ചിയ സീഡിൽ നാരുകൾ, പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ (ALA), ആന്റിഓക്‌സിഡന്റുകൾ, കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. Chia seeds or flax seeds which one is healthier
ചിയ സീഡും ഫ്ളാക്സ് സീഡും നമ്മൾ പതിവായി ഉപയോഗിച്ച് വരുന്ന രണ്ട് ചേരുവകളാണ്. എന്നാൽ ഇതിൽ ഏതാണ് കൂടുതൽ നല്ലത്.? രണ്ട് സീഡിലും അവശ്യ പോഷകങ്ങൾ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
ചിയ സീഡിൽ നാരുകൾ, പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ (ALA), ആന്റിഓക്‌സിഡന്റുകൾ, കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ചിയ സീഡിലെ നാരുകൾ ദഹന ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്ന സസ്യാധിഷ്ഠിത പ്രോട്ടീനുകളുടെയും ഒമേഗ -3 യും അടങ്ങിയിരിക്കുന്നു.
ചിയ സീഡിലെ ഫൈബറുകൾ ശോധന സുഗമമാക്കാനും നിങ്ങളുടെ കുടലിലെ വിഷവസ്തുക്കളെ ഇല്ലാതാക്കാനും സഹായിക്കുന്നു. ചിയ വിത്തുകൾക്ക് പ്രമേഹത്തെ ചികിത്സിക്കാനും അകാല വാർദ്ധക്യം തടയാനും സെർവിക്കൽ, സ്തനാർബുദങ്ങൾ എന്നിവ ചെറുക്കാനുള്ള കഴിവുണ്ടെന്നും ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
ചിയ സീഡിലെ നാരുകൾ ദഹനത്തെ സഹായിക്കുകയും അമിത വിശപ്പ് തടയുകയും ചെയ്യുന്നു. അതൊടൊപ്പം തന്നെ ഇത് ഭാരം നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും. ചിയ വിത്തുകളിലും ഫ്ളാക്സ് സീഡിലും ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ചിയ സീഡിൽ പ്രത്യേകിച്ച് ALA (ആൽഫ-ലിനോലെനിക് ആസിഡ്) അടങ്ങിയിട്ടുണ്ട്. അതേസമയം രണ്ടിലും ഒമേഗ-3 മുതൽ ഒമേഗ-6 വരെയുള്ള അനുപാതം കൂടുതൽ സന്തുലിതമാണ്.
ചിയ സീഡും ഫ്ളാക്സ് സീഡും നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. അവ ദൈനംദിന ഭക്ഷണത്തിൽ എളുപ്പത്തിൽ ഉൾപ്പെടുത്താം. പോഷകസമൃദ്ധമായ ഇവ സ്മൂത്തികൾ, തൈര്, സലാഡുകൾ, ബേക്ക് ചെയ്ത വിഭവങ്ങൾ എന്നിവയിൽ ചേർക്കാവുന്നതാണ്.

