നവംബർ 20ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് റിയൽമി ജിടി 8 പ്രോ ക്യാമറ വിശദാംശങ്ങൾ പുറത്ത്. 200-മെഗാപിക്‌സൽ ടെലിഫോട്ടോ ക്യാമറയാണ് റിയൽമി ജിടി 8 പ്രോയുടെ ഏറ്റവും വലിയ ക്യാമറ സവിശേഷത.

ദില്ലി: റിയൽമി ജിടി 8 പ്രോ സ്‌മാര്‍ട്ട്‌ഫോണ്‍ നവംബർ 20ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ഇന്ത്യന്‍ അരങ്ങേറ്റത്തിന് മുന്നോടിയായി കമ്പനി റിയൽമി ജിടി 8 പ്രോയുടെ ക്യാമറ സവിശേഷതകൾ പുറത്തുവിട്ടു. റിയൽമി ജിടി 8 പ്രോ ഫോൺ ഫോട്ടോഗ്രഫിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും. റിക്കോ ജിആർ ക്യാമറ സിസ്റ്റം, സെഗ്‌മെന്‍റിലെ ആദ്യത്തെ 200 മെഗാപിക്‌സൽ അൾട്രാ ക്ലാരിറ്റി ടെലിഫോട്ടോ ലെൻസ്, പ്രൊഫഷണൽ-ഗ്രേഡ് വീഡിയോ റെക്കോർഡിംഗ് സവിശേഷതകൾ എന്നിവയുൾപ്പെടെ മൂന്ന് പ്രധാന ഇമേജിംഗ് അപ്‌ഗ്രേഡുകൾ റിയൽമി ജിടി 8 പ്രോ അവതരിപ്പിക്കും. റിയൽമി ജിടി 8 പ്രോ ഒക്‌ടോബറില്‍ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരുന്നു.

റിയൽമി ജിടി 8 പ്രോയില്‍ റിക്കോ ജിആര്‍ ക്യാമറ സിസ്റ്റം

റിക്കോ ഒപ്റ്റിക്കൽ മാനദണ്ഡങ്ങൾക്കനുസൃതമായി നിർമ്മിച്ച 50-മെഗാപിക്‌സൽ ആന്‍റി-ഗ്ലെയർ പ്രൈമറി ക്യാമറയിലാണ് റിക്കോ ജിആർ സിസ്റ്റം കേന്ദ്രീകരിച്ചിരിക്കുന്നത്. ഗ്ലെയറും ഗോസ്റ്റിംഗും കുറയ്ക്കുന്നതിന് 7 പി ലെൻസും അഞ്ച് ലെയർ ആന്‍റി-റിഫ്ലക്‌ടീവ് കോട്ടിംഗും ഇതിൽ ഉൾപ്പെടുന്നുവെന്ന് കമ്പനി സ്ഥിരീകരിച്ചു. റിയൽമി ജിടി 8 പ്രോയിലെ റിക്കോ ജിആർ മോഡ് 28 എംഎം, 40 എംഎം ഫോക്കൽ ലെങ്ത്, പോസിറ്റീവ്, നെഗറ്റീവ്, ഹൈ-കോൺട്രാസ്റ്റ് ബ്ലാക്ക് ആൻഡ് വൈറ്റ്, സ്റ്റാൻഡേർഡ്, മോണോടോൺ എന്നിവയുൾപ്പെടെ അഞ്ച് ഫിലിം-സ്റ്റൈൽ കളർ പ്രൊഫൈലുകൾ, കൂടുതൽ മികച്ച ഷൂട്ടിംഗ് അനുഭവത്തിനായി ഒരു സിഗ്നേച്ചർ ഷട്ടർ സൗണ്ട് എന്നിവ വാഗ്‌ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് ഇഷ്‌ടാനുസൃത ടോണിംഗും റിക്കോ-സ്റ്റൈൽ വാട്ടർമാർക്കും ഉപയോഗിക്കാൻ കഴിയും.

1/1.56-ഇഞ്ച് സെൻസറുള്ള 200-മെഗാപിക്‌സൽ ടെലിഫോട്ടോ ക്യാമറയാണ് റിയൽമി ജിടി 8 പ്രോയുടെ ഏറ്റവും വലിയ ക്യാമറ സവിശേഷത. 3എക്‌സ് ഒപ്റ്റിക്കൽ സൂം, 6എക്‌സ് ലോസ്‌ലെസ് സൂം, 12എക്‌സ് വരെ ഹൈബ്രിഡ് സൂം എന്നിവ ഈ സെന്‍സര്‍ പിന്തുണയ്ക്കും. 116-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ, എഫ്/2.0 അപ്പേർച്ചർ എന്നിവയുള്ള 50-മെഗാപിക്‌സൽ അൾട്രാ-വൈഡ് ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. വീഡിയോയ്‌ക്കായി, മെയിൻ, ടെലിഫോട്ടോ ലെൻസുകളിൽ 4കെ 120എഫ്‌പിഎസ് ഡോൾബി വിഷൻ, 4കെ 120എഫ്‌പിഎസ് 10-ബിറ്റ് ലോഗ്, 8കെ 30എഫ്‌പിഎസ് റെക്കോർഡിംഗ് എന്നിവ ഈ സ്‍മാർട്ട്‌ഫോൺ പിന്തുണയ്ക്കുന്നു.

120 വാട്‌സ് വയർഡ് ഫാസ്റ്റ് ചാർജിംഗ്, 7,000 എംഎഎച്ച് ബാറ്ററി

ചൈനീസ് മോഡലിന് സമാനമായി വേർപെടുത്താവുന്നതും സ്വാപ്പ് ചെയ്യാവുന്നതുമായ പിൻ ക്യാമറ ഡിസൈനോടെയാണ് റിയൽമി ജിടി 8 പ്രോ ഇന്ത്യയിൽ പുറത്തിറങ്ങുന്നതെന്നും കമ്പനി സ്ഥിരീകരിച്ചു. ഹൈപ്പർ വിഷൻ+ എഐ ചിപ്പുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 സോക് ആയിരിക്കും ഈ സ്‍മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 7 ആയിരിക്കും ഈ ഹാൻഡ്‌സെറ്റിൽ ഉപയോഗിക്കുക. ഹാൻഡ്‌സെറ്റിന്‍റെ ഇന്ത്യൻ പതിപ്പിൽ ഫ്ലാറ്റ് 2കെ ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് റിയൽമി സ്ഥിരീകരിച്ചിട്ടുണ്ട്. 120 വാട്‌സ് വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 7,000 എംഎഎച്ച് ബാറ്ററിയും റിയൽമി ജിടി 8 പ്രോയിലുണ്ടാകും.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്