കറുവപ്പട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ അറിയാം
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. രുചി ലഭിക്കാൻ വേണ്ടിയാണ് ഇത് ഭക്ഷണത്തിൽ ചേർക്കുന്നത്. എന്നാൽ രുചി നൽകാൻ മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും കറുവപ്പട്ടയിൽ അടങ്ങിയിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.

പ്രമേഹത്തെ നിയന്ത്രിക്കുന്നു
പ്രമേഹത്തെ നിയന്ത്രിക്കാൻ കറുവപ്പട്ടയ്ക്ക് കഴിയും. ഇതിൽ സിന്നമൽഡിഹൈഡും പോളിഫിനോളും അടങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിൻ സംവേദക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഹൃദയാരോഗ്യം
കൊളെസ്റ്റെറോൾ ഉണ്ടാവുന്നതിനെ തടയാനും രക്തത്തിലെ സമ്മർദ്ദം നിയന്ത്രിക്കാനും കറുവപ്പട്ടയ്ക്ക് സാധിക്കും. കൂടാതെ ഹൃദയ സംബന്ധമായ രോഗങ്ങളെ ഇത് തടയുകയും ചെയ്യുന്നു.
ആന്റിഓക്‌സിഡന്റുകൾ
കറുവപ്പട്ടയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദോഷകരമായ ഫ്രീ റാഡിക്കലുകളെ ചെറുക്കൻ സഹായിക്കുന്നു.
തലച്ചോറിന്റെ പ്രവർത്തനം
ഓർമ്മശക്തി, ശ്രദ്ധ എന്നിവ കൂട്ടാനും മറവി രോഗം തടയാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കറുവപ്പട്ട സഹായിക്കുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു
കറുവപ്പട്ടയിൽ ബയോആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യവും ദഹനവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
പ്രതിരോധം കൂട്ടുന്നു
ഇതിൽ ആന്റിബാക്റ്റീരിയൽ, ആന്റിഫങ്കൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകൾ ഉണ്ടാവുന്നതിനെ തടയുകയും പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുന്നു.
ശരീരഭാരം നിയന്ത്രിക്കുന്നു
കറുവപ്പട്ടയുടെ നേരിയ മധുരമുള്ള രുചിയും രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഉണ്ടാവുന്ന അതിന്റെ സ്വാധീനവും, പെട്ടെന്നുണ്ടാകുന്ന വിശപ്പും മധുരമുള്ള ഭക്ഷണങ്ങളോടുള്ള താല്പര്യവും കുറയ്ക്കുന്നു. ഇതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കുന്നു.
