ബീറ്റ്റൂട്ട് ജ്യൂസ് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെങ്കിലും കുറഞ്ഞ രക്തസമ്മർദ്ദമുള്ളവരോ മരുന്നുകൾ കഴിക്കുന്നവരോ ആയ വ്യക്തികൾക്ക് ഇത് പ്രശ്നമുണ്ടാക്കാം. പെട്ടെന്ന് വെള്ളം കുറയുന്നത് തലകറക്കമോ ബോധക്ഷയമോ ഉണ്ടാക്കാം.

ബീറ്റ്റൂട്ടിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ബീറ്റാലെയ്നുകൾ, നൈട്രേറ്റുകൾ, വിറ്റാമിൻ സി എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളാൽ സമ്പന്നമാണ്ല ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് ജ്യൂസിൽ നൈട്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിലെ ആയാസം കുറയ്ക്കുകയും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. 

ബീറ്റ്റൂട്ട് ജ്യൂസിന് ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിയുമെന്ന് എക്സ്പിരിമെന്റൽ ബയോളജി ആൻഡ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ബീറ്റ്റൂട്ട് ജ്യൂസിലെ നൈട്രേറ്റുകൾ തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുക ശ്രദ്ധ, ഓർമ്മശക്തി എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, വിറ്റാമിൻ സി ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ബീറ്റ്റൂട്ട് ജ്യൂസ് വിഷവസ്തുക്കളെ ഇല്ലാതാക്കുന്നതിലൂടെ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യതയും കുറയ്ക്കുന്നു.

പല കായികതാരങ്ങളും വ്യായാമത്തിന് മുമ്പ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് പേശികളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും വേദന കുറയ്ക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ട് ജ്യൂസ് അമിതമായി കുടിച്ചാലുള്ള ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

ഒന്ന്

ബീറ്റ്റൂട്ട് ജ്യൂസിൽ ഓക്സലേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കാൽസ്യവുമായി ബന്ധിപ്പിക്കുകയും കാൽസ്യം-ഓക്സലേറ്റ് പരലുകൾ ഉണ്ടാക്കുകയും ചെയ്യും. ഈ പ്രക്രിയ വൃക്കയിലെ കല്ല് രൂപപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കും.

രണ്ട്

ബീറ്റ്റൂട്ട് ജ്യൂസ് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെങ്കിലും കുറഞ്ഞ രക്തസമ്മർദ്ദമുള്ളവരോ മരുന്നുകൾ കഴിക്കുന്നവരോ ആയ വ്യക്തികൾക്ക് ഇത് പ്രശ്നമുണ്ടാക്കാം. പെട്ടെന്ന് വെള്ളം കുറയുന്നത് തലകറക്കമോ ബോധക്ഷയമോ ഉണ്ടാക്കാം.

മൂന്ന്

ബീറ്റ്റൂട്ട് ജ്യൂസിന്റെ ഉയർന്ന അസിഡിറ്റി ദഹനപ്രശ്നങ്ങൾക്ക് കാരണമായേക്കാം. പ്രത്യേകിച്ച് വെറും വയറ്റിൽ കഴിക്കുന്നവർക്ക്. വയറു വീർക്കൽ, ഗ്യാസ് അല്ലെങ്കിൽ വയറിളക്കം എന്നിവയും ചിലർക്ക് അനുഭവപ്പെടാം.

നാല്

ഉയർന്ന അളവിലുള്ള ഓക്സലേറ്റുകൾ മുടി വളർച്ചയ്ക്ക് നിർണായകമായ പോഷകമായ സിങ്ക് പോലുള്ള പ്രധാന ധാതുക്കളുടെ ആഗിരണം തടസ്സപ്പെടുത്തും. ഇത് മുടി കൊഴിച്ചിലിന് കാരണമാകും.

അഞ്ച്

ബീറ്റ്റൂട്ടിൽ മിതമായ അളവിൽ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്ന നാരുകൾ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ടെങ്കിലും ബീറ്റ്റൂട്ട് ജ്യൂസിൽ ഈ നാരുകൾ ഇല്ലാത്തതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാം.