ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ ഉലുവ ഈ രീതിയിൽ കഴിക്കാം
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ സഹായിക്കും. സോല്യുബിൾ ഫൈബർ ധാരാളമുള്ള ഉലുവ അന്നജത്തിന്റെ ആഗിരണം സാവധാനത്തിലാക്കും. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താനും സാധിക്കും.

ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ ഉലുവ ഈ രീതിയിൽ കഴിക്കാം
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ സഹായിക്കും. സോല്യുബിൾ ഫൈബർ ധാരാളമുള്ള ഉലുവ അന്നജത്തിന്റെ ആഗിരണം സാവധാനത്തിലാക്കും. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താനും സാധിക്കും.
പുളിച്ച് തികട്ടൽ, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ അകറ്റും
ഒരു ടീസ്പൂൺ ഉലുവ തലേന്ന് രാത്രി വെള്ളത്തിൽ കുതിരാൻ ഇടുക. പിറ്റേന്ന് രാവിലെ വെറും വയറ്റിൽ ഇത് കുടിക്കുക. പുളിച്ച് തികട്ടൽ, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് ശമനം നൽകാൻ ഉലുവ വെള്ളം കുടിക്കുന്നത് സഹായിക്കും.
ഉലുവ വെള്ളം ആര്‍ത്രൈറ്റിസ്, ആസ്ത്മ തുടങ്ങിയ പ്രശ്‌നങ്ങളെ അകറ്റുന്നു
ഫൈബര്‍ അടങ്ങിയ ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. ഉലുവ വെള്ളം ആര്‍ത്രൈറ്റിസ്, ആസ്ത്മ തുടങ്ങിയ പ്രശ്‌നങ്ങളെ അകറ്റാനും ഇത് സഹായിക്കും.
ഉലുവ വെള്ളം കുടിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉലുവ വെള്ളം നല്ലതാണ്. ഇത് വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം കുറയ്ക്കാനും ഉപകരിക്കും. ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഉള്ള ഉലുവ വെള്ളം കുടിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
ഉലുവയും കറുവപ്പട്ടയും ചേർത്ത് കുടിക്കുക
ഉലുവയും കറുവപ്പട്ടയും തലേ ദിവസം ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ശേഷം വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക. ഈ പാനീയം ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
മഞ്ഞളിലെ കുർക്കുമിൻ എന്ന സംയുക്തം ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കും
മഞ്ഞളിലെ കുർക്കുമിൻ എന്ന സംയുക്തം വീക്കം കുറയ്ക്കുകയും ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നു. കൂടാതെ, പ്രമേഹത്തിന്റെ ദോഷകരമായ സങ്കീർണതകൾ തടയാൻ കുർക്കുമിന് കഴിയും.
ഉലുവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
ഉലുവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് വിശപ്പ് കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെയും അളവ് നിയന്ത്രിക്കുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

