ബ്രൊക്കോളി ശരിയായ രീതിയിൽ പാകം ചെയ്തില്ലെങ്കിൽ ഇതിന്റെ പോഷക ഗുണങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ബ്രൊക്കോളി പാകം ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബ്രൊക്കോളി. പല രീതിയിലും ഇത് പാകം ചെയ്യാൻ സാധിക്കും. എന്നാൽ പോഷകങ്ങൾ നഷ്ടപ്പെടാതെ ആയിരിക്കണം ബ്രൊക്കോളി പാകം ചെയ്യേണ്ടത്. ബ്രൊക്കോളി പാകം ചെയ്യുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
- തണുത്ത വെള്ളത്തിൽ ബ്രൊക്കോളി നന്നായി കഴുകിയെടുക്കണം. വെള്ളത്തിലിട്ട് നന്നായി ഇളക്കി കഴുകാൻ ശ്രദ്ധിക്കണം.
2. ഒരു പാത്രത്തിൽ കുറച്ച് വെള്ളവും അതിലേക്ക് ഉപ്പുമിട്ട് നന്നായി വെള്ളം തിളപ്പിക്കണം. അതുകഴിഞ്ഞ് കഴുകിവെച്ച ബ്രൊക്കോളി വെള്ളത്തിലിടാം.
3. അതേസമയം ബ്രൊക്കോളിയുടെ തണ്ട് മുറിച്ചതിന് ശേഷം മാത്രമേ പാകം ചെയ്യാൻ പാടുള്ളൂ. ഇത് പച്ചക്കറി നന്നായി വേവാൻ സഹായിക്കുന്നു.
4. മൂടിയില്ലാതെ ബ്രൊക്കോളി നന്നായി വേവിക്കാം. പാകമായി കഴിഞ്ഞാൽ ഇതിന്റെ വെള്ളം നന്നായി തെളിച്ചുകളയണം. അതേസമയം ചെറിയ അളവിലുള്ള ബ്രൊക്കോളി ആണെങ്കിൽ 3 മിനിറ്റിൽ കൂടുതൽ വേവിക്കേണ്ടതില്ല.
5. വലിപ്പമുള്ള ബ്രൊക്കോളി കുറച്ചധികം സമയം വേവിക്കേണ്ടതായി വരുന്നു. ബ്രൊക്കോളിയുടെ വലിപ്പം അനുസരിച്ചാണ് ഇത് പാകം ചെയ്തെടുക്കേണ്ടത്. ഇത് മഞ്ഞ നിറത്തിൽ ആയാൽ പാകമായെന്ന് മനസിലാക്കാം.
6. ഉപ്പിട്ടാൽ ബ്രൊക്കോളി നന്നായി പാകമായി കിട്ടും. ഇതിന്റെ അകവും പുറവും നന്നായി വേവാൻ ഉപ്പ് സഹായിക്കുന്നു.
7. വെള്ളം നന്നായി തിളച്ചതിന് ശേഷം മാത്രമേ ബ്രൊക്കോളി വെള്ളത്തിലേക്ക് ഇടാൻ പാടുള്ളൂ. ഇത് ബ്രൊക്കോളി എളുപ്പം പാകമായി കിട്ടാൻ സഹായിക്കുന്നു.
8. അതേസമയം കൂടുതൽ സമയം വേവിക്കുന്നത് ഒഴിവാക്കണം. ഇത് ബ്രൊക്കോളി അമിതമായി വേവാനും പശപോലെയാകാനും കാരണമാകുന്നു.


