സ്കിൻ കെയർ എന്നത് തന്റെ ദൈനംദിന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണെന്നാണ് ആലിയ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ആലിയയുടെ സൗന്ദര്യ സംരക്ഷണത്തിന് പിന്നിലെ ഒരു പ്രധാനപ്പെട്ട ഭക്ഷണമാണ് ബീറ്റ്റൂട്ട് സാലഡ്.

ചർമ്മ സംരക്ഷണത്തിന് ഏറെ പ്രധാന്യം കൊടുക്കുന്ന നടിയാണ് ആലിയ ഭട്ട്. തന്റെ ചർമ്മപരിപാലന രീതികളെ കുറിച്ച് സംസാരിക്കുകയാണ് ആലിയ ഭട്ട്. സ്കിൻ കെയർ എന്നത് തന്റെ ദൈനംദിന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണെന്നാണ് ആലിയ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. 

ആലിയയുടെ സൗന്ദര്യ സംരക്ഷണത്തിന് പിന്നിലെ ഒരു പ്രധാനപ്പെട്ട ഭക്ഷണമാണ് ബീറ്റ്റൂട്ട് സാലഡ്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഉണ്ടാക്കാവുന്ന ഈ സാലഡ് ഏറെ ആരോ​ഗ്യകരവും രുചികരവുമാണ്.

100 ഗ്രാം ബീറ്റ്‌റൂട്ടിൽ 43 കലോറിയും 2.8 ഗ്രാം ഫൈബറും 10 ഗ്രാം കാർബോഹൈഡ്രേറ്റുമാണ് അടങ്ങിയിരിക്കുന്നത്.ബീറ്റ്‌റൂട്ടിൽ നാരുകളും കുറഞ്ഞ കലോറിയും ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കും.

വേണ്ട ചേരുവകൾ

ബീറ്റ്‌റൂട്ട് 1 കപ്പ് ( ഗ്രേറ്റ് ചെയ്തത്)

തൈര് 1 ബൗൾ

ചാട്ട് മസാല 1 സ്പൂൺ

മല്ലിയില ആവശ്യത്തിന്

കറിവേപ്പില ആവശ്യത്തിന്

ജീരകം അര സ്പൂൺ

കായം ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രം എടുക്കുക. ശേഷം അതിലേക്ക് ഗ്രേറ്റ് ചെയ്ത് വച്ചിരിക്കുന്ന ബീറ്റ്‌റൂട്ട്, തൈര്, മല്ലിയില, കുരുമുളക്, ചാട്ട് മസാല എന്നിവ നന്നായി ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ഒരു പാനിൽ ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി ജീരകം, കടുക്, കായം, കറിവേപ്പില എന്നിവ ചേർത്ത് വറുത്തെടുത്തുക. ഇത് സാലഡിലേക്ക് ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം കഴിക്കാവുന്നതാണ്.