ഇന്ത്യൻ വിപണിക്കായി പ്രത്യേകം നിർമ്മിച്ച ഓപ്പോ റെനോ14 5ജി ദീപാവലി എഡിഷൻ അവതരിപ്പിച്ചു. താപനില അനുസരിച്ച് കറുപ്പിൽ നിന്ന് സ്വർണ്ണ നിറത്തിലേക്ക് മാറുന്ന ഇൻഡസ്ട്രിയിലെ ആദ്യത്തെ ഹീറ്റ്-സെൻസിറ്റീവ് ബാക്ക് പാനലാണ് ഇതിന്റെ പ്രധാന ആകർഷണം. 

ദീപാവലി ദീപങ്ങളുടെ, സന്തോഷത്തിന്റെ, അർത്ഥപൂർണമായ സമ്മാനങ്ങളുടെ ഉത്സവമാണ്. ദീപാവലിക്ക് പ്രിയപ്പെട്ടവർക്ക് നൽകുന്ന സമ്മാനം സ്പെഷ്യലും എന്നും ഓ‍ർത്തിരിക്കുന്നതുമാകണം എന്നത് നമ്മളെല്ലാം ആ​ഗ്രഹിക്കുന്നതാണ്. എന്നാൽ ഇങ്ങനെയൊരു സമ്മാനം തെരഞ്ഞെടുക്കുന്നത് എളുപ്പമല്ല. നമ്മുടെ സമ്മാനങ്ങൾ ആലോചിച്ച് അവർക്കായി തെരഞ്ഞെടുത്തതാണെന്ന് തോന്നേണ്ടേ? സ്റ്റൈലും ദീർഘകാലം നീണ്ടുനിൽക്കുന്നതും ഒപ്പം ആഘോഷത്തിന്‍റെ പൊലിമയ്ക്ക് യോജിച്ചതും കൂടെയാകണം. ഈ പറഞ്ഞ ​ഗുണങ്ങളെല്ലാം ചേരുന്ന ഒരു ദീപാവലി സമ്മാനമാണ് OPPO Reno14 5G Diwali Edition. ഇന്ത്യക്കായി പ്രത്യേകം നിർമ്മിച്ചതാണിത്. ആഘോഷവേളയ്ക്ക് യോജിച്ചതും കൂടെയാണ്. ഇത് ഡിസൈനിൽ ഒരു നവീനത നൽകുന്നു. ഒപ്പം ഇൻഡസ്ട്രിയിലെ ആദ്യത്തെ ഹീറ്റ്-സെൻസിറ്റീവ്, കളർ ചേഞ്ചിങ് കോട്ടിങ് കൂടെയുള്ള ഫോണാണിത്.

എക്സ്ക്ലൂസീവ് ഡിസൈൻ ഒപ്പം പുത്തൻ ഇന്നോവേഷനും

Reno14 5G Diwali Edition ഇന്ത്യയുടെ വൈവിധ്യത്തിന്റെയും സംസ്കാരത്തിന്റെയും സത്തയുൾക്കൊള്ളുന്നു. ഈ ഫോണിലെ ഏറ്റവും എക്സ്ക്ലൂസീവായ അപ്​ഗ്രേഡ് ബാക് കവറിലാണ്. പിൻവശത്തെ കവർ ഒരു ക്യാൻവാസായിമാറ്റിയിട്ടുണ്ട്. ഇതിൽ നമ്മുടെ പരമ്പരാ​ഗതമായ കലാവൈഭവം നിറയുന്നു. പിന്നിലെ പാനലിൽ പരമ്പരാ​ഗതമായ ഒരു കലാപ്രകടനം കാണാം. നടുവിൽ മണ്ഡല ഡിസൈൻ. ഇത് ഒത്തൊരുമയുടേയും തുലനത്തിന്‍റെയും പ്രതീകമാണ്. മണ്ഡലയുടെ അകത്ത് മനോഹരമായ ഒരു മയിൽ. ഇവയെ ചുറ്റി നാളങ്ങളെ അനുസ്മരിപ്പിക്കുന്ന ചിത്രപ്പണികൾ, ഇവ ദീപാവലിയുടെ ദീപങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. കറുപ്പിലും സ്വർണ്ണ വർണ്ണത്തിലുമാണ് ഈ ഡിസൈൻ. കറുപ്പ് രാത്രിയെ സൂചിപ്പിക്കുമ്പോൾ സ്വർണ്ണ നിറം ഇരുട്ടിനെ ഭേദിച്ച് കത്തുന്ന ദീപങ്ങളെപ്പോലെയാണ്.

ഈ കളർ സ്കീം മനോ​ഹരമായി സമ്മേളിക്കുന്നത് OPPO-യുടെ ഹീറ്റ്-സെൻസിറ്റീവ് കളർ ചേഞ്ചിങ് സാങ്കേതികവിദ്യയുമയാണ്. ഇതിനായി GlowShift Technology ആണ് ഉപയോ​ഗിച്ചിരിക്കുന്നത്. ശരീരത്തിന്റെ താപനിലയ്ക്ക് അനുസരിച്ച് കറുപ്പിൽ നിന്നും സ്വർണ്ണ വർണ്ണത്തിലേക്ക് ഈ പാനൽ മാറും. തികച്ചും മാന്ത്രികമാണ് ഈ ഇഫക്റ്റ്. താപനില 28°C ആകുമ്പോൾ ഫോൺ കറുപ്പായിരിക്കും. 29–34°C വരെ താപനില മാറുമ്പോൾ നിറം മാറാൻ തുടങ്ങും. 35°Cമുകളിൽ താപനില എത്തുമ്പോൾ സമ്പൂർണ്ണമായും സ്വർണ്ണ നിറം കൈവരും.

ഈ സാങ്കേതികവിദ്യ ആറ് വിദ​ഗ്ധമായ പ്രക്രിയകളിലൂടെയാണ് സാധ്യമായതെന്നാണ് ഓപ്പോ പറയുന്നത്. മൂന്ന് ലെയറുകൾ സൂപ്പർഇംപോസ് ചെയ്ത്, ഒൻപത് ലെയറുകളുടെ ലാമിനഷൻ വഴിയാണിത് ചെയ്തത്. താപനിലയ്ക്ക് അനുസരിച്ച് മാറുന്ന മെറ്റീരിയൽ മൈക്രോൺ ലെവൽ സൂക്ഷ്മതയിലാണ് നിർമ്മിച്ചിട്ടുള്ളത്. ഇത് 10,000 ആവൃത്തി ഇതേ മാജിക് ആവർത്തിക്കാൻ സഹായിക്കും.

ആഘോഷങ്ങൾക്ക് അഴക്, കരുത്തിലും മുന്നിൽ

OPPO Reno14 5G പ്രത്യേക ദീപാവലി എഡിഷൻ ഡിസൈനിൽ മികവ് പുലർത്തുമ്പോൾ തന്നെ കരുത്തിലും മുന്നിലാണ്. വെറും 7.42mm മാത്രമാണ് കനം. ഭാരം 187g. ഫോൺ വളരെ സ്ലിം ആണ്, ഭം​ഗിയുള്ളതാണ്, വളരെ ഭാരം കുറഞ്ഞതുമാണ്. നല്ല ​ഗ്രിപ്പ് തരുന്ന ഫോൺ, കൈയ്യിൽ ഒതുങ്ങും. വലിയ 6.59-inch AMOLED display സ്ക്രീൻ120Hz refresh rate-നൊപ്പം 1,200 nits brightness നൽകും. ഇത് നിറങ്ങളെ വ്യക്തമായി കാണിക്കും. മാത്രമല്ല ഈ ഫോണിന്റെ screen-to-body ratio 93%ആണ്. അതായത് മിഴിവോടെ ദൃശ്യങ്ങൾ കാണാം,നിങ്ങൾ അകത്തായാലും പുറത്തായാലും. പ്രീമിയം ഡിസൈൻ OPPO നിലനിർത്തിയിട്ടുണ്ട്. ഇതിനായി aerospace-grade aluminium ഫ്രെയിമാണ് ഉള്ളത്. കൂടാതെ Corning Gorilla Glass 7i പിന്തുണയും ഉണ്ട്. കൂടാതെ കമ്പനിയുടെ തന്നെ All-Round Armour നിർമ്മാണരീതിയിൽ Sponge Bionic Cushioning കൂടെ ചേരുമ്പോൾ, അബദ്ധത്തിൽ ഫോൺ താഴെ വീണാലോ, തട്ടിയാലോ ഒന്നും പെട്ടന്ന് പൊട്ടുകയോ കേടുവരുകയോ ഇല്ല.

