MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Life
  • Health
  • ദിവസവും മുട്ട കഴിക്കുന്നത് കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുമോ?

ദിവസവും മുട്ട കഴിക്കുന്നത് കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുമോ?

പേശികളുടെ വളർച്ചയ്ക്ക് മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ ഒരു പോഷകമാണ് പ്രോട്ടീൻ.

2 Min read
Author : Resmi Sreekumar
Published : Nov 28 2026, 10:45 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
19
ദിവസവും മുട്ട കഴിക്കുന്നത് കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുമോ?
Image Credit : AI Image

ദിവസവും മുട്ട കഴിക്കുന്നത് കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുമോ?

പേശികളുടെ വളർച്ചയ്ക്ക് മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ ഒരു പോഷകമാണ് പ്രോട്ടീൻ. എൻസൈമുകളും ഹോർമോണുകളും ഉൽപ്പാദിപ്പിക്കുന്നതിനും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും പ്രോട്ടീൻ സഹായിക്കുന്നു. മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഒരു വലിയ മുട്ടയിൽ ഏകദേശം 6 ഗ്രാം ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
29
വിറ്റാമിനുകളും ധാതുക്കളും മുട്ടയിൽ ധാരാളമായുണ്ട്
Image Credit : Getty

വിറ്റാമിനുകളും ധാതുക്കളും മുട്ടയിൽ ധാരാളമായുണ്ട്

ശരീരത്തിന് ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇതൊരു 'കംപ്ലീറ്റ് പ്രോട്ടീൻ' ഉറവിടമായി കണക്കാക്കപ്പെടുന്നു. കൂടാതെ, വിറ്റാമിൻ ബി 12, റൈബോഫ്ലേവിൻ, സെലിനിയം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും മുട്ടയിൽ ധാരാളമായുണ്ട്. ഇവ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണ്.

Related Articles

Related image1
World Egg Day 2022: കുട്ടികൾക്ക് ദിവസവും നല്‍കാം മുട്ട; അറിയാം ഗുണങ്ങള്‍...
Related image2
World Egg Day 2023 : മുട്ട കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ
39
പ്രോട്ടീൻ ലഭിക്കുന്നതിനായി ദിവസവും മുട്ട കഴിക്കുന്നത് സുരക്ഷിതമാണോ?
Image Credit : Asianet News

പ്രോട്ടീൻ ലഭിക്കുന്നതിനായി ദിവസവും മുട്ട കഴിക്കുന്നത് സുരക്ഷിതമാണോ?

മുട്ടയിൽ, പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരുവിൽ, കൊളസ്ട്രോൾ കൂടുതലായി അടങ്ങിയിട്ടുണ്ട്. അപ്പോൾ, പ്രോട്ടീൻ ലഭിക്കുന്നതിനായി ദിവസവും മുട്ട കഴിക്കുന്നത് സുരക്ഷിതമാണോ? ഇത് കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കുമോ? ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ ലഭിക്കാൻ മുട്ട ഒരു മികച്ച മാർഗമാണ്. എന്നാൽ, അവയിലടങ്ങിയിരിക്കുന്ന കൊളസ്ട്രോളിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം പലരും തങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ മുട്ട ഉൾപ്പെടുത്താൻ മടിക്കുന്നു.

49
രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുമ്പോൾ ഹൃദ്രോഗം, ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നു
Image Credit : Asianet News

രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുമ്പോൾ ഹൃദ്രോഗം, ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നു

ഭക്ഷണത്തിലൂടെ ലഭിക്കുന്ന കൊളസ്ട്രോളും, ജനിതക ഘടകങ്ങൾ, മൊത്തത്തിലുള്ള ഭക്ഷണശീലങ്ങൾ, ശരീരഭാരം, ശാരീരിക അധ്വാനം തുടങ്ങി പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്ന രക്തത്തിലെ കൊളസ്ട്രോളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് വൈശാലിയിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം പ്രിൻസിപ്പൽ കൺസൾട്ടന്റ് ഡോ. സജൽ ഗുപ്ത പറയുന്നു.

