MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Life
  • Health
  • പ്രമേഹ സാധ്യത കുറയ്ക്കുന്ന 7 ഭക്ഷണങ്ങൾ

പ്രമേഹ സാധ്യത കുറയ്ക്കുന്ന 7 ഭക്ഷണങ്ങൾ

പ്രമേഹം നിയന്ത്രിക്കുന്നതിന് ഭക്ഷണക്രമം നിർണായകമായ പങ്ക് വഹിക്കുന്നു.

2 Min read
Author : Resmi Sreekumar
Published : Oct 12 2026, 02:40 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
പ്രമേഹ സാധ്യത കുറയ്ക്കുന്ന 7 ഭക്ഷണങ്ങൾ
Image Credit : Getty

പ്രമേഹ സാധ്യത കുറയ്ക്കുന്ന 7 ഭക്ഷണങ്ങൾ

പ്രമേഹം നിയന്ത്രിക്കുന്നതിന് ഭക്ഷണക്രമം നിർണായകമായ പങ്ക് വഹിക്കുന്നു. വാസ്തവത്തിൽ, ഭക്ഷണക്രമം ചിട്ടപ്പെടുത്തുന്നതും നിയന്ത്രിക്കുന്നതും ഇൻസുലിനോടുള്ള ശരീരത്തിന്റെ പ്രതികരണശേഷി മെച്ചപ്പെടുത്താനും ദീർഘകാലാടിസ്ഥാനത്തിൽ രോഗത്തെ നിയന്ത്രിക്കാനും സഹായിക്കും. പ്രമേഹരോഗികൾക്കുള്ള ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഉയർന്ന അളവിൽ നാരുകൾ (fiber), ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകളും ധാതുക്കളും, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ, കൂടാതെ പുതിയ പഴങ്ങളും പച്ചക്കറികളും എന്നിവ ഉൾപ്പെടുത്തേണ്ടതുണ്ട്. പ്രമേഹ സാധ്യത കുറയ്ക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
28
ധാന്യങ്ങളിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്
Image Credit : Getty

ധാന്യങ്ങളിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്

ബാർലി, ബ്രൗൺ റൈസ്, ചെറുധാന്യങ്ങൾ (millet), ഓട്‌സ് തുടങ്ങിയ ധാന്യങ്ങളിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം മികച്ച രീതിയിൽ പരിപാലിക്കാനും സഹായിക്കുന്നു.

Related Articles

Related image1
World Heart Day 2026 : ദിവസവും 100 ഗ്രാം അധികം 'അൾട്രാ-പ്രോസസ്ഡ്' ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗസാധ്യത 14 ശതമാനം വരെ വർദ്ധിപ്പിച്ചേക്കാമെന്ന് പഠനം
Related image2
World Heart Day 2026 : 'ഹൃദ്രോഗം പലപ്പോഴും നമ്മുടെ കൺമുന്നിൽ തന്നെയുണ്ടായിട്ടും തിരിച്ചറിയപ്പെടാതെ പോകാം'
38
നട്‌സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും
Image Credit : Pixabay

നട്‌സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും

ബദാം, കശുവണ്ടി, പിസ്ത, വാൾനട്ട് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. കാരണം, ഇവയിൽ അടങ്ങിയിരിക്കുന്ന അൺസാച്ചുറേറ്റഡ് ഫാറ്റുകളും വിറ്റാമിനുകളും ധാതുക്കളും ശരീരത്തിലെ വീക്കം , ഇൻസുലിൻ പ്രതിരോധം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

48
നെല്ലിക്ക എൽഡിഎൽ കൊളസ്ട്രോൾ എന്നിവ കുറയ്ക്കാനും എച്ച്ഡിഎൽ ("നല്ല") കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും
Image Credit : pinterest

നെല്ലിക്ക എൽഡിഎൽ കൊളസ്ട്രോൾ എന്നിവ കുറയ്ക്കാനും എച്ച്ഡിഎൽ ("നല്ല") കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും

ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും, ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും, ആരോഗ്യകരമായ HbA1c നില നിലനിർത്താനും നെല്ലിക്ക സഹായിക്കും. നെല്ലിക്കയ്ക്ക് മൊത്തം കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ, എൽഡിഎൽ കൊളസ്ട്രോൾ എന്നിവ കുറയ്ക്കാനും എച്ച്ഡിഎൽ ("നല്ല") കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്.

58
ബീറ്റ്‌റൂട്ട് രുചികരവും സംതൃപ്തി നൽകുന്നതുമായ ഒരു ഭക്ഷണവിഭവം മാത്രമല്ല, കാർബോഹൈഡ്രേറ്റ് കുറഞ്ഞതുമാണ്.
Image Credit : Getty

ബീറ്റ്‌റൂട്ട് രുചികരവും സംതൃപ്തി നൽകുന്നതുമായ ഒരു ഭക്ഷണവിഭവം മാത്രമല്ല, കാർബോഹൈഡ്രേറ്റ് കുറഞ്ഞതുമാണ്.

