MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
TRENDING :
Masappadi Case
Bigg Boss Season 8
US - Iran Conflict
Operation Toofan
Kerala Lottery
Gold Rate Today
  • Home
  • Life
  • Health
  • ബ്ലഡ് ഷു​ഗർ അളവ് കൂടാനുള്ള 7 കാരണങ്ങൾ

ബ്ലഡ് ഷു​ഗർ അളവ് കൂടാനുള്ള 7 കാരണങ്ങൾ

പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടി വരികയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോ​ഗാസ്ഥയാണ് പ്രമേഹം.

2 Min read
Author : Resmi Sreekumar
Published : Sep 09 2026, 03:24 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
19
ബ്ലഡ് ഷു​ഗർ അളവ് കൂടാനുള്ള 7 കാരണങ്ങൾ
Image Credit : Getty

ബ്ലഡ് ഷു​ഗർ അളവ് കൂടാനുള്ള 7 കാരണങ്ങൾ

20-നും 79-നും ഇടയിൽ പ്രായമുള്ള ഏകദേശം 589 ദശലക്ഷം ആളുകൾ പ്രമേഹബാധിതരാണെന്ന് ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ വ്യക്തമാക്കുന്നു. പ്രമേഹം സ്ഥിരീകരിക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരും ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിലും ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സാധിക്കുന്നില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിൽ പ്രധാനമായും ഭക്ഷണക്രമം, ശാരീരിക പ്രവർത്തനങ്ങൾ, ഉറക്കത്തിന്റെ ഗുണനിലവാരം, മാനസിക സമ്മർദ്ദം എന്നിവ നിർണായക പങ്ക് വഹിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
29
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ പല ഘടകങ്ങൾ സ്വാധീനിക്കുന്നു.
Image Credit : Getty

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ പല ഘടകങ്ങൾ സ്വാധീനിക്കുന്നു.

ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയാതെ വരികയും, അത് നിശ്ചിത പരിധിക്ക് മുകളിൽ തുടരുകയും ചെയ്യുമ്പോഴാണ് ഡോക്ടർമാർ പ്രമേഹത്തിനുള്ള മരുന്നുകൾ നിർദ്ദേശിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ പല ഘടകങ്ങൾ സ്വാധീനിക്കുന്നതായി 'ഡയബറ്റിസ് ജേണലിൽ' (Diabetes Journal) പരാമർശിച്ചിട്ടുണ്ട്.

Related Articles

Related image1
World Heart Day 2025 : ഹൃദ്രോ​ഗ സാ​ധ്യത കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ
Related image2
World Heart Day 2025 : ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ
39
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് തുടർച്ചയായി നിരീക്ഷിക്കേണ്ടത് പ്രധാനമാണ്
Image Credit : Getty

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് തുടർച്ചയായി നിരീക്ഷിക്കേണ്ടത് പ്രധാനമാണ്

കൃത്യമായ മരുന്നുകൾ ഉപയോഗിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയുമെങ്കിലും, അതിൽ പെട്ടെന്നുള്ള ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നുണ്ടെങ്കിൽ കൂടുതൽ കാര്യമായ നടപടികൾ ആവശ്യമായി വരും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് തുടർച്ചയായി നിരീക്ഷിക്കുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂ.

49
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാനുള്ള ചില കാരണങ്ങൾ.
Image Credit : Getty

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാനുള്ള ചില കാരണങ്ങൾ.

പ്രമേഹത്തിനുള്ള മരുന്നുകൾ കൃത്യമായി കഴിച്ചതുകൊണ്ട് മാത്രം രക്തത്തിലെ പഞ്ചസാരയുടെ അളവ് ദിവസം മുഴുവൻ സ്ഥിരമായി നിലനിൽക്കണമെന്നില്ല. മരുന്നുകൾ മുടക്കാതെ കഴിച്ചിട്ടും പെട്ടെന്ന് പഞ്ചസാരയുടെ അളവ് കൂടുന്നത് കാണുമ്പോൾ പല രോഗികളും അത്ഭുതപ്പെടാറുണ്ട്. മരുന്നുകൾക്ക് പുറമെ, നമ്മൾ കഴിക്കുന്ന ഭക്ഷണം, അത് കഴിക്കുന്ന സമയം, ഭക്ഷണത്തിന്റെ അളവ്, വ്യായാമം, ഉറക്കം, മാനസിക സമ്മർദ്ദം, അതുപോലെ ശരീരത്തിലുള്ള ഏതെങ്കിലും അണുബാധ തുടങ്ങി നിരവധി ഘടകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുന്നതാണ് ഇതിന് കാരണമെന്ന് നോയിഡയിലെ മെട്രോ ഹോസ്പിറ്റൽ ആൻഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റായ ഡോ. അക്ഷയ് ചുഗ് പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാനുള്ള ചില കാരണങ്ങൾ.

