തണുപ്പുകാലത്തെ ഈ ശീലങ്ങൾ നിങ്ങളുടെ വൃക്കകൾ തകരാറിലാവാൻ കാരണമാകും
തണുപ്പുകാലത്ത് പനിയും ചുമയും ജലദോഷവും വരുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത് മാത്രമല്ല ചില ശീലങ്ങൾ വൃക്കകൾ തകരാറിലാവാനും കാരണമാകുന്നു. അവ എന്തൊക്കെയാണെന്ന് അറിയാം.

വെള്ളം കുടിക്കാതിരിക്കുന്നത്
തണുപ്പായിരിക്കുമ്പോൾ പൊതുവെ ദാഹം കുറവായിരിക്കും. എന്നാൽ ശരീരത്തിൽ വെള്ളത്തിൻറെ അളവ് കുറയുന്നത് വൃക്കകൾ തകരാറിലാവാൻ കാരണമാകുന്നു.
അമിതമായി ചായ കുടിക്കുന്നത്
ചായ, കോഫി, മദ്യം എന്നിവ തണുപ്പുകാലത്ത് അമിതമായി കുടിക്കുന്നത് ഒഴിവാക്കണം. ഇത് ഇടയ്ക്കിടെ മൂത്രം ഒഴിക്കാനും അതുമൂലം ശരീരം ഡീഹൈഡ്രേറ്റ് ആവാനും കാരണമാകുന്നു.
ബ്ലഡ് ഷുഗർ നിയന്ത്രണം
തണുപ്പുകാലത്ത് പലതരം ഭക്ഷണങ്ങൾ കഴിക്കുന്നത് ബ്ലഡ് ഷുഗർ അളവ് കൂടാൻ കാരണമാകുന്നു. അതിനൊപ്പം ബ്ലഡ് പ്രഷർ കൂടാനും സാധ്യത ഏറെയാണ്. ഇത് വൃക്കകൾ തകരാറിലാവാൻ കാരണമാകും.
അമിതമായി ഉപ്പ് കഴിക്കുന്നത്
അച്ചാർ, സ്നാക്സ്, സൂപ്പ് തുടങ്ങി ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വൃക്കകൾ തകരാറിലാവാൻ കാരണമാകും.
വ്യായാമങ്ങൾ ചെയ്യാതിരിക്കുന്നത്
ശരിയായ രീതിയിൽ വ്യായാമം ലഭിച്ചില്ലെങ്കിൽ ശരീരഭാരം കൂടാനും ആരോഗ്യം വഷളാവാനും കാരണമാകും. ഇത് വൃക്കകളേയും നന്നായി ബാധിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

