ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

ചോറിനൊപ്പം മാങ്ങാ ചമ്മന്തി കഴിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?

വേണ്ട ചേരുവകൾ

മാങ്ങ -1 കപ്പ്

ചെറിയ ഉള്ളി - 5 അല്ലി

കാന്താരി മുളക് -5 എണ്ണം

കറിവേപ്പില -1 തണ്ട്

ഉപ്പ് - 1/2 സ്പൂൺ

വെളുത്തുള്ളി -3 അല്ലി

തയ്യാറാക്കുന്ന വിധം

മിക്സിയുടെ ജാറിലേയ്ക്ക് മാങ്ങ ചെറിയ കഷ്ണങ്ങളായി മുറിച്ചത് ഇട്ടുകൊടുക്കുക. അതിനുശേഷം ചെറിയ ഉള്ളി, കാന്താരി മുളക്, കറിവേപ്പില, ഉപ്പ്, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുക. ദോശയുടെ കൂടെയും ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയുമൊക്കെ ഇവ നമ്മുക്ക് കഴിക്കാവുന്നതാണ്.

വീഡിയോ