തലമുടി തഴച്ചു വളരാൻ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ
തലമുടി ആരോഗ്യത്തോടെ വളരണമെങ്കിൽ അതിന് ആവശ്യമായ ഭക്ഷണങ്ങളും നിങ്ങൾ കഴിക്കേണ്ടതുണ്ട്. കൃത്യമായ ഭക്ഷണ ക്രമീകരണത്തിലൂടെ മുടിയുടെ വളർച്ച കൂട്ടാൻ സാധിക്കും. ഈ ഭക്ഷണങ്ങൾ കഴിക്കൂ.

മത്സ്യം
സാൽമൺ പോലുള്ള നല്ല കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
അവോക്കാഡോ
അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇത് സ്കാൽപ്പിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മുടിക്ക് നിറം നൽകാനും സഹായിക്കുന്നു.
ബെറീസ്
സ്ട്രോബെറി, ബ്ലൂബെറി എന്നിവയിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് തലമുടി നന്നായി വളരാൻ സഹായിക്കുന്നു.
പയർ
പയറിൽ ധാരാളം പോഷക ഗുണങ്ങളും അയണും അടങ്ങിയിട്ടുണ്ട്. ഇത് തലമുടിയുടെ വളർച്ചയെ പിന്തുണയ്ക്കാൻ സഹായിക്കുന്നു.
നട്സ്, സീഡ്‌സ്
ബദാം, വാൽനട്ട്, ഫ്ലാക്സ് സീഡ്, സൺഫ്ലവർ സീഡ് എന്നിവയിൽ സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡ്, സെലേനിയം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ചീര
അയൺ, ഫോളേറ്റ്, വിറ്റാമിൻ എ, സി എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സ്കാൽപ്പിനെ ആരോഗ്യത്തോടെ വെയ്ക്കുകയും കട്ടിയുള്ള തലമുടി ലഭിക്കാൻ സഹായിക്കുയും ചെയ്യുന്നു.
മുട്ട
മുട്ടയിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തലമുടിയുടെ വളർച്ചയെ പിന്തുണയ്ക്കുന്നു. കരുത്തോടെ മുടി വളരാൻ മുട്ട കഴിക്കാം.

