കരളിനെ കാക്കാൻ കഴിക്കാം ഈ ഏഴ് സൂപ്പർ ഫുഡുകൾ
കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കരൾ രോഗങ്ങൾ തടയാനും സഹായിക്കും.

കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സൂപ്പർഫുഡുകൾ
കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കരൾ രോഗങ്ങൾ തടയാനും സഹായിക്കും. ചില സൂപ്പർഫുഡുകൾക്ക് കരൾ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിലും പ്രധാന പങ്ക് വഹിക്കാൻ കഴിയും. കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സൂപ്പർഫുഡുകളെ കുറിച്ചാണ് ഇനി പറയുന്നത്.
വെളുത്തുള്ളിയിൽ അലിസിൻ, സെലിനിയം തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്
വെളുത്തുള്ളിയിൽ അലിസിൻ, സെലിനിയം തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് കരളിനെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ഇതിനുണ്ട്.
മഞ്ഞൾ കരൾ നാശത്തിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും.
മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കുമിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. കരളിലെ വീക്കം കുറയ്ക്കാനും വിഷവസ്തുക്കളും ഓക്‌സിഡേറ്റീവ് സമ്മർദ്ദവും മൂലമുണ്ടാകുന്ന കരൾ നാശത്തിൽ നിന്ന് സംരക്ഷിക്കാനും ഇത് സഹായിക്കും.
ഗ്രീൻ ടീ കരൾ രോഗങ്ങൾ തടയുന്നു
കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഫാറ്റി ലിവർ രോഗം, കരൾ കാൻസർ തുടങ്ങിയ കരൾ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളായ കാറ്റെച്ചിനുകൾ ഗ്രീൻ ടീയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
കരളിലെ വിഷാംശം നീക്കം ചെയ്യുന്നതിനും വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു
കരളിലെ വിഷാംശം നീക്കം ചെയ്യുന്നതിനും വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്ന ബീറ്റൈൻ എന്ന സംയുക്തം ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. കരൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന ബീറ്റലൈൻ പോലുള്ള ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
ബ്രോക്കോളി ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
ബ്രോക്കോളിയിൽ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കരളിനെ സംരക്ഷിക്കുന്നതിനും ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
വാൾനട്ട് കഴിക്കുന്നത് കരൾ വീക്കം കുറയ്ക്കാൻ സഹായിക്കും
വാൾനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കരൾ വീക്കം കുറയ്ക്കാൻ സഹായിക്കും. വിറ്റാമിൻ ഇ, പോളിഫെനോൾസ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും അവയിൽ അടങ്ങിയിട്ടുണ്ട്.
ബെറിപ്പഴങ്ങൾ കരൾ രോഗങ്ങൾ തടയുന്നു
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറികളിൽ ആന്തോസയാനിനുകൾ, വിറ്റാമിൻ സി തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ വീക്കം, ഓക്‌സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