മാത്രമല്ല പ്രതിരോധവും ശക്തമാണ്. കാരണം IP66,IP68, IP69 സർട്ടിഫിക്കേഷനുകളോടെയാണ് ഫോൺ വരുന്നത്. ഇത് വെള്ളം തെറിക്കുന്നതോ, ഫോൺ വെള്ളത്തിൽ മുങ്ങുന്നതോ, ഉയർന്ന പ്രഷറിലുള്ള വെള്ളം ഫോണിൽ വീഴുന്നതോ, ചൂട് വെള്ളം വീഴുന്നതോ പോലും ഫോണിനെ ബാധിക്കില്ല.

കുറഞ്ഞ വെളിച്ചത്തിലും കിടിലൻ ഫോട്ടോകൾ

OPPO Reno14 5G Diwali Edition ദീപാവലി കൂടുതൽ സ്പെഷ്യൽ ആക്കുന്ന നിമിഷങ്ങൾ പകർത്താൻ നല്ല ചോയ്സ് ആണ്. പോർട്രെയ്റ്റുകൾ പകർത്താനും ലോ ലൈറ്റ് ഫോട്ടോകൾക്കും ഇത് ഉപയോ​ഗിക്കാം. 50MP ആണ് മെയിൻ സെൻസർ. കൂടാതെ 50MP telephoto lens കൂടെയുണ്ട്. ഇതിൽ 3.5x optical zoom ഉണ്ട്. പിന്നെ ഒരു 8MP ultra-wide lens കൂടാതെ 50MP selfie camera കൂടെ ചേരുമ്പോൾ ഫോട്ടോ എടുക്കാൻ ഒരു വിഷമവുമില്ല!

ആഘോഷങ്ങളുടെ പോർട്രെയ്റ്റുകൾക്ക് 3.5x telephoto lens ആണ് നല്ലത്. ഇതിൽ Triple Flash Array സാങ്കേതികവിദ്യ കൂടെ ചേരുമ്പോൾ മികച്ച ഇൻഡോർ ലോ ലൈറ്റ് ഫോട്ടോകൾ എടുക്കാം. മെയിൻ ക്യാമറയിലും ടെലിഫോട്ടോ ലെൻസിലും മുൻ ക്യാമറയിലും 4K HDR video (60 fps) എടുക്കാം. കൂടാതെ എടുത്ത ഫോട്ടോകൾ മെച്ചപ്പെടുത്താൻ ഒരുപാട് AI ടൂളുകളും ഉണ്ട് -- AI Recompose, AI Best Face, AI Perfect Shot, AI Eraser, AI Reflection Remover ഇവയെല്ലാം വീണ്ടും ക്ലിക്ക് ചെയ്യാതെ തന്നെ നിങ്ങളുടെ ഫോട്ടോകൾ മെച്ചപ്പെടുത്താൻ ഉപയോ​ഗിക്കാം.

