ലിവർ സിറോസിസ് ; ശരീരം മുൻകൂട്ടി കാണിക്കുന്ന 6 ലക്ഷണങ്ങൾ
കരളിനെ ബാധിക്കുന്ന രോഗമാണ് ലിവര്‍ സിറോസിസ്. ഇത് കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

ലിവർ സിറോസിസ് ; ശരീരം മുൻകൂട്ടി കാണിക്കുന്ന 6 ലക്ഷണങ്ങൾ
കരളിനെ ബാധിക്കുന്ന രോഗമാണ് ലിവര്‍ സിറോസിസ്. ഇത് കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. കരൾ കോശങ്ങൾക്ക് മാറ്റാനാവാത്ത വിധം ക്ഷതമേൽക്കുക ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന, ദീർഘകാലം നീണ്ടുനിൽക്കുന്നതും ക്രമേണ മൂർച്ഛിക്കുന്നതുമായ കരൾ രോഗമാണ് ലിവർ സിറോസിസ്. ഇത് കരളിന്റെ പ്രവർത്തനത്തെ തകരാറിലാക്കുകയും കാര്യക്ഷമത കുറയ്ക്കുകയും ചെയ്യുന്നു.
കരൾ സിറോസിസിന്റെ ലക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് പ്രധാനമാണ്
രോഗം മൂർച്ഛിക്കുമ്പോൾ വിഷാംശം നീക്കം ചെയ്യൽ, ഉപാപചയ പ്രവർത്തനം, അവശ്യ പ്രോട്ടീനുകളുടെ ഉൽപ്പാദനം തുടങ്ങിയ കരളിന്റെ വിവിധ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. കരൾ സിറോസിസിന്റെ (liver cirrhosis) ലക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് പ്രധാനമാണ്; കാരണം, രോഗം നേരത്തേ കണ്ടെത്തി ചികിത്സ ആരംഭിക്കുന്നത് രോഗനിയന്ത്രണത്തിൽ നിർണായകമാണ്. ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.
കരൾ സിറോസിസിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് മഞ്ഞപ്പിത്തം.
കരൾ സിറോസിസിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് മഞ്ഞപ്പിത്തം. ഇത് ചർമ്മത്തിലും കണ്ണുകളിലും മഞ്ഞനിറം ഉണ്ടാക്കുന്നു. ചുവന്ന രക്താണുക്കളുടെ വിഘടനം മൂലം ഉൽപ്പാദിപ്പിക്കപ്പെടുന്ന 'ബിളിറൂബിൻ' എന്ന മഞ്ഞ വർണ്ണവസ്തുവിനെ ശരിയായി സംസ്കരിക്കാനും പുറന്തള്ളാനുമുള്ള കരളിന്റെ കഴിവില്ലായ്മ മൂലമാണ് ഇത് സംഭവിക്കുന്നത്.
ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കാതെ വരുന്നതിനാൽ ക്ഷീണവും തളർച്ചയും ഉണ്ടാകാം
ക്ഷീണവും തളർച്ചയുമാണ് മറ്റൊരു ലക്ഷണം. കരളിന് കൂടുതൽ കേടുപാടുകൾ സംഭവിക്കുമ്പോൾ, അതിന് തന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നിർവഹിക്കാൻ ബുദ്ധിമുട്ട് നേരിട്ടേക്കാം. ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കാതെ വരുന്നതിനാൽ ഇത് ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നതിലേക്ക് നയിച്ചേക്കാം.
വയറുവീക്കത്തിനും അസ്വസ്ഥതയ്ക്കും കാരണമാകുകയും ചെയ്യുന്നു
വയറുവീക്കമാണ് മറ്റൊരു ലക്ഷണം. കരൾ സിറോസിസ് (liver cirrhosis) മൂലം വയറ്റിൽ ദ്രാവകം കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകാം. ഇതിനെ 'അസൈറ്റീസ്' (ascites) എന്ന് പറയുന്നു. ഇത് വയറുവീക്കത്തിനും അസ്വസ്ഥതയ്ക്കും കാരണമാകുകയും ചെയ്യുന്നു.
ചർമ്മത്തിലുണ്ടാകുന്ന വിട്ടുമാറാത്ത ചൊറിച്ചിൽ മറ്റൊരു ലക്ഷണമാണ്
കരൾ സിറോസിസിന്റെ മറ്റൊരു ലക്ഷണമാണ് 'പ്രുറിറ്റസ്' അഥവാ ചർമ്മത്തിലുണ്ടാകുന്ന വിട്ടുമാറാത്ത ചൊറിച്ചിൽ. കരളിന്റെ പ്രവർത്തനം തകരാറിലാവുന്നത് മൂലം രക്തപ്രവാഹത്തിൽ പിത്തരസ ലവണങ്ങൾ (bile salts) അടിയുന്നതാണ് ഇതിന് കാരണം; ഇത് ചർമ്മത്തിൽ അസ്വസ്ഥതയും ചൊറിച്ചിലും ഉണ്ടാക്കുന്നു.
വിശപ്പില്ലായ്മയും അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നതും ഉണ്ടാകാം
കരളിന്റെ പ്രവർത്തനം കുറയുമ്പോൾ വിശപ്പില്ലായ്മയും അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നതും ഉണ്ടാകാം. ഭക്ഷണത്തിലെ പോഷകങ്ങളെ വിഘടിപ്പിക്കാനും ആഗിരണം ചെയ്യാനുമുള്ള കഴിവ് കുറയുന്നതാണ് ഇതിന് കാരണം. ഇത് പോഷകാഹാരക്കുറവിനും ശരീരഭാരം കുറയുന്നതിനും കാരണമാകും.
സിറോസിസ് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു..
സിറോസിസ് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും, അതുവഴി മാനസികമായ ആശയക്കുഴപ്പത്തിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ടിനും കാരണമാവുകയും ചെയ്തേക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

