കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന 10 മികച്ച ഭക്ഷണങ്ങൾ
കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന 10 മികച്ച ഭക്ഷണങ്ങൾ. foods that help to improve eyesight

കാഴ്ചശക്തി
ശരിയായ ഭക്ഷണങ്ങൾ കഴിക്കുന്നത് കണ്ണുകളെ ആരോഗ്യത്തോടെയും ശക്തമായും നിലനിർത്തുന്നതിന് അത്യാവശ്യമായ ഒരു ഘടകമാണ്. ശക്തമായ കാഴ്ചശക്തി നിലനിർത്താൻ സഹായിക്കുന്ന പത്ത് മികച്ച ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ആന്റിഓക്‌സിഡന്റുകൾ ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്.
ദോഷകരമായ വെളിച്ചത്തിൽ നിന്ന് റെറ്റിനയെ സംരക്ഷിക്കുന്ന ഒരു പിഗ്മെന്റ് ആയ ല്യൂട്ടിൻ ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. ക്യാരറ്റ് സാലഡിലോ ജ്യൂസാമോ എല്ലാം കഴിക്കാവുന്നതാണ്.
കണ്ണിന്റെ ആരോഗ്യത്തിന് പാലക്ക് ചീര വളരെ നല്ലതാണ്. കാരണം അതിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്.
പാലക്ക് ചീരയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നി രണ്ട് ആന്റിഓക്സിന്റുകൾ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ ദോഷകരമായ നീല വെളിച്ചത്തെ ഫിൽട്ടർ ചെയ്യുകയും പ്രായവുമായി ബന്ധപ്പെട്ട മാക്കുലാർ ഡീജനറേഷൻ (AMD) വൈകിപ്പിക്കുകയും ചെയ്യുന്നു.
നെല്ലിക്ക പതിവായി കഴിക്കുന്നത് തിമിര സാധ്യത കുറയ്ക്കാനും സഹായിക്കുന്നു
കണ്ണുകളിലെ കൊളാജൻ ഉൽപാദനത്തിന് അത്യാവശ്യമായ വിറ്റാമിൻ സി നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നെല്ലിക്ക പതിവായി കഴിക്കുന്നത് തിമിര സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
മത്തങ്ങ വിത്ത്
കണ്ണുകളെ സംരക്ഷിക്കുന്ന പിഗ്മെന്റ് ആയ മെലാനിൻ ഉത്പാദിപ്പിക്കാൻ മത്തങ്ങ വിത്ത് സഹായിക്കുന്നു. മത്തങ്ങ വിത്ത് സാലഡിലോ അല്ലെങ്കിൽ മറ്റ് വിഭവങ്ങളിലോ ചേർത്ത് കഴിക്കാവുന്നതാണ്.
മധുരക്കിഴങ്ങ് കണ്ണുകൾക്ക് പോഷണം നൽകുക ചെയ്യുന്നു
വിറ്റാമിൻ എ മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങ് വിശപ്പ് കുറയ്ക്കുക മാത്രമല്ല, കണ്ണുകൾക്ക് പോഷണം നൽകുകയും ചെയ്യുന്നു.
ബദാം
ബദാമിലെ വിറ്റാമിൻ ഇ കണ്ണുകളെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുക ചെയ്യുന്നു. ദിവസേന കഴിക്കുന്നത് തിമിരത്തിനും പ്രായവുമായി ബന്ധപ്പെട്ട കാഴ്ച നഷ്ടത്തിനും സാധ്യത കുറയ്ക്കും.
തക്കാളി കണ്ണുകളെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു
ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ തക്കാളി, കണ്ണിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും മാക്യുലർ ഡീജനറേഷൻ പോലുള്ള കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു..
മുരിങ്ങയിലയിൽ വിറ്റാമിൻ എ കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു
മുരിങ്ങയിലയിൽ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.
പേരയ്ക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. മാക്യുലർ ഡീജനറേഷൻ, തിമിരം തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കും.
പേരയ്ക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. മാക്യുലർ ഡീജനറേഷൻ, തിമിരം തുടങ്ങിയ പ്രായവുമായി ബന്ധപ്പെട്ട നേത്രരോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതുമായ വിറ്റാമിൻ എ കണ്ണുകൾക്ക് ഗുണം ചെയ്യും.