59
വെള്ള അരി, മധുരപലഹാരങ്ങൾ, മധുരം ചേർത്ത പാനീയങ്ങൾ ഒഴിവാക്കുക
Image Credit : Pinterest

വെള്ള അരി, മധുരപലഹാരങ്ങൾ, മധുരം ചേർത്ത പാനീയങ്ങൾ ഒഴിവാക്കുക

അമിതമായി സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമായേക്കാം. കാരണം, ഇവയിലൂടെ അറിയാതെ തന്നെ കൂടുതൽ പഞ്ചസാര ശരീരത്തിലെത്തുന്നു. വെള്ള അരി, മധുരപലഹാരങ്ങൾ, മധുരം ചേർത്ത പാനീയങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം ഇത്തരം കാർബോഹൈഡ്രേറ്റുകളിൽ ഉൾപ്പെടുന്നു. അതിനാൽ ഇവയുടെ ഉപയോഗത്തിൽ നിയന്ത്രണം പാലിക്കേണ്ടതുണ്ട്.

69
തെറ്റായ സമയത്താണ് മരുന്ന് കഴിക്കുന്നതെങ്കിൽ ബ്ലഡ് ഷു​ഗർ അളവിനെ ബാധിക്കാം
Image Credit : Getty

തെറ്റായ സമയത്താണ് മരുന്ന് കഴിക്കുന്നതെങ്കിൽ ബ്ലഡ് ഷു​ഗർ അളവിനെ ബാധിക്കാം

നിർദ്ദേശിക്കപ്പെട്ട സമയത്ത് പ്രമേഹത്തിനുള്ള മരുന്ന് കഴിക്കാതിരുന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ അപ്രതീക്ഷിതമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാമെന്ന് 'ഡയബറ്റിസ് ജേണൽ' കണ്ടെത്തിയിട്ടുണ്ട്. തെറ്റായ സമയത്താണ് മരുന്ന് കഴിക്കുന്നതെങ്കിൽ, അത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.

79
വ്യായാമമില്ലായ്മ ബ്ലഡ് ഷു​ഗർ അളവ് കൂട്ടാൻ ഇടയാക്കും
Image Credit : Getty

വ്യായാമമില്ലായ്മ ബ്ലഡ് ഷു​ഗർ അളവ് കൂട്ടാൻ ഇടയാക്കും

ശരീരത്തിൽ ഇൻസുലിൻ പ്രതിരോധം (നിലനിൽക്കുമ്പോൾ, പാൻക്രിയാസ് അമിതമായി ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നു. എന്നാൽ രക്തക്കുഴലുകൾക്ക് അത് വേണ്ടവിധം ആഗിരണം ചെയ്യാൻ കഴിയുന്നില്ല. ശരീരഭാരം കൂടുകയോ ദൈനംദിന ശാരീരിക പ്രവർത്തനങ്ങൾ കുറയുകയോ ചെയ്താൽ, കാലക്രമേണ പ്രമേഹരോഗം കൂടുതൽ വഷളായേക്കാം.

89
ഉറക്കമില്ലായ്മ ബ്ലഡ് ഷു​ഗർ പെട്ടെന്ന് കൂട്ടാം
Image Credit : Getty

ഉറക്കമില്ലായ്മ ബ്ലഡ് ഷു​ഗർ പെട്ടെന്ന് കൂട്ടാം

ഉറക്കത്തിന്റെ ഗുണനിലവാരമോ, അല്ലെങ്കിൽ 7 മുതൽ 9 മണിക്കൂർ വരെ ഉറക്കം ലഭിക്കാത്തതോ ആയ സാഹചര്യം ഇൻസുലിൻ സംവേദനക്ഷമതയെ (insulin sensitivity) ബാധിക്കുമെന്ന് 'ക്യൂറിയസ് ജേണൽ' (Cureus Journal) ചൂണ്ടിക്കാട്ടുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവർ പലപ്പോഴും ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടാറുണ്ട്. ഇത് അവരുടെ മൊത്തത്തിലുള്ള ജീവിതനിലവാരത്തെ ബാധിച്ചേക്കാം.

99
പനി, അണുബാധ അല്ലെങ്കിൽ മറ്റ് രോഗങ്ങൾ എന്നിവ ശരീരത്തിൽ വീക്കം ഉണ്ടാക്കാം
Image Credit : Getty

പനി, അണുബാധ അല്ലെങ്കിൽ മറ്റ് രോഗങ്ങൾ എന്നിവ ശരീരത്തിൽ വീക്കം ഉണ്ടാക്കാം

പനി, അണുബാധ അല്ലെങ്കിൽ മറ്റ് രോഗങ്ങൾ എന്നിവ ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും അത് ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കാൻ കാരണമാവുകയും ചെയ്തേക്കാം. പ്രമേഹവും അതിനുള്ള ചികിത്സയും ഉണ്ടെങ്കിൽ, സുരക്ഷിതമായിരിക്കുന്നതിനായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരം നിരീക്ഷിക്കേണ്ടതുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
കരളിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ
Recommended image2
ഭക്ഷണത്തിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ? എങ്കിൽ കാരണങ്ങൾ ഇതാകാം
Recommended image3
ചായ, കാപ്പി, വെള്ളം ഇവയെല്ലാം നല്ല ചൂടോടെയാണോ കുടിക്കാറുള്ളത്? എങ്കിൽ ഈ ക്യാൻസറിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം
Related Stories
Recommended image1
World Heart Day 2025 : ഹൃദ്രോ​ഗ സാ​ധ്യത കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ
Recommended image2
World Heart Day 2025 : ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved