ഹൃദയാരോഗ്യത്തിന് അനുയോജ്യമായല ഭക്ഷണങ്ങൾ കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാൻ വളരെയധികം സഹായിക്കും. ഈ ഭക്ഷണങ്ങളിൽ സാധാരണയായി നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, സസ്യ സംയുക്തങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.
ഇന്ന് കൂടുതൽ പേരിലും കണ്ട് വരുന്ന ജീവിതശെെലി രോഗങ്ങളിലൊന്നാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിന് ചിട്ടയായ ജീവിതശെെലി മാത്രമല്ല ഭക്ഷണക്രമവും പ്രധാന പങ്കാണ് വഹിക്കുന്നത്. ഹൃദയാരോഗ്യത്തിന് അനുയോജ്യമായല ഭക്ഷണങ്ങൾ കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാൻ വളരെയധികം സഹായിക്കും. ഈ ഭക്ഷണങ്ങളിൽ സാധാരണയായി നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, സസ്യ സംയുക്തങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് സ്വാഭാവികമായി എൽഡിഎൽ (മോശം കൊളസ്ട്രോൾ) കുറയ്ക്കുകയും എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.
തണ്ണിമത്തൻ
ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന പോഷകങ്ങളായ വെള്ളം, ലൈക്കോപീൻ, നാരുകൾ എന്നിവയാൽ തണ്ണിമത്തൻ സമ്പന്നമാണ്. ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്ന കൊളസ്ട്രോൾ ഓക്‌സിഡേഷൻ കുറയ്ക്കാൻ സഹായിക്കുന്നു.
വെള്ളരിക്ക
ഉയർന്ന ജലാംശവും കുറഞ്ഞ കലോറി ഉള്ളടക്കവും ഉള്ളതിനാൽ, വെള്ളരിക്ക ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും വയറു വീർക്കൽ കുറയ്ക്കാനും സഹായിക്കുന്നു. ഇതിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദ നിയന്ത്രണത്തിന് സഹായിക്കുന്നു.
തക്കാളി
എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും തക്കാളി സഹായകമാണ്. തക്കാളി പതിവായി കഴിക്കുന്നത് ശരീരത്തിലെ അധിക കൊഴപ്പ് കുറയ്ക്കുന്നു.
ഓട്സ്
ബീറ്റാ-ഗ്ലൂക്കൻ നാരുകളാൽ സമ്പുഷ്ടമായ ഓട്സ് ആരോഗ്യകരമായ കൊളസ്‌ട്രോൾ അളവ് നിലനിർത്താൻ സഹായിക്കുന്നു. ദിവസവും ഓട്സ് കഴിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കും.
പുതിനയില
പുതിനയിലയിൽ റോസ്മാരിനിക് ആസിഡും മെന്തോളും അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും രക്തക്കുഴലുകളെ വിശ്രമിക്കുകയും ചെയ്യും. ദഹനം മെച്ചപ്പെടുത്തുന്നതിനും മോശം കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും.
ബെറിപ്പഴങ്ങൾ
ആന്തോസയാനിനുകൾ എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ ബെറിപ്പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും എൽഡിഎൽ കൊളസ്‌ട്രോളിന്റെ ഓക്സീകരണം തടയുകയും ചെയ്യുന്നു. ദിവസേന ഒരു പിടി ബെറികൾ കഴിക്കുന്നത് ധമനികളുടെ പ്രവർത്തനവും എച്ച്ഡിഎൽ അളവും മെച്ചപ്പെടുത്തുകയും മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു.
അവാക്കാഡോ
എൽഡിഎൽ കുറയ്ക്കാനും എച്ച്ഡിഎൽ വർദ്ധിപ്പിക്കാനും സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമാണ് അവാക്കാഡോ. വേനൽക്കാല ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിന് അവാക്കാഡോയെ സാലഡുകളിലോ സ്മൂത്തികളിലോ ചേർത്ത് കഴിക്കാം.
ഇലക്കറികൾ
നാരുകൾ, പൊട്ടാസ്യം, ഫോളേറ്റ് എന്നിവ ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും രക്തസമ്മർദ്ദം നിലനിർത്തുന്നതിനും സഹായിക്കുന്നു. ധമനികളെ പ്ലാക്ക് അടിഞ്ഞുകൂടുന്നതിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന സസ്യ സംയുക്തമായ ല്യൂട്ടിനും ഇലക്കറിയിൽ അടങ്ങിയിട്ടുണ്ട്.


