ഇന്ത്യന്‍ ലോഞ്ചിന് മുന്നോടിയായി വണ്‍പ്ലസ് 15-ന്‍റെ നിരവധി ഫീച്ചറുകള്‍ സ്ഥിരീകരിച്ചു. 5K എല്‍ടിപിഒ ഡിസ്‌പ്ലെ പാനല്‍, 165 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 1800 നിറ്റ്‌സ് റേറ്റ് എന്നിവയാണ് ഇന്ത്യയിലെത്തുന്ന വണ്‍പ്ലസ് 15-ന്‍റെ ഡിസ്‌പ്ലെയിലുള്ളത്.
ദില്ലി: ഇന്ത്യന്‍ ലോഞ്ചിന് മുന്നോടിയായി വണ്‍പ്ലസ് 15 ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണിന്‍റെ പ്രധാന സ്പെസിഫിക്കേഷനുകള്‍ കമ്പനി പുറത്തുവിട്ടു. 6.78 ഇഞ്ച് വലിപ്പം വരുന്ന വണ്‍പ്ലസ് 15 ഫോണ്‍ 165 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് വരുന്ന ഡിസ്‌പ്ലെയോടെയാണ് ഇന്ത്യയിലെത്തുന്നത്. 7300 എംഎഎച്ചിന്‍റെ വമ്പന്‍ ബാറ്ററിയാണ് മറ്റൊരു പ്രത്യേകത. ക്വാല്‍കോമിന്‍റെ ഏറ്റവും പുതിയ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റിലാണ് വണ്‍പ്ലസ് 15 തയ്യാറാക്കിയിരിക്കുന്നത്.
വണ്‍പ്ലസ് 15 സവിശേഷതകള്‍
1.5കെ എല്‍ടിപിഒ ഡിസ്‌പ്ലെ പാനല്‍, 165 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 1800 നിറ്റ്‌സ് റേറ്റ് എന്നിവയാണ് ഇന്ത്യയിലെത്തുന്ന വണ്‍പ്ലസ് 15ന്‍റെ ഡിസ്‌പ്ലെ ഫീച്ചറുകള്‍. ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റ് വണ്‍പ്ലസ് 15ന് ഫ്ലാഗ്ഷിപ്പ് കരുത്ത് നല്‍കുന്നു. ആന്‍ഡ്രോയ്‌ഡ് 16 അടിസ്ഥാനത്തിലുള്ള ഓക്‌സിജെന്‍ഒഎസ് 16 ആണ് വണ്‍പ്ലസ് 15-ന്‍റെ പ്രവര്‍ത്തനം. ചൂട് ക്രമീകരിക്കുന്നതിനായി 5,731mm സ്‌ക്വയര്‍ വേപ്പര്‍ ചേമ്പര്‍ ഫോണിലുണ്ട്. 120 വാട്‌സ് ചാര്‍ജിംഗ് വേഗമുള്ള 7300 എംഎഎച്ച് ബാറ്ററിയാണ് വണ്‍പ്ലസ് 15 ഇന്ത്യന്‍ വേരിയന്‍റിന് കരുത്ത് പകരുന്നത്. സുരക്ഷയ്‌ക്ക് ഐപി66, ഐപി68, ഐപി69, ഐപി69K റേറ്റിംഗുകള്‍ വണ്‍പ്ലസ് 15-നുണ്ട്.
വണ്‍പ്ലസ് 15 ലോഞ്ച്
നവംബര്‍ 13-ന് വൈകിട്ട് ഏഴ് മണിക്കാണ് വണ്‍പ്ലസ് 15 സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുക. ഇന്ത്യയിലേക്ക് വരുന്ന വണ്‍പ്ലസ് 15 സ്‌മാര്‍ട്ട്‌ഫോണ്‍ ഡീറ്റൈല്‍മാക്‌സ് എഞ്ചിന്‍റെ പുത്തന്‍ ക്യാമറ സാങ്കേതികവിദ്യ അവതരിപ്പിക്കും. 50 മെഗാപിക്‌സലിന്‍റെ ട്രിപ്പിള്‍-ക്യാമറ സജ്ജീകരണമാണ് വണ്‍പ്ലസ് 15-ലുണ്ടാവുക. ഹാസ്സല്‍ബ്ലാഡുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചാണ് ക്യാമറ വിഭാഗത്തില്‍ വണ്‍പ്ലസ് സ്വന്തം ടെക്‌നോളജി അവതരിപ്പിക്കുന്നത്. മൂന്ന് നിറങ്ങളിലായിരിക്കും വണ്‍പ്ലസ് 15 സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുക. ലോഞ്ച് ഇവന്‍റില്‍ മാത്രമേ വണ്‍പ്ലസ് 15 ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണിന്‍റെ ഇന്ത്യയിലെ വില വണ്‍പ്ലസ് അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിടുകയുള്ളൂ.



