Asianet News MalayalamAsianet News Malayalam

നൂഡില്‍സ് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ?; വീഡിയോ കാണാം...

നൂഡില്‍സ്, നമുക്കറിയാം പാക്കറ്റില്‍ റെഡി മെയ്ഡ് ആയി വാങ്ങിക്കാൻ കിട്ടുകയാണ് ചെയ്യുന്നത്. നമ്മളിത് പാകം ചെയ്തെടുത്താല്‍ മാത്രം മതി. എന്നാല്‍ ഇതിന് മുമ്പ് പാക്കറ്റില്‍ നിറയ്ക്കുന്നത് വരെയുള്ള ഘട്ടങ്ങളില്‍ എങ്ങനെയാണ് നൂഡില്‍സ് തയ്യാറാക്കി കൊണ്ടുവരുന്നത് എന്നത് അധികപേര്‍ക്കും അറിയില്ല.

video which shows how noodles preparing traditionally in china
Author
First Published Dec 6, 2022, 5:23 PM IST

നൂഡില്‍സ് ഇന്ന് മിക്കവര്‍ക്കും ഇഷ്ടപ്പെട്ടൊരു വിഭവമാണ്. കഴിക്കാനുള്ള ഇഷ്ടം മാത്രമല്ല, നൂഡില്‍സ് തയ്യാറാക്കുന്നതിനുള്ള എളുപ്പവും മിക്കവരെയും ഇത് വീണ്ടും വാങ്ങിക്കാൻ പ്രേരിപ്പിക്കുന്നതാണ്. വളരെ എളുപ്പത്തില്‍ ഒരു നേരത്തെ ഭക്ഷണമായി തയ്യാറാക്കാം എന്ന നിലയ്ക്ക് ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമെല്ലാം വലിയ രീതിയില്‍ നൂഡില്‍സിനെ ആശ്രയിക്കാറുണ്ട്.

പച്ചക്കറിയോ, മുട്ടയോ, ഇറച്ചിയോ എല്ലാം ചേര്‍ത്തോ വെറും മസാലപ്പൊടികള്‍ മാത്രം ചേര്‍ത്തോ എല്ലാ അവരവരുടെ അഭിരുചികള്‍ക്കും സമയത്തിനും അനുസരിച്ച് നമുക്ക് നൂഡില്‍സ് തയ്യാറാക്കാവുന്നതാണ്. മലയാളികളെ സംബന്ധിച്ച്, അല്ലെങ്കില്‍ ഇന്ത്യയില്‍ തന്നെ നൂഡില്‍സ് ഒരു പ്രധാന വിഭവമായി മാറിയിട്ട് അധികകാലമായില്ല. 

എന്നാല്‍ നൂഡില്‍സിന്‍റെ ഉത്ഭവസ്ഥലമെന്ന് കരുതപ്പെടുന്ന ചൈന- അല്ലെങ്കില്‍ ഇറ്റലിയില്‍ എല്ലാം ഇത് പ്രധാന ഭക്ഷണം തന്നെയാണ്. ഇപ്പോള്‍ പക്ഷേ, നമ്മുടെ നാട്ടിലും ഇത് പ്രധാന ഭക്ഷണമായി തന്നെ മാറിയിട്ടുണ്ട് എന്ന് പറയാം. 

നൂഡില്‍സ്, നമുക്കറിയാം പാക്കറ്റില്‍ റെഡി മെയ്ഡ് ആയി വാങ്ങിക്കാൻ കിട്ടുകയാണ് ചെയ്യുന്നത്. നമ്മളിത് പാകം ചെയ്തെടുത്താല്‍ മാത്രം മതി. എന്നാല്‍ ഇതിന് മുമ്പ് പാക്കറ്റില്‍ നിറയ്ക്കുന്നത് വരെയുള്ള ഘട്ടങ്ങളില്‍ എങ്ങനെയാണ് നൂഡില്‍സ് തയ്യാറാക്കി കൊണ്ടുവരുന്നത് എന്നത് അധികപേര്‍ക്കും അറിയില്ല.

ഇത് കാണിച്ചുതരികയാണ് ഒരു വീഡിയോ. ചൈനയിലെ ഷാങ്സിയില്‍ നിന്നുള്ള പരമ്പരാഗത നൂഡില്‍സ് നിര്‍മ്മാണമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. മാവ് തയ്യാറാക്കിയ ശേഷം നൂഡില്‍സ് വലിച്ച് നാരുകളായി മാറ്റി അതിനെ ഉണക്കി മുറിച്ചെടുത്ത് പാകം ചെയ്യാനുള്ള നില വരെയെത്തിക്കുന്നത് വീഡിയോയില്‍ കാണിക്കുന്നുണ്ട്.

ഒരുപാട് തൊഴിലാളികള്‍ ഒന്നിച്ചുനിന്ന് വൃത്തിയായി ചെയ്തെടുക്കുകയാണിത്.  മുമ്പ് കണ്ടിട്ടില്ലാത്തവരെ സംബന്ധിച്ച് ഏറെ കൗതുകം പകരുന്ന കാഴ്ച തന്നെയാണിത്. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലാണ് ഈ വീഡിയോ ശ്രദ്ധിക്കപ്പെടുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. പലരും തങ്ങളിത് വരെ നൂഡില്‍സ് നിര്‍മ്മാണം ഇത്തരത്തില്‍ കണ്ടിട്ടില്ലെന്നും ഇത് പുതുമയുള്ള അനുഭവം തന്നെയായിരുന്നുവെന്നും അഭിപ്രായമായി കുറിച്ചിരിക്കുന്നു. 

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- 'മാഗി കൊണ്ടുള്ള അടുത്ത കൊലപാതകം'; വൻ വിമര്‍ശനം ഏറ്റുവാങ്ങി വീഡിയോ

Follow Us:
Download App:
  • android
  • ios