59
ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നതിന് മുട്ട ഒരു നല്ല ഘടകമായിരിക്കും
Image Credit : Getty

ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നതിന് മുട്ട ഒരു നല്ല ഘടകമായിരിക്കും

ആരോഗ്യവാനായ മിക്ക ആളുകൾക്കും ദിവസവും മുട്ട കഴിക്കുന്നത് സുരക്ഷിതമാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നതിന് മുട്ട ഒരു നല്ല ഘടകമായിരിക്കും. ഭൂരിഭാഗം ആളുകളിലും മുട്ട കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവിൽ കാര്യമായ മാറ്റമുണ്ടാക്കുകയോ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

69
മുട്ട കഴിക്കുന്നത് എല്ലാവരിലും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി വർദ്ധിക്കുന്നതിലേക്ക് നയിക്കണമെന്നില്ല
Image Credit : Asianet News

മുട്ട കഴിക്കുന്നത് എല്ലാവരിലും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി വർദ്ധിക്കുന്നതിലേക്ക് നയിക്കണമെന്നില്ല

ഒരു വലിയ മുട്ടയിൽ ഏകദേശം 6-7 ഗ്രാം പ്രോട്ടീനും 186 മില്ലിഗ്രാമോളം ഡയറ്ററി കൊളസ്ട്രോളും (ഭക്ഷണത്തിലൂടെ ലഭിക്കുന്ന കൊളസ്ട്രോൾ) അടങ്ങിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും മുട്ടയുടെ മഞ്ഞക്കരുവിലാണ് കാണപ്പെടുന്നത്. എന്നാൽ, മുട്ട കഴിക്കുന്നത് എല്ലാവരിലും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി വർദ്ധിക്കുന്നതിലേക്ക് നയിക്കണമെന്നില്ല. ഭക്ഷണത്തിലൂടെ ലഭിക്കുന്ന കൊളസ്ട്രോളിനെ അപേക്ഷിച്ച്, ഒരാൾ കഴിക്കുന്ന മൊത്തം ഭക്ഷണത്തിലെ പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളുമാണ് എൽ.ഡി.എൽ അഥവാ 'ചീത്ത' കൊളസ്ട്രോളിന്റെ അളവിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നത്.

79
അമിതമായ അളവിൽ വെണ്ണ, നെയ്യ്, സംസ്കരിച്ച മാംസം എന്നിവ ചേർക്കരുത്
Image Credit : Asianet News

അമിതമായ അളവിൽ വെണ്ണ, നെയ്യ്, സംസ്കരിച്ച മാംസം എന്നിവ ചേർക്കരുത്

മുട്ട പാകം ചെയ്യുന്ന രീതിയും പ്രധാനമാണ്. അമിതമായ അളവിൽ വെണ്ണ, നെയ്യ്, സംസ്കരിച്ച മാംസം അല്ലെങ്കിൽ ഉപ്പ് എന്നിവ ചേർത്തുണ്ടാക്കുന്ന വിഭവങ്ങളെ അപേക്ഷിച്ച്, പുഴുങ്ങിയതോ, വെള്ളത്തിലിട്ട് വേവിച്ചെടുത്തതോ, അല്ലെങ്കിൽ ലഘുവായി പാകം ചെയ്തതോ ആയ മുട്ടകളാണ് പൊതുവെ കൂടുതൽ നല്ലത്.

89
പച്ചക്കറികൾ, ധാന്യങ്ങൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ആഹാരത്തെ കൂടുതൽ സമീകൃതമാക്കും
Image Credit : Asianet News

പച്ചക്കറികൾ, ധാന്യങ്ങൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ആഹാരത്തെ കൂടുതൽ സമീകൃതമാക്കും

മുട്ടയ്‌ക്കൊപ്പം പച്ചക്കറികൾ, ധാന്യങ്ങൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കൂടി ഉൾപ്പെടുത്തുന്നത് ആഹാരത്തെ കൂടുതൽ സമീകൃതമാക്കും. മുട്ടയുടെ വെള്ളയിൽ കൊളസ്ട്രോൾ ഇല്ലാതെ തന്നെ പ്രോട്ടീൻ ലഭിക്കുന്നു.

