞങ്ങൾ സത്യം ഇതുവരെ തുറന്നുപറയാതിരുന്നത്. അടുത്ത് ഞങ്ങളൊരു ഫസ്റ്റ് നൈറ്റ് വീഡിയോ ചെയ്ത് വച്ചിട്ടുണ്ട്. അത് സർപ്രൈസ് ആണ്'', എന്ന് പ്രാർത്ഥനയും അൻസിയയും പറയുന്നുണ്ട്.

തങ്ങൾ ഇരുവരും നല്ല സുഹൃത്തുക്കളാണെന്നും അൻസി വേറെ വിവാഹം കഴിച്ചതാണെന്നും പ്രാർത്ഥന കൂട്ടിച്ചേർത്തു. ''അൻസിക്ക് ഒരു കുഞ്ഞും ഉണ്ട്. അൻസിയുടെ കുഞ്ഞാണ് വീഡിയോയിൽ ഉള്ളത്'', എന്നും പ്രാർത്ഥന പറഞ്ഞു. ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്