ഇടവേളകളില്ലാത്ത പെർഫോമൻസ്, ബാറ്ററി, കൂടാതെ എല്ലാത്തിനും AI

OPPO Reno14 5G Diwali Edition പ്രവർത്തിക്കുന്നത് MediaTek Dimensity 8350 ചിപ്സെറ്റിലാണ്. ഇത് കുറഞ്ഞ ബാറ്ററി മാത്രം ഉപയോ​ഗിച്ച് കൂടുതൽ മികച്ച പ്രകടനം ഉറപ്പാക്കുന്നു. ഫോട്ടോകളും ഷോപ്പിങ് ആപ്പുകളും പ്ലേ ലിസ്റ്റുകളും എല്ലാം ഒരുമിച്ച് കൈകാര്യം ചെയ്യാം. 6000mAh ബാറ്ററി രണ്ട് ദിവസം നീണ്ടു നിൽക്കും. 80W SUPERVOOC ഫാസ്റ്റ് ചാർജിങ്ബാറ്ററിക്ക് അഞ്ച് വർഷം ആയുസ്സുണ്ട്. കൂടാതെ നെറ്റ് വർക്ക് കൂടുതൽ സ്മൂത്ത് ആക്കാൻ AI HyperBoost 2.0, AI LinkBoost 3.0 ഫീച്ചറുകളും ഉണ്ട്. ColorOS 15 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. Trinity Engine, Luminous Rendering Engine എന്നിവയും ചേരുന്നതോടെ അനിമേഷനുകൾ കൂടുതൽ ജീവനുള്ളതാകും. നിരവധി എ.ഐ പ്രൊഡക്റ്റിവിറ്റി ടൂളുകളും ഉണ്ട്. ഇതിലൂടെ പരിഭാഷ പോലെയുള്ള കാര്യങ്ങൾ എളുപ്പം നടക്കും. VoiceScribe, Mind Space എന്നിവ വളരെ ഉപകാരപ്രദമാണ്.

OPPO Reno14 5G Diwali Edition ഇപ്പോൾ₹39,999 (8GB + 256GB) വാങ്ങാം. ഇപ്പോൾ ഉത്സവകാല ഓഫറുകളോടെ പ്രധാനപ്പെട്ട മെയിൻലൈൻ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്നുമോ OPPO e-store, Flipkart, and Amazon എന്നിവിടങ്ങളിൽ നിന്നുമോ ₹36,999മുതൽ വാങ്ങാനുമാകും.

ഉത്സവകാലത്തെ ബെസ്റ്റ് ചോയ്സ്

OPPO Reno14 5G അറിയപ്പെടുന്നത് തന്നെ മികച്ച ക്യാമറയുടെ പേരിലാണ്. ഇപ്പോൾ ദീപാവലിക്ക് യോജിച്ച ഒരു അപ്​ഗ്രേഡിൽ ഫോൺ എത്തുകയാണ്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട colour-changing coating-നൊപ്പമാണ് ഈ ഫോൺ എത്തുന്നത്. ശക്തമായ നിർമ്മാണം,വെള്ളത്തെ പ്രതിരോധിക്കുന്ന ഡിസൈൻ, മൾട്ടിടാസ്കിങ്ങിനായുള്ള ചിപ്സെറ്റ്, പിന്നെ നിരവധി എ.ഐ ടൂളുകളും ഇതിൽ ചേരുന്നുണ്ട്.

ഈ ആഘോഷകാലത്ത് ഇപ്പോൾ ആറ് മാസം വരെ കാലാവധിയിൽ No Cost EMI ആയി ഈ ഫോൺ വാങ്ങാം. Credit Card EMI ഇനത്തിൽ 3,000 രൂപ വരെ 10% ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കും. Credit Card Non-EMI-യിൽ2,000 രൂപ വരെ ക്യാഷ്ബാക്കും തെരഞ്ഞെടുത്ത ബാങ്കുകൾ വഴി ലഭിക്കും. പ്രമുഖ ഫൈനാസിയേഴ്സിലൂടെ Zero down payment സൗകര്യവും ഉണ്ട്. എട്ട് മാസം വരെയാണ് കാലാവധി. ട്രേഡ് ഇൻ പാർട്ണ‍ർമാരിലൂടെ 3,000 രൂപ വരെ എക്സ്ചേഞ്ച് ബോണസിനും കഴിയും. കൂടാതെ 5,200 രൂപ വിലയുള്ള, മൂന്നു മാസം Google One 2TB Cloud with Gemini Advanced, Jio-യുടെ 1199 രൂപ prepaid plan വഴി10 OTTആപ്പുകളിൽ ആറ് മാസം വരെ പ്രീമിയം ആക്സസ് എന്നിവയും നേടാം.