കാരറ്റിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്റെയും മറ്റ് ബയോആക്ടീവ് സംയുക്തങ്ങളും പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുമെന്ന് ജേണൽ ഓഫ് ഫങ്ഷണൽ ഫുഡ്സ് വ്യക്തമാക്കുന്നു. Can Drinking Amla Beet Carrot Juice On An Empty Stomach
എബിസി ജ്യൂസിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വെറും വയറ്റിൽ എബിസി ജ്യൂസ് കുടിക്കുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്താൻ മാത്രമല്ല, കരളിലെ വിഷവസ്തുക്കളെ ഫിൽട്ടർ ചെയ്യാനും ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. എബിസി ജ്യൂസ് കുടിക്കുന്നതിന്റെ മറ്റൊരു ആരോഗ്യ ഗുണം തിളക്കമുള്ള ചർമ്മം ലഭിക്കും എന്നതാണ്.
കാരറ്റിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്റെയും മറ്റ് ബയോആക്ടീവ് സംയുക്തങ്ങളും പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുമെന്ന് ജേണൽ ഓഫ് ഫങ്ഷണൽ ഫുഡ്സ് വ്യക്തമാക്കുന്നു. ശരീരത്തെ പോഷിപ്പിക്കുന്ന ധാതുക്കൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക. ഓറഞ്ചിനേക്കാൾ 20 മടങ്ങ് വിറ്റാമിൻ സി നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. അണുബാധകളെ ചെറുക്കുന്നതിന് കാരണമാകുന്ന വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തിന് ആവശ്യമാണ്. നെല്ലിക്ക രോഗപ്രതിരോധ ശേഷി ദുർബലപ്പെടുത്തുന്നതിന് കാരണമാകുന്ന കോശ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കുന്നതിനും സ്ഥിരമായ പ്രതിരോധശേഷിക്ക് കാരണമാകുന്നതിനും അത്യാവശ്യമായ ക്രോമിയം നെല്ലിക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ദഹനം എളുപ്പമാക്കുന്നു.
ബീറ്റ്‌റൂട്ട് രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കും. ഹൃദയത്തിൻറെ ആരോഗ്യത്തിനും ദഹനം വർധിപ്പിക്കാനും ചർമ്മത്തെ ശുദ്ധീകരിക്കാനും ശരീരത്തിന് ഊർജ്ജം നൽകാനും ഈ ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്താം. കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം ശരീരത്തിലെ വിഷാംശങ്ങൾ പുറംതള്ളുന്നതിനും രക്തസമ്മർദ്ദം കുറയ്ക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും എബിസി ജ്യൂസ് സഹായിക്കും.
തയ്യാറാക്കുന്ന വിധം
നെല്ലിക്ക ഒന്ന്
ബീറ്റ്‌റൂട്ട് 1 എണ്ണം
ക്യാരറ്റ് 1 എണ്ണം
തയ്യാറാക്കുന്ന വിധം...
നെല്ലിക്ക ബീറ്റ്‌റൂട്ടും ക്യാരറ്റും തൊലികളഞ്ഞ ശേഷം ചെറിയ കഷണങ്ങളായി മുറിക്കണം. ഇനി കുറച്ച് വെള്ളം ചേർത്ത് ഇവ മിക്‌സിയിൽ അടിച്ചെടുക്കുക. ഇനി ഇതിലേയ്ക്ക് വേണമെങ്കിൽ ചെറുനാരങ്ങാനീരും ചേർക്കാം. തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം.രാവിലെ വെറുംവയറ്റിൽ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.


