2026 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നോർവേയോട് കനത്ത തോൽവി വഴങ്ങിയ ഇറ്റലിക്ക് നേരിട്ട് യോഗ്യത നേടാനായില്ല. ഇനി പ്ലേ ഓഫ് കടമ്പ കടക്കണം. 

സാന്‍ സിറോ: 2026 ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനാകാതെ ഇറ്റലി. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ നോര്‍വേയോട് അസൂറിപ്പട കനത്ത തോല്‍വി ഏറ്റുവാങ്ങി. നോര്‍വേ ഒന്നിനെതിരെ 4 ഗോളിന് ഇറ്റലിയെ തകര്‍ത്തു. എര്‍ലിംഗ് ഹാളണ്ടിന്റെ ഇരട്ട ഗോളിലാണ് നോര്‍വേയുടെ ജയം. 63- മിനുട്ട് വരെ ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് ഇറ്റലി ഗോളുകള്‍ വഴങ്ങിയത്. 8 മത്സരങ്ങളും ജയിച്ച് നോര്‍വേ ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചു. 1998ന് ശേഷം ഇതാദ്യമായാണ് നോര്‍വേ ഫുട്‌ബോള്‍ ലോകകപ്പിന് യോഗ്യത നേടുന്നത്.

2026 ലോകകപ്പിന് യോഗ്യത നേടാന്‍ ഇറ്റലി ഇനി പ്ലേ ഓഫ് കടമ്പ അതിജീവിക്കണം. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഇറ്റലിക്ക് നേരിട്ട് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം, അര്‍മേനിയയെ ഗോള്‍മഴയില്‍ മുക്കി പോര്‍ച്ചുഗലിന് ലോകകപ്പ് യോഗ്യത. ഒന്നിനെതിരെ ഒന്‍പത് ഗോളിനായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. ഇതോടെ 2026ലെ ലോകകപ്പിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുമെന്ന് ഉറപ്പായി. പരിക്കോ മറ്റെന്തെങ്കിലും അപ്രതീക്ഷിത സംഭവങ്ങളോ ഉണ്ടായില്ലെങ്കില്‍ റൊണാള്‍ഡോ തുടര്‍ച്ചയായ ആറാം ലോകകപ്പില്‍ പന്ത് തട്ടും.

അന്താരാഷ്ട്ര കരിയറില്‍ ആദ്യമായി ചുവപ്പുകാര്‍ഡ് കണ്ട് സസ്‌പെന്‍ഷനിലായ റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയമൊരുക്കിയത് യാവോ നെവസിന്റെയും ബ്രൂണോ ഫെര്‍ണാണ്ടസിന്റെയും ഹാട്രിക്. ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത് റെനാറ്റോ വെയ്ഗ. പതിനൊന്ന് മിനിറ്റിനകം അര്‍മേനിയയുടെ മറുപടി. ലീഡ് വീണ്ടെടുത്ത് ഗോണ്‍സാലോ റാമോസ്. പിന്നീടായിരുന്നു നെവസിന്റെയും ബ്രൂണോയുടെയും അഴിഞ്ഞാട്ടം. നെവസ് 30, 41, 81 മിനിറ്റുകളിലും ബ്രൂണോ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലും 51, 72 മിനിറ്റുകളിലും അര്‍മേനിയയുടെ വലനിറച്ചു.

ലോകകപ്പ് യോഗ്യത ആധികാരികമാക്കി ഇഞ്ചുറിടൈമില്‍ ഫ്രാന്‍സിസ്‌കോ കോണ്‍സെവായുടെ ഒന്‍പതാം ഗോള്‍. പോര്‍ച്ചുഗല്‍ ലോകകപ്പ് യോഗ്യത നേടിയെങ്കിലും എതിരാളിയെ കൈമുട്ടുകൊണ്ട് ഇടിച്ചിട്ട് ചുവപ്പുകാര്‍ഡ് രണ്ട റൊണാള്‍ഡോയ്ക്ക് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമാവും.

തോല്‍വി അറിയാതെ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ഇംഗ്ലണ്ട്. അവസാന മത്സരത്തില്‍ അല്‍ബേനിയയെ എതിരില്ലാത്ത 2 ഗോളിന് തോല്‍പിച്ചു. 74, 86 മിനുട്ടുകളില്‍ ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിന്റെ രണ്ട് ഗോളുകളും നേടിയത്. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ കഴിഞ്ഞ 8 മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് 22 ഗോളുകള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ പോലും വഴങ്ങിയില്ല. ഞലൗേൃി ീേ ശിറലഃ ീള േെീൃശല.െ.. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം. അസര്‍ബൈജാനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചു. നാാം മിനുട്ടില്‍ ഒരു ഗോള്‍ വഴങ്ങിയ ശേഷം ആദ്യ പകുതിയിലാണ് മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് മൂന്ന് ഗോളുകളും കണ്ടെത്തിയത്.

ലോകകപ്പ് യോഗ്യതയ്ക്കുള്ള പ്ലേ ഓഫ് സ്‌പോട്ട് ഉറപ്പിച്ച് അയര്‍ലന്‍ഡ്. നിര്‍ണായക മത്സരത്തില്‍ ഹംഗറിയെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചു. ആവേശം നിറഞ്ഞ മത്സരത്തില്‍ ട്രോയി പാരറ്റിന്റെ ഹാട്രിക് ഗോളാണ് അയര്‍ലന്‍ഡിനെ രക്ഷിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം 80- മിനുട്ടിലാണ് ഐറിഷ് പടയുടെ തിരിച്ചുവരവ്.

YouTube video player