ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള 4 ചായകൾ
ചായ കുടിക്കാതെ ഒരു ദിവസം കഴിച്ചുകൂടാൻ പാടുപെടുന്നവർ നമുക്ക് ചുറ്റുമുണ്ട്. എപ്പോഴും ചായ കുടിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ആന്റിഓക്സിഡന്റ് ഗുണമുള്ള ഈ ചായകൾ തെരഞ്ഞെടുക്കൂ.
14

Image Credit : Getty
ഗ്രീൻ ടീ
ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും കുടലിലെ വീക്കം തടയാനും സഹായിക്കും. കൂടാതെ ഹൃദ്രോഗം, ക്യാൻസർ സാധ്യത എന്നിവ കുറയ്ക്കാനും ഇത് നല്ലതാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
24
Image Credit : our own
വൈറ്റ് ടീ
പാകമാകാത്ത ഇലകളിൽ നിന്നാണ് വൈറ്റ് ടീ ഉണ്ടാക്കുന്നത്. ഇത് ഉണക്കി പൊടിച്ചും ഉപയോഗിക്കാവുന്നതാണ്. വൈറ്റ് ടീയിൽ ധാരാളം ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും.
34
Image Credit : Getty
കട്ടൻ ചായ
കൂടുതലും ആളുകൾ കുടിക്കുന്ന ചായയാണ് കട്ടൻ. ഇതിൽ ധാരാളം പോളിഫിനോളുകളും, ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹം, ഹൃദ്രോഗം എന്നിവയെ തടയാൻ സഹായിക്കും.
44
Image Credit : Getty
ചെമ്പരത്തി ചായ
ചെമ്പരത്തി ചായയിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, ശരീരഭാരം നിയന്ത്രിക്കാനും ബ്ലഡ് ഷുഗർ കുറയ്ക്കാനും സഹായിക്കും.
Latest Videos

