ചില ഭക്ഷണങ്ങളോടൊപ്പം പനീർ കഴിക്കുന്നത് ശരീരഭാരം വളരെ പെട്ടെന്ന് കൂട്ടാം. ചില കോമ്പിനേഷനുകൾ ഒഴിവാക്കാനും അഷ്ന സിംഗാൾ പറയുന്നു.
പാൽ, നാരങ്ങാനീര് അല്ലെങ്കിൽ വിനാഗിരി ചേർത്ത് ഉണ്ടാക്കുന്ന പനീർ വിവിധ സസ്യാഹാര വിഭവങ്ങളിൽ ഒരു വൈവിധ്യമാർന്ന ചേരുവകയാണ്. പനീർ യഥാർത്ഥത്തിൽ ശരീരഭാരം കൂട്ടുന്ന ഭക്ഷണമാണെന്ന് ഡയറ്റീഷ്യനും പോഷകാഹാര വിദഗ്ധയുമായ അഷ്ന സിംഗാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
ചില ഭക്ഷണങ്ങളോടൊപ്പം പനീർ കഴിക്കുന്നത് ശരീരഭാരം വളരെ പെട്ടെന്ന് കൂട്ടാം. ചില കോമ്പിനേഷനുകൾ ഒഴിവാക്കാനും അഷ്ന സിംഗാൾ പറയുന്നു. മൂന്ന് കോമ്പിനേഷനുകൾ ദഹനത്തെ മന്ദഗതിയിലാക്കുകയും കുടലിൽ അമിതഭാരം ഉണ്ടാക്കുകയും ചെയ്യുന്നതായി പോഷകാഹാര വിദഗ്ദ്ധ അഭിപ്രായപ്പെടുന്നു.
പനീർ + റൊട്ടി + അരി എന്നിവയുമായുള്ള കോമ്പിഷേൻ കാർബോഹൈഡ്രേറ്റ് അളവ് കൂട്ടുന്നു. ഇത് ദഹനത്തെ ബുദ്ധിമുട്ടാക്കുന്നു. പനീർ + രാജ്മ, ചോറ് എന്നിവ വളരെയധികം സാന്ദ്രമായ പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റുകളും നൽകുന്നു. ഇത് ഹെവി മീലായാണ് കണക്കാക്കപ്പെടുന്നത്.
ഡീപ്പ്-ഫ്രൈ ചെയ്ത പനീർ ദഹനത്തെ കൂടുതൽ മന്ദഗതിയിലാക്കുന്നു. കൂടാതെ ഇത് ശരീരഭാരം കൂട്ടുന്നതിനും ഇടയാക്കും.
പനീർ + വാഴപ്പഴം, മാമ്പഴം എന്നിവ ചേർത്ത് കഴിക്കുന്നത് വയറു വീർക്കുന്നതിനും ചർമ്മത്തിന്റെ ആരോഗ്യത്തെയും ബാധിക്കാം. പനീർ + പാൽ/ലസ്സി→ അധിക പാലുൽപ്പന്നങ്ങൾ ചേർക്കുന്നത് കഫം രൂപപ്പെടുന്നതിനും, മുഖക്കുരുവിനും കാരണമാകുന്നു. പനീർ + സോസുകൾ ഈ കോമ്പിനേഷനുകൾ വീക്കം ഉണ്ടാക്കുകയും ആസക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വേവിച്ച പച്ചക്കറികൾ, ജീരകം പോലുള്ള സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്‌ക്കൊപ്പം പനീർ ചേർത്ത് കഴിക്കുന്നത് ഏറെ ആരോഗ്യകരമാണ്.
പനീർ + വേവിച്ച പച്ചക്കറികൾ, കുമ്പളങ്ങ, ബീൻസ്, മത്തങ്ങ, കൂൺ എന്നിവയ്ക്കൊപ്പം പനീർ കഴിക്കുന്നതും ഏറെ ആരോഗ്യകരമാണ്. പനീർ + ചട്ണി + മസാലകൾ→ പുതിന, മല്ലി, നാരങ്ങ, ജീര, തുടങ്ങിയ കോമ്പിഷേനും ഏറെ നല്ലതാണ്. പനീർ + 1 ടീസ്പൂൺ നെയ്യ് / ഒലിവ് / എള്ളെണ്ണ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ ചേർത്ത് തയ്യാറാക്കുന്നതും ഹെൽത്തി ഓപ്ഷനാണ്.


