മുട്ടകളിൽ ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ അത് അവരെ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കും. അത് കൊണ്ട് സ്നാക്ക്സോ മറ്റ് ബേക്കറി പലഹാരങ്ങളോ കഴിക്കാനുള്ള തോന്നൽ കുറയ്ക്കും.  

‌കുട്ടികൾക്ക് മുട്ട എപ്പോഴും പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കൊടുക്കേണ്ടത് വളരെ പ്രധാനമാണ്. അതിലൊന്നാണ് മുട്ട. കുട്ടികൾക്ക് ദിവസവും ഒരു മുട്ട വീതം കൊടുക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. കുട്ടികൾക്ക് വളരെ പോഷകസമൃദ്ധമായ ഒരു ഭക്ഷണമാണ് മുട്ട. വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് മുട്ട. കുട്ടികൾക്ക് മുട്ട ഓംലെറ്റായോ സാൻവിച്ചിലോ എല്ലാം ചേർത്ത് കൊടുക്കാവുന്നതാണ്.

മുട്ടയിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ അത് അവരെ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കും. അത് കൊണ്ട് സ്നാക്ക്സോ മറ്റ് ബേക്കറി പലഹാരങ്ങളോ കഴിക്കാനുള്ള തോന്നൽ കുറയ്ക്കും. മുട്ടയുടെ മഞ്ഞക്കരുവിൽ കോളിൻ അടങ്ങിയിട്ടുണ്ട്. ഇത് ഗര്ഭപിണ്ഡത്തിന്റെ വികാസം മുതൽ തലച്ചോറിന്റെ ആരോഗ്യത്തിന് ആവശ്യമായ ഒരു പോഷകമാണ്.

ഒരു വലിയ മുട്ടയിൽ 6 ഗ്രാം ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ കുട്ടിയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും വികാസത്തിനും അസ്ഥികളുടെ ആരോഗ്യത്തിനും മുട്ട സഹായിക്കുന്നു. മറ്റൊന്ന്, കാഴ്ചശക്തിയും രോഗപ്രതിരോധ പ്രവർത്തനവും കൂട്ടുന്നു. മുട്ടകളിലെ വിറ്റാമിൻ എ കാഴ്ചയ്ക്കും രോഗപ്രതിരോധ പ്രവർത്തനത്തിനും പ്രധാനമാണ്.

മുട്ടകൾ ഒരു സമ്പൂർണ്ണ പ്രോട്ടീൻ സ്രോതസ്സാണ്. അതായത് ശരീരത്തിന് ടിഷ്യൂകൾ നിർമ്മിക്കുന്നതിനും നന്നാക്കുന്നതിനും ആവശ്യമായ എല്ലാ അവശ്യ അമിനോ ആസിഡുകളും അവയിൽ അടങ്ങിയിട്ടുണ്ട്.

പത്ത് മാസം പ്രായമാകുമ്പോൾ മുട്ടയുടെ വെള്ള നൽകാം. കുഞ്ഞിന് പ്രോട്ടീൻ അലർജിയുണ്ടാകുന്നില്ലെങ്കിൽ മാത്രം തുടർന്നും നൽകാം. സ്കൂൾ കാലത്തിലേക്ക് കടന്നാൽ ദിവസവും കുട്ടികളുടെ ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്താം. ബാക്ടീരിയിൽ അണുബാധയ്ക്ക് സാധ്യത ഉള്ളതിനാൽ മുട്ട പുഴുങ്ങി കറിയാക്കി നൽകുന്നതാണ് എപ്പോഴും നല്ലത്. മുട്ടയിൽ ഒമേഗ 3 ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒമേഗ 3 മസ്തിഷ്കത്തിന്റെ വളർച്ചയ്ക്കും ബുദ്ധിശക്തിക്കും സഹായിക്കുന്നു.