പഴങ്ങളിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും കിവി പഴം കഴിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ കിവിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കണം.
ധാരാളം പോഷകങ്ങൾ അടങ്ങിയ പഴമാണ് കിവി. ഫ്രൂട്സ് സാലഡിലും, ഡെസേർട്ടിലുമൊക്കെ കിവി ചേർക്കാറുണ്ട്. കൂടാതെ ധാരാളം ഔഷധ ഗുണങ്ങളും കിവിയിൽ അടങ്ങിയിട്ടുണ്ട്. രുചിയിലും മുൻപന്തിയിലാണ് കിവി പഴം. കിവി കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്
നാരങ്ങയിലും ഓറഞ്ചിലും ഉള്ളതിനേക്കാൾ വിറ്റാമിൻ സി കിവി പഴത്തിലുണ്ട്. ഫ്രീ റാഡിക്കലുകളെ തടയാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും കിവി കഴിക്കുന്നത് നല്ലതാണ്.
നല്ല ഉറക്കം ലഭിക്കാൻ
നല്ല ഉറക്കം ലഭിക്കാനും കിവി കഴിക്കാം. ഇതിൽ ധാരാളം ആന്റിഓക്സിഡന്റുകളും സെറോടോണിനും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് കഴിക്കുന്നതാണ് ഉചിതം.
ഫൈബർ അടങ്ങിയിട്ടുണ്ട്
കിവിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് പലതരം രോഗങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. രക്തത്തിലെ സമ്മർദ്ദം, കൊളെസ്റ്ററോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിക്കാനും കിവി കഴിക്കുന്നത് നല്ലതാണ്. കൂടാതെ ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു
നല്ല ദഹനം ലഭിക്കാനും കിവി പഴം കഴിക്കുന്നതിലൂടെ സാധിക്കും. മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്കും കിവി കഴിക്കുന്നത് നല്ലതാണ്.
വിറ്റാമിനകളും മിനറലുകളും
വിറ്റാമിൻ എ, ബി6, ബി12, ഇ, പൊട്ടാസ്യം, കാൽഷ്യം, അയൺ, മഗ്നീഷ്യം തുടങ്ങിയവ കിവിയിൽ ധാരാളമുണ്ട്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും, സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യം മെച്ചപ്പെടുത്തുകയും കാഴ്ച്ച ശക്തി കൂട്ടാനും സഹായിക്കുന്നു.
ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു
ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും കിവി കഴിക്കുന്നതിലൂടെ സാധിക്കും. ഇത് ഫ്രഷായി കഴിക്കുകയോ അല്ലെങ്കിൽ ചർമ്മത്തിൽ നേരിട്ട് ഉപയോഗിക്കുകയോ ചെയ്യാം.
