ശരീരഭാരം കുറയ്ക്കാൻ മുട്ട ; കഴിക്കേണ്ട വിധം
ധാരാളം പോഷകഗുണങ്ങളുള്ള ഭക്ഷണമാണ് മുട്ട. പ്രോട്ടീൻ, അവശ്യ വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയ ഒരു ഭക്ഷണം കൂടിയാണ് മുട്ട. ശരീരഭാരം കുറയ്ക്കാൻ മുട്ട സഹായകമാണ്. എന്നാൽ ഏത് രീതിയിലാണ് മുട്ട കഴിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് പലർക്കും സംശയമാണ്.

ശരീരഭാരം കുറയ്ക്കാൻ മുട്ട ; കഴിക്കേണ്ട വിധം
ധാരാളം പോഷകഗുണങ്ങളുള്ള ഭക്ഷണമാണ് മുട്ട. പ്രോട്ടീൻ, അവശ്യ വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയ ഒരു ഭക്ഷണം കൂടിയാണ് മുട്ട. ശരീരഭാരം കുറയ്ക്കാൻ മുട്ട സഹായകമാണ്. എന്നാൽ ഏത് രീതിയിലാണ് മുട്ട കഴിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് പലർക്കും സംശയമാണ്.
വിറ്റാമിൻ ഡി, ബി വിറ്റാമിനുകൾ, കോളിൻ എന്നിവ മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിരിക്കുന്നു
ചിലർ മഞ്ഞക്കരുവും വെള്ളയും അടങ്ങിയ മുട്ട മുഴുവനായും കഴിക്കാൻ ഇഷ്ടപ്പെടുമ്പോൾ, മറ്റു ചിലർ മുട്ടയുടെ വെള്ള മാത്രം കഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. വിറ്റാമിൻ ഡി, ബി വിറ്റാമിനുകൾ, കോളിൻ എന്നിവയുൾപ്പെടെയുള്ള മിക്ക വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പുകളും മറ്റ് പോഷകങ്ങളും അടങ്ങിയിരിക്കുന്നത് മുട്ടയുടെ മഞ്ഞക്കരുവിലാണ്.
ഓട്മീലിനൊപ്പം മുട്ടയും കൂടി കഴിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായകമാണ്.
ഓട്മീലിൽ അന്നജം ധാരാളമുണ്ട്. ഇത് സാവധാനത്തിൽ ഭക്ഷണം ദഹിപ്പിക്കുന്നു. ഡൈജസ്റ്റീവ് ആസിഡ് വിശപ്പിനെ ഇല്ലാതാക്കുകയും കാലറി എരിച്ചുകളയുകയും ചെയ്യും. ചയാപചയ പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കാൻ ഓട്മീലിനൊപ്പം മുട്ടയും കൂടി കഴിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായകമാണ്.
പേശീവളർച്ച, രീരഭാരം കുറയ്ക്കുന്നതിനോ രണ്ടോ മൂന്നോ മുട്ടയുടെ വെള്ള കഴിക്കാവുന്നതാണ്.
മുട്ടയുടെ വെള്ള ഭാഗം ഏതാണ്ട് പൂർണ്ണമായും പ്രോട്ടീൻ അടങ്ങിയതും കലോറിയും കൊഴുപ്പും കുറഞ്ഞതുമാണ്. അതിനാൽ പേശീവളർച്ചയിലോ ശരീരഭാരം കുറയ്ക്കുന്നതിമോ ദിവസവും രണ്ടോ മൂന്നോ മുട്ടയുടെ വെള്ള കഴിക്കാവുന്നതാണ്.
അഞ്ച് മുട്ടയുടെ വെള്ളയിൽ നിന്ന് ഏകദേശം 85 കലോറിയും 18 ഗ്രാമോളം പ്രോട്ടീനും ലഭിക്കുന്നു
രണ്ട് മുഴുവൻ മുട്ടകളിൽ നിന്ന് ഏകദേശം 140 കലോറിയും 12 ഗ്രാമോളം ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ലഭിക്കുന്നു. അതേസമയം, അഞ്ച് മുട്ടയുടെ വെള്ളയിൽ നിന്ന് ഏകദേശം 85 കലോറിയും 18 ഗ്രാമോളം പ്രോട്ടീനും ലഭിക്കുന്നു.
ദിവസവും അഞ്ച് മുട്ടയുടെ വെള്ള കഴിക്കുന്നത് ഏറെ ആരോഗ്യകരമാണ്
ശരീരഭാരം കുറയ്ക്കണമെങ്കിൽ ദിവസവും അഞ്ച് മുട്ടയുടെ വെള്ള കഴിക്കുന്നത് ഏറെ ആരോഗ്യകരമാണ്. പേശികളുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നതിനൊപ്പം എളുപ്പത്തിൽ 'കലോറി ഡെഫിസിറ്റ്' നിലനിർത്താനും ഇത് സഹായിക്കുന്നു.
ദിവസവും 1 മുതൽ 3 മുട്ടകൾ വരെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
എണ്ണയോ വെണ്ണയോ ചേർക്കാതെ വേവിച്ചോ പുഴുങ്ങിയോ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ദിവസവും 1 മുതൽ 3 മുട്ടകൾ വരെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