99
മുട്ടയുടെ മഞ്ഞക്കരുവിൽ കോളിൻ, വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്
Image Credit : Asianet News

മുട്ടയുടെ മഞ്ഞക്കരുവിൽ കോളിൻ, വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്

മുട്ടയുടെ മഞ്ഞക്കരുവിൽ വിറ്റാമിൻ ബി12, കോളിൻ, വിറ്റാമിൻ ഡി തുടങ്ങിയ ഗുണപ്രദമായ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. സംസ്കരിച്ച മാംസവിഭവങ്ങൾക്കോ ​​അമിതമായി സംസ്കരിച്ച പ്രഭാതഭക്ഷണങ്ങൾക്കോ ​​പകരം മുട്ട തിരഞ്ഞെടുക്കുന്നത്, മൊത്തത്തിലുള്ള ഭക്ഷണക്രമത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയേക്കാം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം
 
32nd T20 • WBBLT20
abandoned
MS-WMS-W
159/7
MR-WMR-W
28/0
Match abandoned
Schedule ›
31st T20 • WBBLT20
Result
BH-WBH-W
142/9
AS-WAS-W
179/4
Adelaide Strikers Women beat Brisbane Heat Women by 37 runs
Schedule ›
30th T20 • WBBLT20
Result
SS-WSS-W
123/6
PS-WPS-W
142/7
Sydney Sixers Women beat Perth Scorchers Women by 4 wickets (D/L) method
Schedule ›
29th T20 • WBBLT20
Result
HH-WHH-W
151/2
ST-WST-W
150/5
Hobart Hurricanes Women beat Sydney Thunder Women by 8 wickets
Schedule ›
28th T20 • WBBLT20
Result
AS-WAS-W
168/5
MR-WMR-W
165/4
Adelaide Strikers Women beat Melbourne Renegades Women by 5 wickets
Schedule ›
27th T20 • WBBLT20
Result
BH-WBH-W
225/3
ST-WST-W
226/4
Sydney Thunder Women beat Brisbane Heat Women by 6 wickets
Schedule ›
26th T20 • WBBLT20
Result
HH-WHH-W
120
PS-WPS-W
148
Perth Scorchers Women beat Hobart Hurricanes Women by 28 runs
Schedule ›
1st TEST • NZ vs IND 2026
Result
NZNZ
368 & 239/5
INDIND
720/9
Match drawn
Schedule ›
33rd T20 • WBBLT20
MR-WMR-W
Wed, 25 Nov, 2026
BH-WBH-W
01:40 pm
Match yet to begin.
Schedule ›
34th T20 • WBBLT20
ST-WST-W
Thu, 26 Nov, 2026
AS-WAS-W
10:10 am
Match yet to begin.
Schedule ›
35th T20 • WBBLT20
SS-WSS-W
Thu, 26 Nov, 2026
MS-WMS-W
01:40 pm
Match yet to begin.
Schedule ›
2nd TEST • NZ vs IND 2026
NZNZ
Fri, 27 Nov, 2026
INDIND
03:30 am
Match yet to begin.
Schedule ›
Latest Videos
Recommended Stories
Recommended image1
മരണാനന്തര അവയവദാനത്തിൽ എന്തുകൊണ്ട് കേരളം പിന്നിൽ? വഴിത്തിരിവാകുമോ ഓർഗനോയ്ഡ്സ്?
Recommended image2
പാൻക്രിയാറ്റിക് ക്യാൻസറിനെ ഭയപ്പെടണമോ? ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാം?
Recommended image3
ഭയം വേണ്ട, ശ്രദ്ധയോടെ തെരഞ്ഞെടുക്കാം സ്കിൻകെയർ ഉത്പന്നങ്ങൾ
Related Stories
Recommended image1
World Egg Day 2022: കുട്ടികൾക്ക് ദിവസവും നല്‍കാം മുട്ട; അറിയാം ഗുണങ്ങള്‍...
Recommended image2
World Egg Day 2023 : മുട്ട കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved