പഴച്ചാറുകൾ നിരവധി ആരോ​ഗ്യ​ഗുണങ്ങളാണ് നൽകുന്നതെന്ന് പലരും കരുതുന്നു. എന്നാൽ പഴച്ചാറുകൾ കഴിച്ചാൽ നിരവധി രോ​ഗങ്ങളെ നിങ്ങളെ പിടിപെടാമെന്ന് ഡോ. സിദ്ധാന്ത് ഭാർഗവ പറയുന്നു. വാസ്തവത്തിൽ, അവ ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യുന്നവയാണെന്നും ഡോ. സിദ്ധാന്ത് പറഞ്ഞു. 

സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ ഡോ. സിദ്ധാന്ത് ഭാർഗവ നിരവധി ഫിറ്റ്നസ് ടിപ്സുകളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ളത്. ആലിയ ഭട്ട്, അനന്യ പാണ്ഡെ, സാറാ അലി ഖാൻ തുടങ്ങിയ സെലിബ്രിറ്റികൾക്ക് വേണ്ട നിരവധി ടിപ്സുകൾ ഡോ. സിദ്ധാന്ത് ഭാർഗവ പങ്കുവയ്ക്കാറുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

പഴച്ചാറുകൾ നിരവധി ആരോ​ഗ്യ​ഗുണങ്ങളാണ് നൽകുന്നതെന്ന് പലരും കരുതുന്നു. എന്നാൽ പഴച്ചാറുകൾ കഴിച്ചാൽ നിരവധി രോ​ഗങ്ങളെ നിങ്ങളെ പിടിപെടാമെന്ന് ഡോ. സിദ്ധാന്ത് ഭാർഗവ പറയുന്നു. വാസ്തവത്തിൽ, അവ ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യുന്നവയാണെന്നും ഡോ. സിദ്ധാന്ത് പറഞ്ഞു.

മുഴുവൻ പഴങ്ങളിലും അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ടെങ്കിലും ജ്യൂസായി കഴിക്കുമ്പോൾ അതിൽ പോഷകങ്ങൾ കുറയുകയാണ് ചെയ്യുന്നതെന്ന് ഡോ. ഭാർഗവ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

പഴങ്ങൾ ജ്യൂസ് ആക്കുമ്പോൾ അവയുടെ സ്വാഭാവിക നാരുകൾ നീക്കം ചെയ്യപ്പെടുന്നു. രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുന്ന നാരുകൾ തന്നെ. ഈ നാരുകൾ ഇല്ലാതെ, പഴങ്ങളിലെ പഞ്ചസാര വേഗത്തിൽ ശരീരത്തിൽ പ്രവേശിക്കുകയും ഇൻസുലിൻ പെട്ടെന്ന് വർദ്ധിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറയുന്നു.

ആകർഷിക്കുന്ന നിറമുള്ള പഞ്ചസാര വെള്ളം എന്നല്ലാതെ മറ്റൊന്നും ഫ്രൂട്ട് ജ്യൂസുകളെ വിളിക്കാൻ പറ്റില്ലെന്ന് ഡോ. സിദ്ധാന്ത് പറഞ്ഞു. ജ്യൂസ് ഉണ്ടാക്കുന്ന പ്രക്രിയ - പ്രത്യേകിച്ച് ചൂട് ഉൽപ്പാദിപ്പിക്കുന്ന വാണിജ്യ ജ്യൂസറുകളിൽ - പഴങ്ങളിലെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവ് കുറയ്ക്കും. ദ്രാവക രൂപത്തിലുള്ള പഞ്ചസാരയാണ് അവശേഷിക്കുന്നത്. ഇത് വിവിധ ആരോ​ഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുക.

ഒരു ഗ്ലാസ് ജ്യൂസ് കുടിക്കുന്നതിനുപകരം, മുഴുവൻ പഴങ്ങളും കഴിക്കാൻ അദ്ദേഹം പറയുന്നു. മുഴുവൻ പഴങ്ങളിലെയും നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും കൂടുതൽ നേരം വയറു നിറഞ്ഞതായി നിലനിർത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. ജ്യൂസായി കഴിക്കുന്നത് അമിതവണ്ണം, ഇൻസുലിൻ പ്രതിരോധം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നു.