വിവോ പുത്തന്‍ 5ജി സ്മാര്‍ട്ട്‌ഫോണായ വിവോ വൈ400 ഇന്ത്യയില്‍ അവതരിപ്പിച്ചു, ഫീച്ചറുകള്‍ വിശദമായി

ദില്ലി: വിവോ വൈ400 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ കഴിഞ്ഞ ദിവസം ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇന്ത്യയിലെ വിവോ വൈ400 5ജിയുടെ വില 8 ജിബി + 128 ജിബി ഓപ്ഷന് 21,999 രൂപയിൽ ആരംഭിക്കുന്നു. അതേസമയം 8 ജിബി + 256 ജിബി വേരിയന്‍റിന് 23,999 രൂപ വിലയുണ്ട്. ഗ്ലാം വൈറ്റ്, ഒലിവ് ഗ്രീൻ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. ഓഗസ്റ്റ് 7 മുതൽ വിവോ ഇന്ത്യ ഇ-സ്റ്റോർ, ഫ്ലിപ്കാർട്ട്, ആമസോൺ, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഫോണിന്‍റെ വില്‍പന രാജ്യത്ത് വിൽപ്പന ആരംഭിക്കും. വിവോ വൈ400 5ജി മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് എസ്‌ബി‌ഐ, ഡി‌ബി‌എസ് ബാങ്ക്, ഐ‌ഡി‌എഫ്‌സി ഫസ്റ്റ് ബാങ്ക്, യെസ് ബാങ്ക്, ബോബ്‌കാർഡ്, ഫെഡറൽ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് 10 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും. സീറോ ഡൗൺ പേയ്‌മെന്‍റോടെ 10 മാസത്തെ ഇഎംഐ ഓഫറും വിവോ വാഗ്‌ദാനം ചെയ്യുന്നു.

വിവോയുടെ ഏറ്റവും പുതിയ വിവോ വൈ400 5ജി സ്മാർട്ട്‌ഫോണ്‍ ക്വാൽകോമിൽ നിന്നുള്ള സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്‌സെറ്റിലാണ് നിര്‍മിച്ചിരിക്കുന്നത്. 90 വാട്സ് വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000 എംഎഎച്ച് ബാറ്ററിയും ഇതിലുണ്ട്. പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി ഹാൻഡ്‌സെറ്റിന് ഐപി68 + ഐപി69 റേറ്റിംഗുകൾ ഉണ്ടെന്ന് വിവോ പറയുന്നു. ഈ ഹാൻഡ്‌സെറ്റിൽ 50-മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും 32-മെഗാപിക്സൽ സെൽഫി ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് സെൻസറുള്ള അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്.

ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15-ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം (നാനോ+നാനോ) ഹാൻഡ്‌സെറ്റാണ് വിവോ വൈ400 5ജി. 6.67 ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080×2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേ, 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 1,800 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും ഇതിൽ ഉൾപ്പെടുന്നു. 8 ജിബി LPDDR4X റാമും 256 ജിബി വരെ യുഎഫ്‌എസ് 3.1 ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 4 ജെന്‍ 2 സോക് ആണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്.

വിവോ വൈ400 5ജി ക്യാമറയിൽ 50-മെഗാപിക്സൽ സോണി ഐഎംഎക്സ്852 പ്രൈമറി സെൻസറും പിന്നിൽ 2-മെഗാപിക്സൽ ഡെപ്ത് സെൻസറും, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 32-മെഗാപിക്സൽ സെൻസറും ഉണ്ട്. 90 വാട്സ് വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ബയോമെട്രിക് ഒതന്‍റിഫിക്കേഷനായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്‍റ് സെൻസറും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. വിവോ വൈ400-ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5ജി, 4ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ഒടിജി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. വിവോ വൈ400 5ജിയുടെ ഒലിവ് ഗ്രീൻ വേരിയന്‍റിന് 162.29×75.31×7.90mm അളവുകളും 197 ഗ്രാം ഭാരവുമുണ്ട്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News