ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം അടങ്ങിയ 5 ഭക്ഷണങ്ങൾ
പേശികളുടെ പ്രവർത്തനം, നാഡീകളുടെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനും കൂടുതൽ ഊർജ്ജം ലഭിക്കാനും ശരീരത്തിൽ ആവശ്യമായ മഗ്നീഷ്യം ഉണ്ടായിരിക്കണം. ബദാമിനേക്കാളും മഗ്നീഷ്യം കൂടുതലുള്ള ഭക്ഷണങ്ങൾ ഇതാണ്.
15

Image Credit : Getty
അവോക്കാഡോ
നിരവധി ഗുണങ്ങൾ അടങ്ങിയ പഴമാണ് അവോക്കാഡോ. ഇതിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ദിവസവും അവോക്കാഡോ കഴിക്കുന്നത് ശീലമാക്കാം.
25
Image Credit : Getty
ഓട്സ്
ഓട്സിൽ ധാരാളം മഗ്നീഷ്യവും ഫൈബറും അടങ്ങിയിട്ടുണ്ട്. ദിവസവും ഓട്സ് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
35
Image Credit : Getty
ചീര
മഗ്നീഷ്യം, അയൺ, കാൽസ്യം, വിറ്റാമിനുകൾ എന്നിവ ധാരാളം ചീരയിൽ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
45
Image Credit : Getty
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. അതേസമയം ഡാർക്ക് ചോക്ലേറ്റ് അമിതമായി കഴിക്കരുത്.
55
Image Credit : Getty
മത്തങ്ങ വിത്ത്
മത്തങ്ങ വിത്തിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ആരോഗ്യകരമായ കൊഴുപ്പ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയും ഇതിലുണ്ട്. ദിവസവും മിതമായ അളവിൽ മത്തങ്ങ വിത്ത് കഴിക്കാം.
Latest Videos

