കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന രുചിയിൽ തന്നെ എ​ഗ് സാൻഡ്‌വിച്ച് വീട്ടിൽ തന്നെ തയ്യാറാക്കാം. home made egg sandwich recipe 

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന രുചിയിൽ തന്നെ എ​ഗ് സാൻഡ്‌വിച്ച് വീട്ടിൽ തന്നെ തയ്യാറാക്കാം.

വേണ്ട ചേരുവകൾ

മുട്ട 3 എണ്ണം

തെെര് കാൽ കപ്പ്

മല്ലിയില 1 സ്പൂൺ

നാരങ്ങ നീര് 1 സ്പൂൺ

കടുക് 1 സ്പൂൺ

ഉപ്പ് ആവശ്യത്തിന്

കുരുമുളക് പൊടി 1 സ്പൂൺ

ബ്രെഡ് 2 സ്ലെെസ്

സവാള അലങ്കരിക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം മുട്ട ഏഴ് മിനുട്ട് നേരം പുഴുങ്ങാൻ ഇടുക. ശേഷം തണുക്കാന്‌ മാറ്റിവയ്ക്കുക. ശേഷം മുട്ടയുടെ തോട് കളഞ്ഞ് മാറ്റി മുട്ടയുടെ വെള്ളയും മഞ്ഞയും മാറ്റി വയ്ക്കുക. ശേഷം മുട്ടയുടെ വെള്ള ചോപ്പ് ചെയ്തെടുക്കുക. ശേഷം മുട്ടയുടെ മഞ്ഞയിലേക്ക് തെെരും ഉപ്പും കുരുമുളകും ചേർത്ത് യോജിപ്പിക്കുക. ശേഷം അതിലേക്ക് ചോപ്പ് ചെയ്ത് വച്ചിട്ടുള്ള മുട്ടയുടെ വെള്ളയും മല്ലിയില, നാരങ്ങ നീര്, കടുക് എന്നിവ യോജിപ്പിച്ചെടുക്കുക. ശേഷം ബ്രെഡിലേക്ക് ഈ മിക്സ് വച്ച ശേഷം കഴിക്കുക. എ​ഗ് സാൻഡ്‌വിച്ച് തയ്യാറായി.