ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ഓണം സ്പെഷ്യല്‍ വിഭവങ്ങളുടെ റെസിപ്പികള്‍. ഇന്ന് ബിൻസി ലെനിൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

• കടല ½ കപ്പ്

• നേന്ത്രക്കായ 1 എണ്ണം

• ചേന - 1 കപ്പ്

• ചിരകിയ തേങ്ങ 1 ½ കപ്പ്

• മഞ്ഞൾ പൊടി ½ ടീസ്പൂൺ

• മുളക് പൊടി 1 ½ ടീസ്പൂൺ

• ജീരകം ¼ ടീസ്പൂൺ

• കടുക് 1 ടീസ്പൂൺ

• വറ്റൽ മുളക് 3 എണ്ണം

• വെള്ളം 1 ½ കപ്പ്

• ശർക്കര ആവശ്യത്തിന്

• കറിവേപ്പില ആവശ്യത്തിന്

• ഉപ്പ് ആവശ്യത്തിന്

• വെളിച്ചെണ്ണ 2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

കടല കുതർത്തിയത് ഉപ്പും അര കപ്പ് വെള്ളവും ചേർത്ത് വേവിച്ചെടുക്കുക . കായയും ചേനയും മഞ്ഞൾ പൊടി, മുളകുപൊടി,ഉപ്പ് ,അര കപ്പ് വെള്ളവും ചേർത്ത് വേവിക്കുക .തേങ്ങയും ജീരകവും വെള്ളം ചേർത്ത് അരച്ച് വെക്കുക .ഒരു വലിയ പാനിലേക്കു വേവിച്ച കടല ,ചേന ,കായ , മഞ്ഞൾ പൊടി ,മുളക് പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ശേഷം അരച്ച തേങ്ങ, ശർക്കര എന്നിവ കൂടി ചേർത്ത് മിക്സ് ചെയ്യുക .ആവശ്യത്തിന് ഉപ്പും ചേർക്കാം. കറിയിലെ വെള്ളം വറ്റി വന്നാൽ പാൻ സ്റ്റോവിൽ നിന്നും മാറ്റാം . മറ്റൊരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. വെളിച്ചെണ്ണ ചൂടായാൽ കടുക് ,വറ്റൽ മുളക് ,കറി വേപ്പില ,തേങ്ങ എന്നിവ ചേർത്ത് വറുക്കുക. തേങ്ങ നല്ല ഗോൾഡൻ ബ്രൗൺ ആകുന്ന വരെ വറുക്കണം .ശേഷം കറിയില്ലേക്ക് ചേർത്ത് കൊടുക്കാം. അപ്പോൾ സ്വാദിഷ്ടമായ കൂട്ട് കറി തയ്യാർ…

കൂട്ടുകറി ഓണസദ്യ സ്‌പെഷ്യൽ /onam special koottu curry