ബീറ്റ്‌റൂട്ട് രുചികരവും സംതൃപ്തി നൽകുന്നതുമായ ഒരു ഭക്ഷണവിഭവം മാത്രമല്ല, കാർബോഹൈഡ്രേറ്റ് കുറഞ്ഞതുമാണ്. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ഫൈറ്റോന്യൂട്രിയന്റുകൾ എന്നിവയാൽ സമ്പന്നമായ ഇവ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്നു. ഇവ കഴിക്കുമ്പോൾ, അതിലെ സ്വാഭാവിക പഞ്ചസാര ശരീരത്തിൽ ഗ്ലൂക്കോസായി വളരെ വേഗത്തിൽ മാറാത്തതിനാൽ പ്രമേഹരോഗികൾക്ക് ഇത് വളരെ അനുയോജ്യമാണ്.

68
ലൈക്കോപീൻ ധാരാളമായി അടങ്ങിയിട്ടുള്ള തക്കാളി ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്
Image Credit : Pixabay

ലൈക്കോപീൻ ധാരാളമായി അടങ്ങിയിട്ടുള്ള തക്കാളി ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്

ലൈക്കോപീൻ ധാരാളമായി അടങ്ങിയിട്ടുള്ള തക്കാളി ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. ഇവ രക്തസമ്മർദ്ദവും പ്രമേഹവുമായി ബന്ധപ്പെട്ട ഹൃദയസംബന്ധമായ സങ്കീർണതകൾക്കുള്ള സാധ്യതയും കുറയ്ക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ എ, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് തക്കാളി. കാർബോഹൈഡ്രേറ്റും കലോറിയും കുറവായതിനാൽ പ്രമേഹരോഗികൾക്ക് ഇതൊരു മികച്ച ഭക്ഷണമാണ്.

78
മത്തങ്ങക്കുരു വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
Image Credit : Asianet News

മത്തങ്ങക്കുരു വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആഗ്രഹം നിയന്ത്രിക്കാൻ ഒരു പിടി മത്തങ്ങക്കുരു സഹായകമാണ്. ഇരുമ്പും അപൂരിത കൊഴുപ്പുകളും ധാരാളമായി അടങ്ങിയിട്ടുള്ള ഇവ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

88
ലിഗ്നാൻ എന്ന ലയിക്കാത്ത തരം നാര് വലിയ അളവിൽ ഫ്ലാക്സ് സീഡുകളിൽ അടങ്ങിയിട്ടുണ്ട്.
Image Credit : Getty

ലിഗ്നാൻ എന്ന ലയിക്കാത്ത തരം നാര് വലിയ അളവിൽ ഫ്ലാക്സ് സീഡുകളിൽ അടങ്ങിയിട്ടുണ്ട്.

ലിഗ്നാൻ എന്ന ലയിക്കാത്ത തരം നാര് വലിയ അളവിൽ ഫ്ലാക്സ് സീഡുകളിൽ അടങ്ങിയിട്ടുണ്ട്. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാനും, പ്രമേഹവുമായി ബന്ധപ്പെട്ട പക്ഷാഘാത സാധ്യത ലഘൂകരിക്കാനും ഫ്ലാക്സ് സീഡുകൾ സഹായിക്കുന്നു. ഇവ ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം
 

Latest Videos
Recommended Stories
Recommended image1
ഫ്ളാക്സ് സീഡ് വെള്ളത്തിൽ കുതിർത്ത് കഴിച്ചാൽ ലഭിക്കുന്ന 6 ​ഗുണങ്ങൾ
Recommended image2
Now Playing
എല്ലാ മറവിരോഗവും അൽഷിമേഴ്‌സ് ആണോ? | Doctor In | Dementia
Recommended image3
ഈ രീതിയിൽ കഴിച്ചാൽ മുട്ടയിലെ പോഷകങ്ങൾ പൂർണ്ണമായും ലഭിക്കും
Related Stories
Recommended image1
World Heart Day 2026 : ദിവസവും 100 ഗ്രാം അധികം 'അൾട്രാ-പ്രോസസ്ഡ്' ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗസാധ്യത 14 ശതമാനം വരെ വർദ്ധിപ്പിച്ചേക്കാമെന്ന് പഠനം
Recommended image2
World Heart Day 2026 : 'ഹൃദ്രോഗം പലപ്പോഴും നമ്മുടെ കൺമുന്നിൽ തന്നെയുണ്ടായിട്ടും തിരിച്ചറിയപ്പെടാതെ പോകാം'
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved